Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉണ്ടക്കണ്ണുകളും നീണ്ട വായയുമുള്ള ഈ സാധനത്തിന്റെ പടം നിങ്ങളുടെ കംപ്യൂട്ടറിൽ കണ്ടാൽ ഉടൻ മക്കളുടെ മേൽ കണ്ണുവെക്കുക; മോമ എന്ന ആത്മഹത്യാ ഗെയിം അനേകം കുട്ടികളുടെ ജീവനെടുത്തുതുടങ്ങി; അടുക്കളക്കത്തികൊണ്ട് കഴുത്തുമുറിക്കാനൊരുങ്ങി കുട്ടികൾ

ഉണ്ടക്കണ്ണുകളും നീണ്ട വായയുമുള്ള ഈ സാധനത്തിന്റെ പടം നിങ്ങളുടെ കംപ്യൂട്ടറിൽ കണ്ടാൽ ഉടൻ മക്കളുടെ മേൽ കണ്ണുവെക്കുക; മോമ എന്ന ആത്മഹത്യാ ഗെയിം അനേകം കുട്ടികളുടെ ജീവനെടുത്തുതുടങ്ങി; അടുക്കളക്കത്തികൊണ്ട് കഴുത്തുമുറിക്കാനൊരുങ്ങി കുട്ടികൾ

നേകം കുട്ടികളുടെ ജീവനെടുത്ത ബ്ലൂവെയ്ൽ ഗെയിമിന്റെ പേടിപ്പെടുത്തുന്ന ഓർമകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. പുതിയ ആത്മഹത്യാ ഗെയിം വന്നുകഴിഞ്ഞു. വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും യുട്യൂബിലൂടെയുമൊക്കെ കളിക്കുന്ന മോമോ ചലഞ്ച് എന്ന ഗെയിമാണ് കുട്ടികളുടെ ജീവനെടുക്കാൻ എത്തിയിരിക്കുന്നത്. തന്റെ എട്ടുവയസ്സുകാരനായ മകൻ കറിക്കത്തികൊണ്ട് കഴുത്തുമുറിക്കാൻ തയ്യാറായെന്ന് കാണിച്ച് ലിൻ ഡിക്‌സണെന്ന യുവതി രംഗത്തുവന്നതോടെയാണ് മോമോ ചലഞ്ചിന്റെ അപകടം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്.

ഉണ്ടക്കണ്ണുകളും നീണ്ട കറുത്ത തലമുടിയും നീണ്ട വായയുമുള്ള വിചിത്ര രൂപത്തിലുള്ള കഥാപാത്രമാണ് മോമോ. ജാപ്പനീസ് സ്‌പെഷ്യൽ ഇഫക്ട്‌സ് കമ്പനിയായ ലിങ്ക് ഫാക്ടറിയാണ് ഇതിന്റെ ശില്പികൾ. ഈ ഗെയിം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതല്ലെന്ന് കമ്പനി അവസാഖപ്പെടുന്നു. എന്നാൽ, മോമോ ഉണ്ടാക്കുന്ന ഭയപ്പാട് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. മോമോ കളിക്കാൻ തുടങ്ങിയശേഷം തന്റെ മകന് ഇരുട്ടിനെ പേടിയായെന്നും ഒറ്റയ്ക്കിരിക്കാൻ പോലും ഭയമായിരുന്നുവെന്നും ലിൻ ഡിക്‌സൺ പറയുന്നു.

സ്വയം മുറിവേൽപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ് മോമോ ചലഞ്ചെന്ന് ലിൻ ഡിക്‌സൺ പറയുന്നു. മോമോ കളിക്കുന്നതിനിടെ, അടുക്കളയിൽപ്പോയി കത്തിയെടുത്ത് കഴുത്തിൽവെക്കാൻ മോമോ ആവശ്യപ്പെട്ടതായി തന്റെ മകൻ പറഞ്ഞുവെന്നും ലിൻ പറഞ്ഞു. സ്വയം മുറിവേൽപ്പിക്കുക, മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുക തുടങ്ങി പടിപടിയായി കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഈ ഗെയിമെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നു.

അടുത്തിടെ അർജന്റീനയിൽ 12 വയസ്സുള്ള പെൺകുട്ടിയുടെ മരണത്തിന് മോമോയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. നവംബറിൽ ഫ്രാൻസിൽ ഒരു പാതാവ് തന്റെ മകൻ മരിക്കാനിടയായത് മോമോ ഗെയിം കളിച്ചാണെന്ന് പരാതിപ്പെട്ടിരുന്നു. ബെൽജിയത്തിലും നവംബറിൽ 13-കാരന്റെ മരണത്തിന് പിന്നിലും മോമോ ചലഞ്ചാണെന്ന പരാതി ഉയർന്നിരുന്നു. മോമോ കളിക്കുന്ന കുട്ടികൾ പഠനത്തിലും പിന്നോക്കം പോകുന്നതായി പരാതി വ്യാപമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP