Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ടെന്റിൽ തന്നെ താമസിക്കേണ്ടി വരുമെന്നായപ്പോൾ സോറി പറഞ്ഞ് ഷമീമ ബീഗം; ഐസിസിനെ തള്ളിപ്പറഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ച് 19-ാം വയസ്സിൽ ഭീകരനിൽനിന്ന് മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ ബ്രിട്ടീഷ് പെൺകുട്ടി

മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ടെന്റിൽ തന്നെ താമസിക്കേണ്ടി വരുമെന്നായപ്പോൾ സോറി പറഞ്ഞ് ഷമീമ ബീഗം; ഐസിസിനെ തള്ളിപ്പറഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ച് 19-ാം വയസ്സിൽ ഭീകരനിൽനിന്ന് മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയ ബ്രിട്ടീഷ് പെൺകുട്ടി

ജീഹാദികൾക്ക് പിന്തുണ നൽകാൻ സിറിയയിലേക്ക് പോവുകയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ വിവാഹം ചെയ്ത് മൂന്ന് കുട്ടികളെ പ്രസവിക്കുകയും ചെയ്ത ഷമീമ ബീഗത്തിന് ഇപ്പോൾ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് മടങ്ങിയാൽ മതി. മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്ന അഭയാർഥി ക്യാമ്പിലെ ജീവിതം മടുത്ത അവർ, ബ്രിട്ടീഷ് പൗരത്വം കിട്ടുന്നതിന് ഐസിസിനെ തള്ളിപ്പറയാനും ഒരുക്കമാണ്.

അൽ ഹോളിലെ അഭയാർഥി ക്യാമ്പിലാണ് ഷമീമ ഇപ്പോൾ താമസിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ താവളങ്ങളിൽനിന്ന് പിടികൂടിയ ഭാര്യമാരെ താമസിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ഈസ്റ്റ് ലണ്ടനിലെ വീട്ടിൽ സുഖസൗകര്യങ്ങൾക്കുനടുവിൽ ജീവിച്ച നല്ല കാലത്തെക്കുറിച്ചുള്ള ഓർമകളിലാണ് ബംഗ്ലാദേശ് വംശജയായ ഷമീമ ഇപ്പോൾ. ഈ മാസമാദ്യമാണ് ഷമീമ അഭയാർഥി ക്യാമ്പിലുണ്ടെന്ന വിവരം പുറതത്തുവരുന്നത്.

ബ്രിട്ടീഷ് പൗരത്വം തിരിച്ചുവേണമെന്ന അവരുടെ ആവശ്യത്തോട് ഹോം ഓഫീസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഷമീമയ്ക്ക് അഭയം നൽകില്ലെന്ന് ബംഗ്ലാദേശും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് അവർക്ക് അഭയം നൽകുന്ന കാര്യം വലിയ വാർത്തയാകുന്നത്. അൽ ഹോളിലെ ടെന്റിൽ കുട്ടികളുമായി ഞെരുങ്ങിക്കഴിയുന്ന അവർ, കഴിഞ്ഞ നാലുവർഷമായി തുടരുന്ന ദുരിത ജീവിതത്തിന് അന്ത്യം കുറിക്കണമെന്ന ആഗ്രഹത്തിലാണ്.

2015-ലാണ് രണ്ടു സുഹൃതത്തുക്കൾക്കൊപ്പം ഷമീമ സിറിയയിലേക്ക് കടന്നത്. സിറിയയിലെത്തി ഐസിസിൽ ചേർന്ന ഷമീമ ഭീകരരിലൊരാളുടെ ഭാര്യയായി. മൂന്നുതവണ പ്രസവിച്ചെങ്കിലും ആദ്യ രണ്ട് കുട്ടികളും മരിച്ചു. ഒരാഴ്ച പ്രായമായ ജെറ എന്ന ആൺകുട്ടിയാണ് ഷമീമയ്ക്ക് ഇപ്പോൾ ആശ്വാസം പകരുന്നത്. ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പോലും ഷമീമയ്ക്ക് സാധിക്കുന്നില്ല.

ഷമീമമെയ സ്വീകരിക്കാൻ ലണ്ടനിലുള്ള കുടുംബവും ഇതുവരെ തയ്യാറായിട്ടില്ല. ഇസ്ലാമിക് സ്‌റ്റേറ്റ് നൽകിയ ക്രൂരതകളെ തള്ളിപ്പറയാൻ ഷമീമ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. എന്നാലിപ്പോൾ തനിക്കുപറ്റിയ പിഴവിനെയോർത്ത് പശ്ചാത്തപിക്കുകയാണ് ഷമീമ. ബ്രിട്ടൻ തനിക്ക് രണ്ടാമതൊരവസരം നൽകുമെന്ന് കരുതുന്നതായി അവർ പറഞ്ഞു.

ഒരാൾക്ക് ജീവിതത്തിൽ എങ്ങനെ മാറാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് താനെന്ന് അവർ പറയുന്നു. ബ്രിട്ടനിലെ മറ്റ് ചെറുപ്പക്കാരെ സഹായിക്കാനും എങ്ങനെയാണ് ജീവിതത്തിൽ നിർണായകമാകുന്ന തീരുമാനങ്ങളെടുക്കേണ്ടതെന്ന് അവരെ ഉപദേശിക്കാനും തനിക്കാവുമെന്നും ഷമീമ പറയുന്നു. തനിക്കുപറ്റിയതുപോലൊരു പിഴവ് മറ്റാർക്കും പറ്റാതിരിക്കാൻ സ്വാനുഭവങ്ങളിൽനിന്ന് അവരെ ഉപദേശിക്കാനാകുമെനന്നും ഷമീമ കരുതുന്നു.

ബ്രിട്ടനിലേക്ക് തിരിച്ചുവരാൻ ഷമീമ നടത്തുന്ന ശ്രമങ്ങളും അതിന് മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രാധാന്യവും അഭയാർഥി ക്യാമ്പിൽ ഷമീമയ്ക്ക് ശത്രുക്കളെയും ഉണ്ടാക്കിയിട്ടുണ്ട്. അവിടെക്കഴിയുന്ന മറ്റ് ഐസിസ് ഭാര്യമാരിൽ പലർക്കും തന്നോട് ശത്രുതയുണ്ടെന്ന് ഷമീമ പറയുന്നു. അവർ ഉപദ്രവിച്ചേക്കുമെന്ന ആശങ്കയും തനിക്കുണ്ടെന്നും ഷമീമ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP