Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുർദിഷ് ജയിലിൽ കഴിയുന്ന ജിഹാദി ജാക്കിനും ഇപ്പോൾ യുകെയിലേക്ക് വരണം; മതം തലയ്ക്കുപിടിച്ചപ്പോൾ ബ്രിട്ടനിലെ ജീവിതം ഉപേക്ഷിച്ചു ഇസ്ലാമിക യുദ്ധത്തിന് പോയ ബ്രിട്ടീഷ് യുവത്വത്തിന് മടങ്ങണം; എന്നിട്ടും ഐസിസിനെ തള്ളിപ്പറയാൻ എല്ലാവർക്കും മടി

കുർദിഷ് ജയിലിൽ കഴിയുന്ന ജിഹാദി ജാക്കിനും ഇപ്പോൾ യുകെയിലേക്ക് വരണം; മതം തലയ്ക്കുപിടിച്ചപ്പോൾ ബ്രിട്ടനിലെ ജീവിതം ഉപേക്ഷിച്ചു ഇസ്ലാമിക യുദ്ധത്തിന് പോയ ബ്രിട്ടീഷ് യുവത്വത്തിന് മടങ്ങണം; എന്നിട്ടും ഐസിസിനെ തള്ളിപ്പറയാൻ എല്ലാവർക്കും മടി

സ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേർന്ന വെള്ളക്കാരനായ ആദ്യ ബ്രിട്ടീഷുകാരൻ ജാക്ക് ലെറ്റ്‌സ് എന്ന ജിഹാദി ജാക്കിന് ഇപ്പോൾ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ മോഹം. രണ്ടുവർഷമായി കുർദിഷ് ജയിലിൽ കഴിയുകയാണ് 23-കാരനായ ഓക്‌സ്ഫഡ് സ്വദേശി ജിഹാദി ജാക്ക്. തനിക്ക് അമ്മയെയും വീടിനെയും വല്ലാതെ 'മിസ്' ചെയ്യുന്നുവെന്ന് പറഞ്ഞ ജാക്ക്, ബ്രിട്ടനിൽ അനുഭവിച്ചുകൊണ്ടിരുന്ന സുഖസൗകര്യങ്ങളോർത്ത് താനിപ്പോൾ വിഷമിക്കുകയാണെന്നും പറഞ്ഞു.

ബ്രിട്ടനിലേക്ക മടങ്ങാനാകാതെ തുർക്കിയിൽ കഴിയുന്ന മുസ്തഫ, സിറിയയിലെ അഭയാർഥി ക്യാമ്പിൽ ഒരു കുഞ്ഞിന് ജന്മം നൽകിയ ഷെമീമ ബീഗം എന്നിങ്ങനെ മതഭ്രാന്ത് തലയ്ക്കുപിടിച്ച് ഭീകരപ്രസ്ഥാനത്തിലേക്ക് പോയ പല ബ്രിട്ടീഷുകാരും ഇപ്പോൾ തിരിച്ചുവരണമെന്ന കലശലായ ആഗ്രഹത്തിലാണ്. ഐസിസിന്റെ തകർച്ചയോടെയാണ് ഇവരുടെ മനസ്സുമാറിയത്. എന്നാൽ, ഇവരാരും ഐസിസിനെ തള്ളിപ്പറയാത്തതിനാലും തിരിച്ചെത്തിയാൽ സാധാരണ ജീവിതം നയിക്കുമെന്ന ഉറപ്പില്ലാത്തതിനാലും ഇവരെ തിരിച്ചുകൊണ്ടുവരാൻ ഹോം ഓഫീസിന് ധൈര്്യം പോര.

ഐടിവി ന്യൂസിനോട് സംസാരിക്കവെയാണ് ജിഹാദി ജാക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ജലിയിലായ ശേഷം അമ്മയോട് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അയാൾ പറയുന്നു. ബ്രിട്ടൻ തന്നെ തിരിച്ചുവരാൻ അനുവദിക്കുകയാണെങ്കിൽ താൻ പോകും. പക്ഷേ, അത് നടക്കുമെന്ന പ്രതീക്ഷയൊട്ടില്ലെന്നും ജാക്ക് പറയയുന്നു. തിരിച്ചുപോയില്ലെങ്കിൽക്കൂടി, അമ്മയോട് ഒന്ന് ഫോണിൽ സംസാരിക്കാൻ സാധിച്ചെങ്കിലും മതിയായിരുന്നുവെന്ന് ജാക്ക് കൂട്ടിച്ചേർത്തു.

2015-ൽ പാരീസിൽ ബോംബാക്രണത്തിൽ 130 പേർ കൊല്ലപ്പെട്ട സംഭവം ന്യായമാണെന്നായിരുന്നു തനിക്ക് അന്ന് തോന്നിയിരുന്നതെന്ന് ജാക്ക് പറഞ്ഞു. സിറിയയിലെ റഖയിൽ സഖ്യസേനയുടെ ആക്രമണത്തിൽ കുട്ടികളടക്കം മരിച്ചുവീഴുന്നത് താൻ കണ്ടിട്ടുണ്ടെന്നും അതോടെയാണ് തന്റെ മനസ്സ് ഭീകരതയെ സ്വീകരിച്ചതെന്നും ജാക്ക് പറയുന്നു. ഓരോ അഞ്ചുമിനിറ്റ് കൂടുമ്പോഴും സഖ്യസേന ബോംബ് വർഷിക്കുമായിരുന്നു. കുട്ടികൾ ജീവനോടെ കത്തിയമരുന്നത് കണ്ടു.

എന്നാൽ, ഭീകരതയോടുള്ള താത്പര്യം ഇല്ലാതായതും നിരപരാധികളായ ഇതേ കുട്ടികൾ മരിച്ചുവീഴുന്നത് കണ്ടതോടെയാണെന്ന് ജാക്ക് പറയുന്നു. ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം കനേഡിയൻ പാസ്‌പോർട്ടും ജാക്കിനുണ്ട്. ജാക്കിന്റെ അച്ഛൻ ജോൺ ലെറ്റ്‌സ് കാനഡക്കാരനാണ്. അമ്മ സാലി ലെയ്ൻ ബ്രിട്ടീഷുകാരിയും. റഖയിലായിരിക്കെ താനൊരു ഇറാഖി യുവതിയെ വിവാഹം കഴിച്ചുവെന്നും അതിലൊരു കുട്ടിയുണ്ടെന്നും ജാക്ക് പറഞ്ഞു. അവരെയും താൻ പിന്നീട് കണ്ടിട്ടില്ലെന്നും നിരാശയോടെ ജാക്ക് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP