Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശ്വാസികളെ ആശീർവദിച്ച് അതീവ സുരക്ഷാ അകമ്പടിയോടെ പോയ പോപ്പിന് നേരെ ഒരു ബാലിക ഓടിയടുത്തു; അടുത്തെത്തും മുമ്പ് തടഞ്ഞ് പുറകോട്ട് മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ; അടുത്ത് വിളിച്ച് തലയിൽ കൈവച്ചും അനുഗ്രഹിച്ചും പോപ്പ് ഫ്രാൻസിസ്; അബുദാബി സ്പോർട്സ് സ്റ്റേഡിയത്തിൽ സംഭവിച്ചത്

വിശ്വാസികളെ ആശീർവദിച്ച് അതീവ സുരക്ഷാ അകമ്പടിയോടെ പോയ പോപ്പിന് നേരെ ഒരു ബാലിക ഓടിയടുത്തു; അടുത്തെത്തും മുമ്പ് തടഞ്ഞ് പുറകോട്ട് മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ; അടുത്ത് വിളിച്ച് തലയിൽ കൈവച്ചും അനുഗ്രഹിച്ചും പോപ്പ് ഫ്രാൻസിസ്; അബുദാബി സ്പോർട്സ് സ്റ്റേഡിയത്തിൽ സംഭവിച്ചത്

ബുദാബി സന്ദർശനത്തിനിടെ പോപ്പ് ഫ്രാൻസിസ് സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനക്ക് മുന്നോടിയായി അരങ്ങേറിയ നാടകീയവും ഹൃദ്യവുമായ ഒരു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നു. സ്റ്റേഡിയത്തിലേക്ക് വിശ്വാസികളെ ആശീർവദിച്ച് അതീവ സുരക്ഷാ അകമ്പടിയോടെ പോയ പോപ്പിന് നേരെ ഗബ്രിയേലെ എന്ന ഒരു ബാലിക ഓടിയടുക്കുകയും അവൾ അടുത്തെത്തും മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് പുറകോട്ട് മാറ്റുകയുമായിരുന്നു. എന്നാൽ ബാലികയിൽ കനിവ് തോന്നിയ പോപ്പ് അവളെ അടുത്ത് വിളിച്ച് തലയിൽ കൈവച്ചും അനുഗ്രഹിക്കുന്ന വിസ്മയകരമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 170,000 വിശ്വാസികൾ പങ്കെടുക്കുന്ന കുർബാനക്ക് കാർമികത്വം വഹിക്കുന്നതിനായി പോപ്പ് സ്റ്റേഡിയത്തിലേക്ക് വരുമ്പോഴാണ് ഏവരുടെയും മിഴി നനയിപ്പിച്ച ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. തുടർന്ന് അന്ന് വൈകുന്നേരം വത്തിക്കാനിലേക്ക് തിരിച്ച് പോയ പോപ്പ് ഈ ബാലികയുടെ ധൈര്യത്തെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഈ ബാലികയ്ക്ക് നല്ലൊരു ഭാവിയുണ്ടെന്നാണ് വിമാനത്തിൽ വച്ച് പോപ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബാലിക പോപ്പിന്റെ വാഹനമായ പോപ്പ് മൊബൈലിന് അടുത്തേക്ക് ഓടിയടുക്കുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അവളെ തടഞ്ഞപ്പോൾ തന്റെ വാഹനം നിർത്താൻ പോപ്പ് ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ബാലികയെ കൈപിടിച്ച് പോപ്പിന് അടുത്തെത്തിക്കുകയും അനന്തരം പോപ്പ് ബാലികയുമായി സംസാരിക്കുകയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയുമായിരുന്നു. തന്റെ അമ്മയ്ക്കൊപ്പം ദുബായ് നഗരത്തിനടുത്താണ് ഗബ്രിയേല താമസിക്കുന്നത്.താൻ നൽകിയ കാർഡ് വായിക്കണമെന്ന് അവൾ പോപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിൽ തടിച്ച ്കൂടിയ വിശ്വാസികൾ പോപ്പിനെ കണ്ടപ്പോൾ ആവേശ പൂർവം വത്തിക്കാൻ പതാകകളും ബാനറുകളും പാറിക്കുന്നുണ്ടായിരുന്നു.

അറേബ്യൻ ഉപഭൂഖണ്ഡം സന്ദർശിക്കാനെത്തിയ ആദ്യത്തോ പോപ്പെന്ന നിലയിൽ ഫ്രാൻസിസിന്റെ സന്ദർശനത്തിലെ ഏറ്റും പ്രധാനപ്പെട്ട പരിപാടിയായിരുന്നു അബുദാബി സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന കുർബാന. ഇസ്ലാം മതത്തിന്റെ ഈറ്റില്ലമായ ഇവിടെ ക്രിസ്തുമത വിശ്വാസികളെ ചർച്ചുകൾക്കുള്ളിൽ മാത്രമേ സാധാരണയായി ആരാധനയ്ക്ക് അനുവദിക്കാറുള്ളൂ. സ്റ്റേഡിയത്തിൽ കുർബാനയ്ക്കായി അരലക്ഷത്തോളം കത്തോലിക്കരാണ് ടിക്കറ്റെടുത്ത് കയറിയത്.

മറ്റൊരു 120,000 പേർ സ്റ്റേഡിയത്തിന് പുറത്താണ് തടിച്ച് കൂടിയിരുന്നത്. ഇവർ വീഡിയോ ലിങ്ക് വഴി വലിയ സ്‌ക്രീനുകളിൽ കുർബാന തത്സമയം ദർശിച്ച് അതിൽ ഭാഗഭാക്കാകുകയായിരുന്നു. ഈ പ്രദേശത്ത് നാളിതുവരെ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യൻ ആരാധനാ പരിപാടിയായി ഈ വിശുദ്ധ കുർബാനയെ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP