Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിലെ കാറൽ മാർക്‌സ് ശവകുടീരം നശിപ്പിച്ച നിലയിൽ; ചുറ്റിക കൊണ്ട് അടിച്ച് തകർക്കാൻ ശ്രമിച്ചത് യഥാർഥ ശവകുടീരത്തിൽ നിന്നുമെത്തിച്ച മാർബിൾ പാളി; മറ്റ് സ്മാരകങ്ങൾക്ക് കേടില്ലാത്തതിനാൽ കരുതികൂട്ടി ചെയതത് തന്നെയെന്ന നിഗമനത്തിൽ അധികൃതർ; സംസ്‌കാരമില്ലാത്തവരുടെ പ്രവർത്തിയെന്നും കമ്മ്യൂണിസത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും സെമിത്തേരി ട്രസ്റ്റ്

ലണ്ടനിലെ കാറൽ മാർക്‌സ് ശവകുടീരം നശിപ്പിച്ച നിലയിൽ; ചുറ്റിക കൊണ്ട് അടിച്ച് തകർക്കാൻ ശ്രമിച്ചത് യഥാർഥ ശവകുടീരത്തിൽ നിന്നുമെത്തിച്ച മാർബിൾ പാളി; മറ്റ് സ്മാരകങ്ങൾക്ക് കേടില്ലാത്തതിനാൽ കരുതികൂട്ടി ചെയതത് തന്നെയെന്ന നിഗമനത്തിൽ അധികൃതർ; സംസ്‌കാരമില്ലാത്തവരുടെ പ്രവർത്തിയെന്നും കമ്മ്യൂണിസത്തോടുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും സെമിത്തേരി ട്രസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കാറൽ മാർക്‌സിന്റെ സെമിത്തേരി നശിപ്പിച്ച നിലയിൽ. ലണ്ടനിലെ ഹൈഗേറ്റ് സിമിത്തേരിയിലെ ശവകുടീരമാണ് നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. ചുറ്റിക ഉപയോഗിച്ചാണ് നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇനി ഒരിക്കലും പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാൻ കഴിയാത്ത രീതിയിലാണ് നശിപ്പിച്ചിരിക്കുന്നത്. 1881ൽ മാർക്‌സിന്റെ ഒറിജിനൽ മാർബിൾ ശവകുടീരത്തിൽ നിന്നും എടുത്ത ഒരു മാർബിൾ പാളി 1954ൽ ആണ് ഇവിടെയുള്ള സ്മാരകത്തിലേക്ക് ചേർത്തത്.

പ്രതിവർഷം പതിനായിരകണക്കിനാളുകൾ കാണാനെത്തുന്ന ശവകുടീരമാണ് ഇനി ശരിയാക്കാൻ കഴിയാത്ത രീതിയിൽ നശിപ്പിക്കപ്പെട്ടത്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതതും സംസ്‌കാരത്തിന് നിരക്കാത്തതുമാണ് ഇത്തരം പ്രവർത്തിയെന്നാണ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഇയാൻ ഡുംഗാവെൽ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. സിമിത്തേരിയിലെ മറ്റൊരു കുടീരത്തിനും കേടുപാടുകൾ സംഭവിച്ചില്ല. ഇത് മനഃപൂർവ്വം ചെയ്തതാണെന്നും തീരുമാനിച്ചുറപ്പിച്ച് ചെയ്തതാണെന്നും ഉള്ള നിഗമനത്തിലാണ് പൊലീസ് എത്തിയത്. ശവകുടീരത്തിൽ കൊത്തിയിരുന്ന മാർക്‌സിന്റെ പേരാണ് നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇത്തരത്തിൽ അക്രമവും ഒരു ചരിത്ര പുരുഷനെ അപമാനിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും ഡംഗാവെൽ പറയുന്നു.

രാഷ്ട്രീയ എതിർപ്പിന്റെ മൂല്യമില്ലാത്ത എതിർപ്പായി മാത്രമെ ഇതിനെ കാണാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. നിങ്ങൾക്ക് മാർക്‌സിസത്തോട് എതിർപ്പാണെങ്കിൽ അത് പ്രകടിപ്പിക്കേണ്ടത് ഇത്തരം പ്രവർത്തിയിലൂടെയല്ല. ഇത്തരം പ്രവർത്തികൾ ചെയ്ത ആൾ ഉദ്ദേശിച്ചതിന്റെ വിപരീത ഫലമാണ് കൊണ്ട് വരുകയുള്ളു.

ഇത് വളരെ വിഷമമുണ്ടാക്കുന്ന ഒരു ഡുഗാവെൽ പറയുന്നു. ഇപ്പോൾ പ്രാധമിക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചുവെന്നും കൂടുതൽ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടരുമെന്നുമാണ് വിവരം. എന്നാൽ എപ്പോഴാണ് കൃത്യം സംഭവിച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് അറിയില്ലെന്നാണ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP