Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീകൾ മുഖം വെളിയിൽ കാണിക്കുന്നത് ഹറാമായ സൗദിയിൽ കിരീടാവകാശിയുടെ മുന്നിൽ അൽപവസ്ത്രധാരിയായ പോപ്പ് സ്റ്റാർ അഴിഞ്ഞാടി; മുഹമ്മദ് ബിൻ സൽമാൻ മുൻകൈ എടുത്ത മരിയ കാരിയുടെ പോപ്പ് കൺസേർട്ടിനെതിരെ സർവയിടങ്ങളിലും വിമർശനം

സ്ത്രീകൾ മുഖം വെളിയിൽ കാണിക്കുന്നത് ഹറാമായ സൗദിയിൽ കിരീടാവകാശിയുടെ മുന്നിൽ അൽപവസ്ത്രധാരിയായ പോപ്പ് സ്റ്റാർ അഴിഞ്ഞാടി; മുഹമ്മദ് ബിൻ സൽമാൻ മുൻകൈ എടുത്ത മരിയ കാരിയുടെ പോപ്പ് കൺസേർട്ടിനെതിരെ സർവയിടങ്ങളിലും വിമർശനം

ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിനും അവകാശങ്ങൾക്കുവേണ്ടി സംസാരിച്ചതിനും നിരവധി വനിതാ മനുഷ്യാവകാശപ്രവർത്തകരെ തുറുങ്കിലടച്ച രാജ്യമാണ് സൗദി അറേബ്യ. അവിടെയാണ് അൽപവസ്ത്രധാരിയായി മരിയ കാരി എന്ന പോപ്പ് താരം ആടിപ്പാടിയത്. അതും കിരീടാവകാസിയായ മുഹമ്മദ് ബിൽ സൽമാനടക്കമുള്ള പ്രമുഖർക്ക് മുന്നിൽ. ഇത്തരമൊരു രാജ്യത്ത് ഇങ്ങനെ പ്രകടനം നടത്താൻ തയ്യാറായ മരിയ കാരിയ്‌ക്കെതിരേ വിവിധ മേഖലകളിൽനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

ചെങ്കടലിന്റെ തീരത്തുള്ള കിങ് അബ്ദുള്ള എക്കണോമിക് സിറ്റിയിലാണ് വ്യാഴാഴ്ച മരിയയുടെ പോപ്പ് കൺസേർട്ട് അരങ്ങേറിയത്. സൗദിയിലെ ആദ്യ അന്താരാഷ്ട്ര ഗോൾഫ് ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായായിരുന്നു പരിപാടി. മനുഷ്യാവകാശങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത അധികൃതർക്ക് മുന്നിൽ ഇത്തരമൊരു പരിപാടി നടത്താൻ തയ്യാറായ മരിയ കാരിയുടെ നടപടി അപലപനീയമാണെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷനാണ് മരിയക്കെതിരെ രംഗത്തുവന്നതിൽ പ്രമുഖ സംഘടന. സൗദിയിലെ ജയിലുകളിൽ അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച ഒട്ടേറെ സ്ത്രീകൾ മർദനങ്ങളും പീഡനങ്ങളും ലൈംഗികാതിക്രമങ്ങളുമേറ്റുവാങ്ങി കഴിയുന്നുണ്ടെന്ന കാര്യം മരിയ ഓർക്കണമായിരുന്നുവെന്ന് ഫൗണ്ടേഷൻ അവർക്കയച്ച കത്തിൽ കുറ്റപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഒരാളെന്ന് സ്വയം വിശേഷിപ്പിക്കുന്ന മരിയ കാരി, സൗദിയിൽപ്പോയി പരിപാടി നടത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

മുഹമ്മദ് ബിൽ സൽമാന്റെ നിഷ്ഠൂര ഭരണകൂടത്തിനുവേണ്ടി ഇത്തരമൊരു പരിപാടിക്ക് മരിയ തയ്യാറാകരുതായിരുന്നു. പരിപാടി നടത്തിയതിലൂടെ, മുഹമ്മദ് ബിൻ സൽമാൻ പുരോഗമന വാദിയും സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നയാളുമാണെന്ന പ്രചാരണത്തിന് കൂട്ടുനിൽക്കുകയാണ് മരിയ ചെയ്തത്. പരിപാടി നടക്കുന്നതിന് മുന്നെ അതിൽനിന്ന് പിന്മാറണമെന്നുകാട്ടി കാരിക്ക് കത്തെഴുതിയിരുന്നതായും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കെതിരെ നടപടികളെടുക്കുകയും യെമനിൽ യുദ്ധത്തിന് സഹായം നൽകിയും സൗദി മനുഷ്യാവകാശങ്ങൾ ധ്വംസിക്കുകയാണെന്ന് കത്തിൽ പറയുന്നു. വാഹനങ്ങളോടിക്കാൻ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് സൗദിയിൽ നീക്കിയെങ്കിലും ആ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി പൊരുതിയ വനിതകളെല്ലാം ജയിലിലടയ്ക്കപ്പെട്ടുവെന്ന കാര്യം മരിയ ഓർക്കേണ്ടതായിരുന്നുവെന്നും ഫൗണ്ടേഷൻ ചെയർമാൻ ഗാരി കാസ്പറോവ് കത്തിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP