Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർനെറ്റ് ഉപയോഗത്തിൽ മുന്നിൽ ഏഷ്യക്കാർ; രാജ്യങ്ങളിൽ ഫിലിപ്പീൻസ് ഒന്നാമതും ജപ്പാൻ അവസാനവും; ഇന്ത്യയിൽ ഇന്റർനെറ്റ് വളർച്ച 41 ശതമാനം; ഡിജിറ്റൽ ഇൻ 2019 റിപ്പോർട്ട് പുറത്ത് വിട്ട് ഹൂട്ട് സ്യൂട്ടും വീആർ സോഷ്യലും

ഇന്റർനെറ്റ് ഉപയോഗത്തിൽ മുന്നിൽ ഏഷ്യക്കാർ; രാജ്യങ്ങളിൽ ഫിലിപ്പീൻസ് ഒന്നാമതും ജപ്പാൻ അവസാനവും; ഇന്ത്യയിൽ ഇന്റർനെറ്റ് വളർച്ച 41 ശതമാനം; ഡിജിറ്റൽ ഇൻ 2019 റിപ്പോർട്ട് പുറത്ത് വിട്ട് ഹൂട്ട് സ്യൂട്ടും വീആർ സോഷ്യലും

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന മേഖല തെക്ക് കിഴക്കൻ ഏഷ്യയാണ്. ഇതിൽ തന്നെ ഒന്നാമത് നിൽക്കുന്ന രാജ്യം ഫിലിപ്പീൻസും. പ്രതിദിനം ശരാശരി പത്ത് മണിക്കൂർ രണ്ട് മിനിറ്റ് നേരമാണ് ഫിലിപ്പീൻകാരുടെ ഇന്റർനെറ്റ് ഉപയോഗ സമയം. തായ്ലാൻഡും ഇൻഡൊനീഷ്യയും ഈ പട്ടികയിലെ ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു. ഹൂട്ട് സ്യൂട്ടും വീആർ സോഷ്യലും ആണ് ഡിജിറ്റൽ ഇൻ 2019 എന്ന റിപ്പോർട്ടിൽ ഈ വിവരങ്ങൾ പുറത്ത് വിട്ടത്.മൂന്നാം സ്ഥാനത്തുള്ള തായ്ലാൻഡിലെ ആളുകൾ ദിവസവും ശരാശരി ഒമ്പത് മണിക്കൂറും 11 മിനിറ്റുമാണ് ഇന്റർനെറ്റിൽ ചിലവഴിക്കുന്നത്. ഇൻഡൊനീഷ്യയാകട്ടെ ദിവസവും ശരാശരി എട്ട് മണിക്കൂർ 36 മിനിറ്റാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.

ഇന്റർനെറ്റ് ഉപയോഗ സൂചികയിൽ ഏറ്റവും കുറവ് സമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്നത് ജപ്പാൻ ആണ്. പ്രതിദിനം മൂന്ന് മണിക്കൂർ 45 മിനിറ്റ് നേരമാണ് ജപ്പാൻകാരുടെ ഇന്റർനെറ്റ് ഉപയോഗ സമയം.ആഗോള ജനതയുടെ57 ശതമാനം ഇപ്പോൾ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ പ്രതിദിനം ശരാശരി 6.5 മണിക്കൂർ ആണ് ഇന്റർനെറ്റ് ഉപയോഗം. മൊബൈൽ ഫോൺ വഴിയാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ സജീവമാകുന്നത്. മാത്രവുമല്ല സോഷ്യൽ മീഡിയയിലാണ് ഏറ്റവും അധികം സമയം ചെലവിടുന്നത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുണ്ടെന്നും ഡിജിറ്റൽ 2019 റിപ്പോർട്ടിൽ പറയുന്നു.ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 10 കോടിയാളുകളുടെ വർധനവാണ് ഇവിടെയുണ്ടായത്. ഇന്റർനെറ്റിൽ കഴിഞ്ഞ വർഷം പെട്ടെന്നൊരു കുതിച്ചുചാട്ടം നടത്തിയ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഇന്റർനെറ്റ് വളർച്ച 41 ശതമാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP