Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരാർ തുക വളരെ കൂടുതൽ; ചൈനയുമായുള്ള റെയിൽ പ്രോജക്റ്റിൽ നിന്ന് പിന്മാറി മലേഷ്യ; തീരുമാനം കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന്

കരാർ തുക വളരെ കൂടുതൽ; ചൈനയുമായുള്ള റെയിൽ പ്രോജക്റ്റിൽ നിന്ന് പിന്മാറി മലേഷ്യ; തീരുമാനം കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ക്വലാലംപൂർ: ചൈനയ്ക്ക് നൽകിയിരുന്ന കോടികളുടെ റെയിൽ പ്രോജക്ട് ഉപേക്ഷിച്ച് മലേഷ്യ. കരാർ തുക വളരെ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കരാർ റദ്ദാക്കിയത്. മുൻ സർക്കാരിന്റെ കാലത്തുണ്ടാക്കിയ പല കരാറുകളും മലേഷ്യ പുനഃപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 25100 കോടി ഡോളറിന്റെ കടക്കെണിയിലാണ് മലേഷ്യ.

1960 കോടി ഡോളറിന്റെ ഈസ്റ്റ് കോസ്റ്റ് റെയിൽ ലിങ്ക് പദ്ധതിയാണ് ചൈനയ്ക്ക് നൽകിയിരുന്നത്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇത് പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് മലേഷ്യൻ സർക്കാർ പറയുന്നു. കരാറുമായി മുന്നോട്ടുപോയിരുന്നെങ്കിൽ മലേഷ്യ പ്രതിവർഷം 12.12 കോടി ഡോളർ പലിശയായി മാത്രം ചൈനയ്ക്ക് നൽകേണ്ടിവരുമായിരുന്നുവെന്ന് മലേഷ്യൻ ധനകാര്യ മന്ത്രി അസ്മിൻ അലി വ്യക്തമാക്കി.

ചൈനയുമായുൾപ്പെടെ ഏർപ്പെട്ട പല കരാറുകളിലും അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്നാണ് ചൈനീസ് പക്ഷപാതിയായിരുന്ന നജീബ് റസാക്കിന് അധികാരം നഷ്ടപ്പെടുകയും മുൻ പ്രധാനമന്ത്രി നെഹാതിർ മൊഹമ്മദ് അധികാരത്തിലെത്തുന്നതിനും ഇടയാക്കിയത്. അധികാരത്തിലെത്തി ആദ്യം തന്നെ ചൈനീസ് സഹായത്തോടെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികൾ പുനഃപ്പരിശോധിക്കാനുള്ള ഉത്തരവിടുകയായിരുന്നു മെഹാതിർ ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP