Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന കാമുകിയെ പുറംലോകം കാണിച്ച് ആമസോൺ ഉടമ; അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യയുമായി പിണങ്ങിയ ജെഫ് ബെസോസ് കാമുകിയുടെ കൈയും പിടിച്ച് ഹെലികോപ്റ്ററിൽ പറന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്; ഭാര്യയെ കാത്തിരിക്കുന്നത് ശതകോടികളുടെ നഷ്ടപരിഹാരം

ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന കാമുകിയെ പുറംലോകം കാണിച്ച് ആമസോൺ ഉടമ; അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യയുമായി പിണങ്ങിയ ജെഫ് ബെസോസ് കാമുകിയുടെ കൈയും പിടിച്ച് ഹെലികോപ്റ്ററിൽ പറന്ന് ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്; ഭാര്യയെ കാത്തിരിക്കുന്നത് ശതകോടികളുടെ നഷ്ടപരിഹാരം

ൺലൈൻ ഭീമനായ ആമസോണിന്റെ മേധാവി ജെഫ് ബെസോസും(54) നോവലിസ്റ്റായ ഭാര്യ മാക്കെൻസി ബെസോസും(48) തമ്മിൽ 25 കൊല്ലത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ട് പരസ്പരം വേർപിരിയാൻ തീരുമാനിച്ച വാർത്ത ഈ മാസം ആദ്യം പുറത്ത് വന്നിരുന്നു. ബെസോസിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭാര്യ അദ്ദേഹവുമായി പിണങ്ങിപ്പോകാൻ തീരുമാനമെടുത്തിരുന്നത്. ഇപ്പോഴിതാ ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന കാമുകിയെ പുറംലോകം കാണിച്ച് ആമസോൺ ഉടമ മുന്നോട്ട് വന്നിരിക്കുകയാണ്.

ബെസോസ് കാമുകിയുടെ കൈയും പിടിച്ച് ഹെലികോപ്റ്ററിൽ പറന്ന് ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയെ കാത്തിരിക്കുന്നത് ശതകോടികളുടെ നഷ്ടപരിഹാരമാണ്.തന്റെ കാമുകി ലൗറെൻ സാൻചെസുമായി സാന്റ് മോണിക്കയിൽ നിന്നും ഹെലികോപ്റ്ററിൽ കയറി മാലിബുവിലേക്ക് ഒക്ടോബർ 30ന് പോകുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തുടർന്ന് ഇരുവരും 4.3 മില്യൺ ഡോളർ വിലവരുന്ന തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ സാൻചെസ് ഫോം-ഫിറ്റിങ് യോഗ പാന്റ്സും ടോപ്പുമാണ് ധരിച്ചത്.

Stories you may Like

ബെസോസ് സ്‌കിംപി ഷോർട്ട്സും ഗ്രേ ഷർട്ടുമാണ് ധരിച്ചത്. ഈ വേളയിൽ തന്റെ മുഖം മറച്ച് വയ്ക്കാൻ ബെസോസ് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം സൺഗ്ലാസും ധരിച്ചിരുന്നു. രണ്ട് ബോട്ടിൽ ജലം കൈയിലേന്തി ടാർമാകിൽ നിന്നും ഹെലികോപ്റ്ററിലേക്ക് അദ്ദേഹം കയറുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹെലികോപ്റ്ററിലേക്ക് കയറുന്നതിന് മുമ്പ് സാൻചെസ് അതിന്റെ പുറകിലത്തെ പ്രൊപ്പല്ലർ പരിശോധിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ ഹെലികോപ്റ്ററിനെക്കുറിച്ച് അവർ ബെസോസിന് ചില കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നുമുണ്ട്.

ഇവർ രണ്ട് പേർക്കുമൊപ്പം ബോഡിഗാർഡായി ഒരാളെയും ചിത്രങ്ങളിൽ കാണാം. ഇയാൾ ഹെലികോപ്റ്ററിന്റെ മുൻസീറ്റിലിരുന്നപ്പോൾ കാമുകീ കാമുകന്മാർ ബാക്ക് സീറ്റിലായിരുന്നു ഇരുന്നത്. തുടർന്ന് ഇവർ സാന്റ മോണിക്കയിൽ തിരിച്ചെത്തിയപ്പോൾ ചില ട്രീറ്റ്മെന്റുകൾക്കായി സ്പായിലേക്ക് പോവുകയും ചെയ്തിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ബെസോസ് ഇതാദ്യമായിട്ടാണ് പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ബെസോസ് ലോസ് ഏയ്ജെൽസിലെത്തും. ലോകത്തിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം സീറ്റിലിൽ നിന്നുമെത്തുന്ന ഏവിയേഷൻ അവാർഡ്സ് ഗാലയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ്. ഇവിടെ വച്ച് അദ്ദേഹത്തെ ആദരിക്കുന്നുണ്ട്.

ജെഫ് ബെസോസിന്റെ 140 ബില്യൺ ഡോളറിന്റെ സമ്പത്ത് വേർപിരിഞ്ഞ ഭാര്യ മാക്കെൻസിയുമായി ഏത് വിധത്തിലായിരിക്കും വിഭജിക്കുകയെന്ന കാര്യം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഈ സമ്പത്തിൽ ഭൂരിഭാഗവും വരുന്നത് ആമസോണിൽ ജെഫിനുള്ള 16 ശതമാനം ഓഹരിയിൽ നിന്നുമാണ്. ഇത് സെപ്റ്റംബറിലെ കണക്കു പ്രകാരം ഒരു ട്രില്യൺ ഡോളറാണ്. യുഎസിൽ മറ്റാരേക്കാളും പ്രോപ്പർട്ടികൾ സ്വന്തമായി തങ്ങൾക്കുണ്ടെന്നാണ് ഇരുവരും പറയുന്നത്.

2006ൽ അമേരിക്കൻ ബുക്ക് അവാർഡ് നേടിയ നോവലിസ്റ്റാണ് മാക് കെൻസി ബെസോസ്. സ്ഥാപന വേളയിൽ ആമസോണിൽ ആദ്യകാല ജീവനക്കാരിൽ ഒരാൾ കൂടിയാണ് മാക് കെൻസി. ആമസോണിന്റെ തുടക്കത്തിൽ അക്കൗണ്ടിങ് ജോലികൾ ഇവർ നിർവഹിച്ചിരുന്നു. പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജ്വേഷൻ നേടിയ ഇരുവരും കഴിഞ്ഞ ആറ് വർഷങ്ങളായി വാഷിങ്ടണിൽ വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

വാഷിങ്ടൺ കമ്മ്യൂണിറ്റി പ്രോപ്പർട്ടി സ്റ്റേറ്റായതിനാൽ പ്രീന്യൂപ്ടിയർ അഗ്രിമെന്റുണ്ടാക്കിയില്ലെങ്കിൽ വിവാഹത്തിനിടെ സമ്പാദിച്ച സ്വത്തുക്കളെല്ലാം ദമ്പതികൾ തുല്യമായി പങ്കിട്ടെടുക്കണമെന്ന് നിമയമമുണ്ട്. ജെഫ് ബെസോസിന്റെയും മാക്കെൻസി ബെസോസിന്റെയും സ്വത്തുക്കൾ പങ്കിട്ടെടുക്കുന്നതിന് സങ്കീർണതകളേറെയുണ്ട്. സംയുക്ത സംരംഭങ്ങൾ തുടരാൻ ഇരുവരും നിർബന്ധിതരാവുമെന്നാണ് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP