Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

26 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായത് യുവതിയെ ശുശ്രൂഷിക്കുന്ന ഹെയ്തി വംശജനായ നഴ്സ്; കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി പൊലീസ് ഉറപ്പ് വരുത്തിയെങ്കിലും അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ യുവാവ് ഒന്നും സമ്മതിക്കുന്നില്ല

26 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായത് യുവതിയെ ശുശ്രൂഷിക്കുന്ന ഹെയ്തി വംശജനായ നഴ്സ്; കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി പൊലീസ് ഉറപ്പ് വരുത്തിയെങ്കിലും അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ യുവാവ് ഒന്നും സമ്മതിക്കുന്നില്ല

രിസോണയിൽ കോമ അവസ്ഥയിൽ കഴിഞ്ഞ 26 വർഷമായി ജീവിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കുറ്റത്തിന് 36 വയസുള്ള ഹെയ്തിക്കാരനായ നഴ്സ് അറസ്റ്റിലായി. ഇയാളുടെ പീഡനത്തെ തുടർന്ന് യുവതി പ്രസവിക്കുകയും ചെയ്തിരുന്നു. 29 വയസുള്ള യുവതിയുടെ ശുശ്രൂഷയുടെ ചുമതലയുണ്ടായിരുന്ന നാതൻ സത്തർലാൻഡ് ആണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടി ഇയാളുടേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധിച്ച് പൊലീസ് ഉറപ്പ് വരുത്തിയെങ്കിലും അടിയുറച്ച താൻ ചെയ്ത കുറ്റം സമ്മതിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ചുമത്തിയിരിക്കുന്ന ചാർജുകൾ നാല് മക്കളുടെ പിതാവായ നാതൻ ശക്തമായി നിഷേധിച്ചിരിക്കുകയാണ്.

തുടർന്ന് ഇയാൾക്ക് അഞ്ച് ലക്ഷം ഡോളറിന്റെ കാഷ് ഓൺലി ബെയിൽ ബോണ്ട് വിധിച്ചിരിക്കുകയാണ് മാരികോപ കൗണ്ടി സൂപ്പീരിയർ കോടതി കമ്മീഷണർ. ഇയാള മാരികോപ കൗണ്ടി ജയിലിൽ പാർപ്പിക്കുകയും അടുത്ത വിചാരണ തിയതിയായ ജനുവരി 30ന് വീണ്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. ഇയാളെ വിട്ടയച്ചാൽ വീട്ട് തടങ്കലിലാക്കുകയും ഒരു ഇലക്ട്രോണിക് മോണിറ്ററിങ് ഡിവൈസ് ധരിക്കാൻ വിധിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ടിഷർട്ടും അത്ലറ്റിക് പാന്റുകളും ധരിച്ച് തന്റെ അറ്റോർണി ഡേവിഡ് ഗ്രെഗനൊപ്പമാണ് നാതൻ വിചാരണക്ക് എത്തിയിരുന്നത്.

തന്റെ കക്ഷി ഇതിന് മുമ്പ് കുറ്റങ്ങളൊന്നും ചെയ്തിരുന്നില്ലെന്നും ഡേവിഡ് എടുത്ത് കാട്ടുന്നു. തന്റെ കക്ഷി യുവതിയെ പീഡിപ്പിച്ചെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്നാണ് ഡേവിഡ് കോടതിയിൽ വാദിച്ചിരിക്കുന്നത്. എന്നാൽ ഡിഎൻഎ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന കാര്യം ഡേവിഡ് സമ്മതിക്കുന്നുമുണ്ട്. ഹെയ്തിയിൽ നിന്നുള്ള അനാഥനാണ് നാതൻ. 2011 മുതൽ ഒരു ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സായി ഇയാൾ ജോലി ചെയ്ത് വരുന്നുണ്ട്. ഹാസിയൻഡ ഹെൽത്ത്കെയർ ഫെസിലിറ്റിയിലാണ് ഇയാൾ നഴ്സായി ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ വർഷമായിരുന്നു നാതൻ തന്റെ ഭാര്യ ബ്രിഡ്ഗെറ്റ് സതർലാൻഡിൽ നിന്നും വിവാഹമോചനം നേടിയത്. ഇയാളുടെ പീഡനത്തിന് ഇരയായ യുവതി പ്രസവിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അതായത് ഇക്കഴിഞ്ഞ ഡിസംബർ 28നാണ് ഇയാളുടെ വിവാഹമോചനം ഔദ്യോഗികമായി നിലവിൽ വന്നത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത പൊലീസുകാർക്ക് യാതൊരു വിധത്തിലുള്ള സഹകരണവും നാതൻ നൽകിയിരുന്നില്ല. ഇയാളെ നിയമിക്കുന്നതിന് മുമ്പ് ഇയാളുടെ പശ്ചാത്തലം നന്നായി പരിശോധിച്ചിരുന്നുവെന്നാണ് ഹാസിയൻഡ ഹെൽത്ത്കെയർ ഫെസിലിറ്റിയിലെ ഒഫീഷ്യലുകൾ പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP