Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസാരിക്കുന്നുവെന്ന് വരുത്താനുള്ള അനാവശ്യമായ പെരുമാറ്റം; മനപ്പൂർവമുള്ള കൈയനക്കം; ഒട്ടും ആത്മാർഥതയില്ലാത്ത ചിരി; ബോധപൂർവം പുറത്തുകൈയെടുത്തുവെക്കൽ; നാട്ടുകാരെ പറ്റിക്കാൻ കെയ്റ്റും മേഘനും ഒരുക്കിയ സ്‌നേഹപ്രകടനങ്ങൾ പൊളിച്ചടുക്കി വിദഗ്ദ്ധർ

സംസാരിക്കുന്നുവെന്ന് വരുത്താനുള്ള അനാവശ്യമായ പെരുമാറ്റം; മനപ്പൂർവമുള്ള കൈയനക്കം; ഒട്ടും ആത്മാർഥതയില്ലാത്ത ചിരി; ബോധപൂർവം പുറത്തുകൈയെടുത്തുവെക്കൽ; നാട്ടുകാരെ പറ്റിക്കാൻ കെയ്റ്റും മേഘനും ഒരുക്കിയ സ്‌നേഹപ്രകടനങ്ങൾ പൊളിച്ചടുക്കി വിദഗ്ദ്ധർ

ന്ദ്രിങ്ഘാമിലെ മേരി മഗദലീന പള്ളിയിലേക്ക് കെയ്റ്റും മേഘനും ഭർത്താക്കന്മാർക്കൊപ്പം എത്തിയപ്പോൾ കാത്തുനിന്ന ജനക്കൂട്ടം ഹർഷാരവം മുഴക്കിയത് നാത്തൂന്മാരുടെ സ്വരച്ചേർച്ചകൂടി കണ്ടുകൊണ്ടാണ്. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൊട്ടാരത്തിന്റെ മനസ്സമാധാനം കെടുത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഇരുവരും ക്രിസ്മസ് കുർബാന കൈക്കൊള്ളാൻ പള്ളിയിലേക്കെത്തിയത്. എന്നാൽ, അവരുടെ ചെയ്തികളും രീതികളും അപ്പാടെ അഭ്യൂഹങ്ങളെ തള്ളിക്കളയുന്നതായിരുന്നു.

ഭർത്താക്കന്മാരുടെ കൈയിൽ പിടിച്ചുകൊണ്ടാണ് കെയ്റ്റും മേഘനും എത്തിയത്. വഴിനീളെ കെയ്റ്റും മേഘനുമായി കുശലം പറയുകയും പരസ്പരം ചിരിക്കുകയും ചെയ്തുകൊണ്ടായിരുന്നു നടത്തം. ഇടയ്ക്ക് തോളിൽ തട്ടി സ്‌നേഹം പങ്കുവെക്കാനും അവർ മറന്നില്ല. കൊട്ടാരത്തിൽനിന്നുള്ള വിശിഷ്ടവ്യക്തികളുടെ വരവ് കാത്ത് നൂറുകണക്കിനാളുകൾ അവിടെയെത്തിയിരുന്നു. അവർക്ക് മുന്നിൽ, അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും നീക്കങ്ങൾ.

എന്നാൽ, ഇതെല്ലാം വെറും അഭിനയമായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് ബോഡി ലാംഗ്വേജ് വിദദ്ധർ. നാട്ടുകാരെ പറ്റിക്കാനുള്ള ബോധപൂർവമായ ശ്രമം. ലോകത്തെ പ്രമുഖ നേതാക്കൾ പൊതുചടങ്ങുകളിൽ പ്രകടിപ്പിക്കുന്ന അതേ അഭിനയമാണ് കെയ്റ്റ് രാജകുമാരിയും മേഘൻ മെർക്ക്‌ലും പുറത്തെടുത്തതെന്ന് അവർ പറയുന്നു. കൊട്ടാരത്തിനുള്ളിൽ തങ്ങൾക്കിടയിലുള്ള ഭിന്നതയും ഈഗോയുമൊന്നും പുറത്തുവരരുതെന്ന ശ്രമമാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് ബോഡി ലാംഗ്വേഡ് വിദഗ്ധ ജൂഡി ജെയിംസ് പറയുന്നു.

പരസ്പരം എന്തൊക്കെ തർക്കങ്ങളും പിണക്കങ്ങളുമുണ്ടായാലും അതൊന്നും പുറത്തുകാട്ടരുതെന്ന കൊട്ടാരത്തിന്റെ കർശന നിർദ്ദേശം പാലിക്കുകയായിരുന്നു കെയ്റ്റും മേഘനുമെന്നാണ് വിലയിരുത്തൽ. വില്യം രാജകുമാരനും ഹാരി രാജകുമാരനും നിസംഗതയോടെ നടന്നതും അതിന് തെളിവാണ്. പരസ്പരം സംസാരിക്കുകയാണെന്ന നാട്യത്തിലായിരുന്നു കെയ്റ്റിന്റെയും മേഘന്റെയും നടത്തം. എന്നാലത് കൃത്യമായ അഭിനയമായിരുന്നുവെന്ന് കണ്ടെത്താനാവുമെന്ന് ജൂഡി ജെയിംസ് പറയുന്നു.

കെയ്റ്റിന്റെ ചിരിയിൽ തെല്ലും ആത്മാർഥതയുണ്ടായിരുന്നില്ലെന്നത് വ്യക്തമാണെന്നും അവർ പറയുന്നു. സാധാരണ തുറന്നു ചിരിക്കാറുള്ള കെയ്റ്റ്, അടക്കിപ്പിടിച്ചാണ് മേഘനോട് ചിരിച്ചത്. സംസാരമോ തമാശയോ ആസ്വദിച്ചുവരികയായിരുന്നെങ്കിൽ ചിരി ഇങ്ങനെ അടക്കിപ്പിടിക്കേണ്ടതില്ലായിരുന്നു. ഇരുവരുടെയും മുഖത്ത് സന്തോഷം തെല്ലുമുണ്ടായിരുന്നില്ലെന്ന് ചിരികളിൽനിന്ന് വ്യക്തമാണെന്നും അവർ പറയുന്നു. പുറത്തുതട്ടി കുശലം പറഞ്ഞതിലും തെല്ലും ആത്മാർഥതയുണ്ടായിരുന്നില്ല. മറ്റുള്ളവരെ കാണിക്കാനുള്ള നാട്യമായിരുന്നു അതും.

വില്യമിന്റെയും ഹാരിയുടെയും ശരീരഭാഷയും ഭാര്യമാർ തമ്മിലുള്ള പിണക്കം വെളിപ്പെടുത്തുന്നുണ്ടെന്ന് ജൂഡി ജെയിംസ് പറയുന്നു. സാധാരണ നിലയിൽ സംസാരിച്ച് നടക്കുമ്പോൾ തമാശപറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പ്രകൃതമാണ് ഇരുവർക്കും. എന്നാൽ പള്ളിയിലേക്ക് വരുമ്പോൾ ഭാര്യമാർ തമ്മിൽ നടത്തിയ സംസാരം ഇരുവരിലും യാതൊരു ചലനവും ഉണ്ടാക്കിയില്ല. എന്തിന്, അവരത് ശ്രദ്ധിക്കുന്നുപോലുമുണ്ടായിരുന്നില്ല. കൈ പാന്റിന്റെ പോക്കറ്റിലിട്ട്, ഒട്ടും ആയാസമില്ലാത്ത മനസ്സോടെ നടക്കുകയായിരുന്നു അവർ ഇരുവരുമെന്നും ജൂഡി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP