Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2250 പൗണ്ടിന്റെ ജാക്കറ്റും 1000 പൗണ്ടിന്റെ ബോട്ടവും 1200 പൗണ്ടിന്റെ ഹാൻഡ്ബാഗുമായി മേഘൻ എത്തിയത് കറുത്ത മോഡേൺ വസ്ത്രങ്ങളിഞ്ഞ്; ചുവന്ന കോട്ടിട്ട് സാധാരണക്കാരിയായി കെയ്റ്റ്; ബ്രിട്ടീഷ് രാജകുമാരിമാരുടെ പള്ളിപ്രവേശനം ആഘോഷമാക്കി പപ്പരാസികൾ

2250 പൗണ്ടിന്റെ ജാക്കറ്റും 1000 പൗണ്ടിന്റെ ബോട്ടവും 1200 പൗണ്ടിന്റെ ഹാൻഡ്ബാഗുമായി മേഘൻ എത്തിയത് കറുത്ത മോഡേൺ വസ്ത്രങ്ങളിഞ്ഞ്; ചുവന്ന കോട്ടിട്ട് സാധാരണക്കാരിയായി കെയ്റ്റ്; ബ്രിട്ടീഷ് രാജകുമാരിമാരുടെ പള്ളിപ്രവേശനം ആഘോഷമാക്കി പപ്പരാസികൾ

രാജകുടുംബാംഗങ്ങളുടെ വസ്ത്രധാരണവും അവരുടെ രീതികളും ബ്രിട്ടനിൽ എല്ലായ്‌പ്പോഴും വലിയ ചർച്ചയാണ്. പ്രത്യേകിച്ചും പൊതുചടങ്ങളുകളിൽ അവർ ഒരുമിച്ച് പങ്കെടുക്കുമ്പോൾ. സന്ദ്രിങ്ഘാമിലെ മേരി മഗ്ദലീന പള്ളിയിലേക്ക് കെയ്റ്റ് രാജകുമാരിയും മേഘൻ രാജകുമാരിയുമെത്തിയപ്പോഴും ജനങ്ങൾ ചർച്ചചെയ്തത് ഇരുവരുടെയും വസ്ത്രധാരണത്തെക്കുറിച്ചുതന്നെ. മോടിയിലും വിലയിലും മികച്ചുനിന്നത് മേഘൻ മെർക്കലിന്റെ വസ്ത്രമാണെങ്കിലും സാധാരണത്വവും ഭംഗിയും കെയ്റ്റിനെ ഒരുപിടി മുന്നിലാക്കിയെന്നാണ് റിപ്പോർട്ട്.

ഇരുവരും തമ്മിൽ നാത്തൂൻ പോര് രൂക്ഷമാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കെയ്റ്റും മേഘനും ഒരുമിച്ച് ക്രിസ്മസ് കുർബാനയ്ക്കായി സന്ദ്രിങ്ഘാം പള്ളിയിലേക്കെത്തിയത്. ചുവന്ന കോട്ടിട്ട് ക്ലാസിക് ലുക്കിലാണ് കെയ്റ്റ് പള്ളിയിലേക്കെത്തിയത്. വിക്ടോറിയ ബെക്കാം ഫാഷൻ ശ്രേണിയിൽപ്പെട്ട പകിട്ടാർന്ന കറുത്ത വസ്ത്രങ്ങളാണ് മേഘൻ തിരഞ്ഞെടുത്തത്.

കാതറിൻ വാക്കർ ഡിസൈൻ ചെയ്ത ചുവന്ന കോട്ടാണ് കെയ്റ്റ് ധരിച്ചത്. അതിന് ബർഗണ്ടി കോളറും അതിന് ചേരുന്ന തൊപ്പിയുമണിഞ്ഞ് ക്ലാസിക് വേഷത്തിലായിരുന്നു അവരുടെ വരവ്. വസ്ത്രത്തിന് ചേരുന്ന സ്വർണാഭരണങ്ങളും അവരണിഞ്ഞു. ചുവന്ന ജിയാൻവിറ്റോ റോസി ചെരിപ്പും കെയ്റ്റിന്റെ ക്ലാസിക് ലുക്കിന് അഴകേകി.

മറിച്ച്, കെയ്റ്റ് കുറേക്കൂടി മോഡേൺ ഡിസൈനെയാണ് ആശ്രയിച്ചത്. വിക്ടോറിയ ബെക്കാം ഫാഷൻ ശ്രേണിയിൽപ്പെട്ട 2250 പൗണ്ടിന്റെ കോട്ടും ബൂട്ടുമാണ് മേഘൻ അണിഞ്ഞത്. 1200 പൗണ്ടിന്റെ ഹാൻഡ്ബാഗും അവരുടെ സ്റ്റൈലിനെ വ്യത്യസ്തമാക്കി. ഇളംനീല നിറത്തിലുള്ള കോട്ടണിഞ്ഞ ഹാരി രാജകുമാരന്റെ വസ്ത്രത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു മേഘന്റെ സ്‌റ്റൈൽ.

ബ്രിട്ടനിലെ ഫാഷൻ ഐക്കണുകളിലൊന്നാണ് കെയ്റ്റ് രാജകുമാരി. പൊതുരംഗത്ത് അവർ പ്രത്യക്ഷപ്പെടുമ്പോൾ ധരിക്കാറുള്ള വസ്ത്രങ്ങൾ ചൂടപ്പം പോലെയാണ് ഫാഷൻ സ്റ്റോറുകളിൽനിന്ന് വിറ്റുപോകാറുള്ളത്. പഴയകാലത്തെ ഫാഷൻ രീതികൾ കെയ്റ്റ് അടുത്തിടെ ഉപയോഗിച്ചപ്പോൾ, അതേ രീതി ഫാഷൻ വസ്ത്രങ്ങളിലും പ്രകടമായിരുന്നു. ഡയാന രാജകുമാരി ഒരുകാലത്ത് ബ്രിട്ടീഷ് ഫാഷന്റെ പ്രതീകമായിരുന്നതുപോലെയാണ് കെയ്റ്റിനെ ഇപ്പോൾ ഫാഷൻ കുതുകികൾ പിന്തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP