Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജകുടുംബത്തിലെ പെൺകുട്ടികൾക്കെല്ലാം എന്തെ വിവാഹിതരായവരോട് മാത്രം ഇത്ര ഇഷ്ടം...? ബിയാട്രീസ് രാജകുമാരിയുടെ കാമുകനും രണ്ട് വയസുള്ള കുഞ്ഞിന്റെ അച്ഛൻ; ബക്കിങ്ഹാം കൊട്ടാരം മരുമകനെ അടിച്ച് കൊണ്ടുപോയതിൽ മനംനൊന്ത് ഭാര്യയുടെ അമ്മ

രാജകുടുംബത്തിലെ പെൺകുട്ടികൾക്കെല്ലാം എന്തെ വിവാഹിതരായവരോട് മാത്രം ഇത്ര ഇഷ്ടം...? ബിയാട്രീസ് രാജകുമാരിയുടെ കാമുകനും രണ്ട് വയസുള്ള കുഞ്ഞിന്റെ അച്ഛൻ; ബക്കിങ്ഹാം കൊട്ടാരം മരുമകനെ അടിച്ച് കൊണ്ടുപോയതിൽ മനംനൊന്ത് ഭാര്യയുടെ അമ്മ

മീപകാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ പെൺകുട്ടികളെല്ലാം വിവാഹിതരായ പുരുഷന്മാരോട് ഇഷ്ടം കൂടാൻ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്ന പ്രവണത ശക്തമായിട്ടുണ്ട്. ഇപ്പോഴിതാ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ബിയാട്രീസ് രാജകുമാരിയും രംഗത്തെത്തിയിരിക്കുന്നു. വിവാഹിതനും രണ്ട് വയസുള്ള കുഞ്ഞിന്റെ പിതാവുമായ എഡോർഡോ മാപെല്ലി മോസിയെയാണ് താൻ സ്നേഹിക്കുന്നതെന്നാണ് ബിയാട്രീസ് അച്ഛനായ ആൻഡ്ര്യൂ രാജകുമാരനോടും അമ്മ സാറയോടും തുറന്ന് പറഞ്ഞിരിക്കുന്നത്.

ചൈനീസ്-അമേരിക്കൻ വംശജയായ ഡാറ ഹുവാൻഗിന്റെ ഭർത്താവും അവരുടെ രണ്ട് വയസുകാരൻ ക്രിസ്റ്റഫർ വൂൾഫിന്റെ പിതാവുമാണ് എഡോർഡോ എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് ബിയാട്രീസ് അയാളെ പ്രണയിച്ചിരിക്കുന്നത്.നിലവിൽ എഡോർഡോയും ഡാറയും പിരിഞ്ഞിരിക്കുകയാണ്. തന്റെ മകളുടെ ഭർത്താവിനെ ഇത്തരത്തിൽ ബക്കിങ് കൊട്ടാരത്തിലെ പെൺകുട്ടി അടിച്ച് കൊണ്ടു പോയതിൽ മനം നൊന്തിരിക്കുകയാണ് ഡാറയുടെ മാതാവായ ലില്ലിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ മകളുമായി എഡോർഡോ അകന്നതിലും ബിയാട്രീസുമായി ബന്ധം സ്ഥാപിച്ചതിലും ഏറ്റവും അവിശ്വസനീയതയും ഞെട്ടലും പ്രകടിപ്പിച്ചിരിക്കുന്നതും ലില്ലിയാണ്.

ഈ ബന്ധം ഡാറ തന്നിൽ നിന്നും മറച്ച് വയ്ക്കുകയായിരുന്നുവെന്നും ലില്ലി പറയുന്നു. നാസയിൽ നിന്നും പെൻഷൻ പറ്റിയ 80കാരനാണ് ലില്ലിയുടെ ഭർത്താവായ പോ ടിയൻ. ബിയാട്രീസുമായി എഡോർഡോ ബന്ധം സ്ഥാപിച്ചുവെന്നത് ലില്ലിക്ക് കടുത്ത ഷോക്കായിത്തീർന്നിരിക്കുന്നുവെന്നാണ് ടിയൻ പ്രതികരിച്ചിരിക്കുന്നത്. ബിയാട്രീസുമായി എഡോർഡോയ്ക്കുള്ള ബന്ധം അറിഞ്ഞതിനെ തുർന്നാണ് ഡാറ അയാളുമായി പിരിഞ്ഞിരിക്കുന്നതെന്നും ലില്ലി പറയുന്നു. 37 വയസുള്ള തന്റെ മകൾ ഡാറ നിലവിൽ എഡോർഡോയുടെ ഫ്ലാറ്റിൽ നിന്നും വിട്ട് പോരുകയും ഒരു സുഹൃത്തിനൊപ്പമാണ് താമസിക്കുന്നതെന്നുമാണ് ലില്ലി വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്തയായ ആർക്കിടെക്ടും തന്റെ ഡിസൈൻ കമ്പനിയുള്ളയാളുമാണ് ഡാറ. ഇവരുടെ പുത്രനായ ക്രിസ്റ്റഫറിനെ ഒരു നാനിയാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. എഡോർഡോയുടെ വീട്ടിലാണ് കുട്ടി കഴിയുന്നത്. താൻ എഡോർഡോയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഇഷ്ടപ്പെടുന്നുവെന്നും എന്നിട്ടും അയാൾ തന്റെ മകളോട് ഈ ചതി കാട്ടിയതെന്തിനാണെന്നും ലില്ലി ഹൃദയവേദനയോടെ ചോദിക്കുന്നു. ഇത് ഭീകരമായ അവസ്ഥയാണെന്നും ലില്ലി വ്യക്തമാക്കുന്നു.

ആറ് മാസം മുമ്പ് തന്നെ ഡാറയും എഡോർഡോയും തമ്മിൽ വേർപിരിഞ്ഞിരുന്നുവെന്നാണ് ഇവരുടെ ഒരു കുടുംബ സുഹൃത്ത് വെളിപ്പെടുത്തുന്നത്. ബിയാട്രീസും എഡോർഡോയും തമ്മിലുള്ള എൻഗേജ്മെന്റും വിവാഹവും അധികം വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ബിയാട്രീസിന്റെ സഹോദരി യൂജിന്റെ വിവാഹം കുറച്ച് മുമ്പായിരുന്നു കഴിഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP