Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

രാവിലെ അഞ്ച് മണിക്കെണീറ്റാൽ പിന്നെ ജീവനക്കാർക്ക് രക്ഷയില്ല; എസ്എംഎസുകൾ ചറപറ അയച്ച് നിർദേശങ്ങൾ നൽകും; വസ്ത്രധാരണം ഹോളിവുഡ് താരങ്ങളുടേത്; ഫാഷനിൽ രാജപാരമ്പര്യമില്ല; ആറ് മാസം കൊണ്ട് കെൻസിങ്ടൺ കൊട്ടാരത്തെ മേഗൻ മാറ്റിമറിച്ചത് ഇങ്ങനെ

രാവിലെ അഞ്ച് മണിക്കെണീറ്റാൽ പിന്നെ ജീവനക്കാർക്ക് രക്ഷയില്ല; എസ്എംഎസുകൾ ചറപറ അയച്ച് നിർദേശങ്ങൾ നൽകും; വസ്ത്രധാരണം ഹോളിവുഡ് താരങ്ങളുടേത്; ഫാഷനിൽ രാജപാരമ്പര്യമില്ല; ആറ് മാസം കൊണ്ട് കെൻസിങ്ടൺ കൊട്ടാരത്തെ മേഗൻ മാറ്റിമറിച്ചത് ഇങ്ങനെ

ഴിഞ്ഞ മെയ്‌ മാസത്തിൽ ഹാരി രാജകുമാരന്റെ വധുവായി കെൻസിംടൺ പാലസിലേക്ക് പ്രവേശിച്ച മുൻ അഭിനേത്രി മേഗൻ മാർകിൾ തന്റേതായ രീതിയിൽ കൊട്ടാരത്തെ മാറ്റി മറിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. മേഗന്റെ കർക്കശമായ രീതികളാൽ കൊട്ടാരത്തിലെ ജീവനക്കാർ ശ്വാസം മുട്ടുന്നുവെന്നും ആരോപണമുയരുന്നുണ്ട്. മേഗൻ എത്തിയത് മുതൽ കാലത്ത് അഞ്ച് മണിക്ക് കൊട്ടാരം ജീവനക്കാർ എഴുന്നേറ്റാൽ പിന്നെ അവർക്ക് ഇരിക്കപ്പൊറുതിയില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മേഗൻ ഇവർക്ക് നിർദേശങ്ങൾ എസ്എംഎസിലൂടെ ചറപറാ നൽകിക്കൊണ്ടിരിക്കുമെന്നാണ് റിപ്പോർട്ട്.

ഇതിന് പുറമെ മേഗന്റെ വസ്ത്രധാരണം ഇപ്പോഴും ഹോളിവുഡ് താരങ്ങളുടേതാണെന്ന വിമർശനവും ശക്തമാണ്. ഫാഷനിൽ രാജപാരമ്പര്യം അശേഷം കാത്ത് സൂക്ഷിക്കാനും മേഗൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. വിവാഹബന്ധത്തിലൂടെ കൊട്ടാരത്തിന്റെ ഭാഗമായിത്തീർന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വംശജ എന്ന പേരിലും ആദ്യത്തെ വിവാഹമോചിത എന്ന പേരിലും മേഗൻ റെക്കോർഡിട്ടിട്ടുണ്ട്. ഇതിന് പുറമെ ആറ് മാസത്തിനുള്ളിൽ തന്റേതായ ചിട്ടവട്ടങ്ങൾ അടിച്ചേൽപ്പിച്ച് കൊട്ടാരത്തിന് മേൽ സ്വാധീനം കൈവരിക്കാനും മേഗന് സാധിച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

Stories you may Like

ഫാഷൻ മുതൽ സൗഹൃദം വരെ കൊട്ടാരം വർഷങ്ങളായി പുലർത്തി വരുന്ന പരമ്പരാഗത നിയമങ്ങളെ കാറ്റിൽ പറത്തുന്ന രീതിയിലാണ് മേഗൻ മുന്നോട്ട് പോകുന്നത്. ഇതിന് പുറമെ കൊട്ടാരത്തിലെ ആചാരമര്യാദകളെയും കീഴ് വഴക്കങ്ങളെയും മേഗൻ പരിഗണിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. വിവാഹവേളയിലെ മേഗന്റെ വസ്ത്രധാരണത്തെക്കുറിച്ച് രാജ്ഞി തന്നെ അതിശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും രാജകീയമായ പ്രോട്ടോക്കോൾ തെറ്റിച്ച് കൊണ്ട് തനിക്കിഷ്ടമുള്ള രീതിയിലുള്ള വസ്ത്രധാരണമാണ് മേഗൻ അനുവർത്തിച്ച് വരുന്നത്. ഇതിൽ രാജ്ഞിയടക്കമുള്ളവർക്ക് അസംതൃപ്തിയുമുണ്ട്.

കടുത്ത മഴയായാലും മഞ്ഞായാലും പുലർച്ചെ അഞ്ചിന് ഉണരുന്ന മേഗൻ പിന്നെ കൊട്ടാരം ജീവനക്കാരെയും വെറുതെയിരിക്കാൻ അനുവദിക്കില്ല. അവർക്ക് ഓരോരേ നിർദേശങ്ങൾ നൽകിക്കൊണ്ട് മേഗൻ എസ്എംഎസുകൾ അയക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഗർഭിണിയായ മേഗൻ അടുത്ത സ്പ്രിംഗിൽ അമ്മയാകും. അതിനോടനുബന്ധിച്ച് ലണ്ടനിൽ പുതിയൊരു രാജകീയ വസതി തങ്ങൾക്കായി നിർമ്മിക്കാൻ ഹാരിയും മേഗനും ഒരുങ്ങുന്നുവെന്നും കൊട്ടാരവുമായി മേഗനുള്ള അകൽച്ചയാണ് ഇതിന് കാരണമെന്നും സൂചനയുണ്ട്. രാജകുടുംബത്തിലേക്ക് വരുന്നതിന് മുമ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം മേഗൻ ഡീലീറ്റ് ചെയ്തിരുന്നുവെങ്കിലും നിലവിലും തന്റെ പഴയ ഹോളിവുഡ് സുഹൃത്തുക്കളുമായി മേഗൻ അടുത്ത ബന്ധമാണ് പുലർത്തുന്നത്.

രാജകുടുംബത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് തന്റേതായ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്ന യജ്ഞം മേഗൻ ആരംഭിച്ചിട്ടുണ്ട്. ഉപദേശികളുടെ ഒരു അനൗദ്യോഗിക ടീമാണിത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ടീമാണിത്. രാജകീയ ജീവിതത്തിലേക്ക് പരിവർത്തനപ്പെടുന്ന ഓരോ ഘട്ടത്തിലും വിവാഹം ആസൂത്രണം ചെയ്യുന്നതിലും വിവാഹ വസ്ത്രം തെരഞ്ഞെടുക്കുന്നതിലും ഈ ടീമിന്റെ ഉപദേശം മേഗൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP