Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

30 ബെഡ്റൂമുകൾ ഉള്ള കൊട്ടാരം ഉണ്ടായിട്ടും ഇടം തികയുന്നില്ല; സ്‌കോട്ടിഷ് മലനിരകളിൽ മറ്റൊരു വീട് കൂടി നിർമ്മിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം; ഭാര്യമാരും 23 മക്കളുമായി അവധി ആഘോഷിക്കാൻ യുകെയിലേക്ക് പോവാനൊരുങ്ങുന്ന ഷെയ്ഖിന്റെ സമ്പത്തിന്റെ കഥകൾ കേട്ട് വാ പൊളിച്ച് വെള്ളക്കാർ

30 ബെഡ്റൂമുകൾ ഉള്ള കൊട്ടാരം ഉണ്ടായിട്ടും ഇടം തികയുന്നില്ല; സ്‌കോട്ടിഷ് മലനിരകളിൽ മറ്റൊരു വീട് കൂടി നിർമ്മിക്കാനൊരുങ്ങി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം; ഭാര്യമാരും 23 മക്കളുമായി അവധി ആഘോഷിക്കാൻ യുകെയിലേക്ക് പോവാനൊരുങ്ങുന്ന ഷെയ്ഖിന്റെ സമ്പത്തിന്റെ കഥകൾ കേട്ട് വാ പൊളിച്ച് വെള്ളക്കാർ

ദുബായ് ഭരണാധികാരിയും ശതകോടീശ്വരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം സ്‌കോട്ടിഷ് മലനിരകളിൽ മറ്റൊരു വീട് കൂടി നിർമ്മിക്കാനൊരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ സ്‌കോട്ടിഷ് പ്രോപ്പർട്ടിയിൽ 30 ബെഡ് റൂമുകൾ ഉള്ള കൊട്ടാരം ഉണ്ടായിട്ടും ഇടം തികയാത്തതിനെ തുടർന്നാണ് തന്റെ വലിയ കുടുംബത്തെ ഉൾക്കൊള്ളുന്ന വിധത്തിൽ ഈ നിർമ്മാണം നടത്തുന്നത്. തന്റെ ഭാര്യമാർക്കും 23 മക്കൾക്കും താമസിക്കാൻ കെൽപുള്ള വിധത്തിലാണ് പുതിയ വീട് സ്‌കോട്ട്ലൻഡിൽ അദ്ദേഹം നിർമ്മിക്കാനൊരുങ്ങുന്നത്. ഇവരെല്ലാവരുമായി യുകെയിലേക്ക് അവധിക്ക് പോവാനൊരുങ്ങുന്ന ഷെയ്ഖിന്റെ സമ്പത്തിന്റെ കഥകൾ കേട്ട് വെള്ളക്കാർ വാ പൊളിക്കുന്ന അവസ്ഥയാണുള്ളതെന്നും റിപ്പോർട്ടുണ്ട്.

ഇതിന് പുറമെ തന്റെ സ്‌കോട്ടിഷ് പ്രോപ്പർട്ടിയിൽ തന്റെ ജോലിക്കാർക്ക് താമസിക്കുന്നതിനായി ഷെയ്ഖ് രണ്ട് ലോഡ്ജുകളും കെട്ടിപ്പടുക്കുന്നുണ്ട്. ഷെയ്ഖിന്റെ നിരവധി ഭാര്യമാരും 23 മക്കളും ഈ സമ്മറിൽ സ്‌കോട്ടിഷ് എസ്റ്റേറ്റ് സന്ദർശിക്കാനെത്തുമെന്നാണ് സൂചന. സ്‌കോട്ട്ലൻഡിലെ വെസ്റ്റർ റോസിലെ വീട്ടിൽ സ്ഥപരിമിതി മൂലം തന്റെ കുടുംബത്തിലെ എല്ലാവർക്കും അവധിയാഘോഷിക്കാൻ വരാൻ സാധിക്കാറില്ലായിരുന്നുവെന്നും അത് പരിഹരിക്കാനാണ ് ഒമ്പത് ബെഡ്റൂമുകളുള്ള പുതിയൊരു വീട് കൂടി ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്നുമാണ് ഷെയ്ഖിന് വേണ്ടി പുറത്തിറക്കിയ ഒരു പ്രസ്താവന വിശദീകരണം നൽകുന്നത്.

തന്റെ ഡെവലപ്മെന്റ് കമ്പനിയായ സ്മെക് ലിമിറ്റഡിലൂടെയാണ് സ്‌കോട്ടിഷ് പ്രോപ്പർട്ടിയിൽ പുതിയ താമസസൗകര്യങ്ങൾ ഷെയ്ഖ് യാഥാർത്ഥ്യമാക്കുന്നത്. ഷെയ്ഖിന്റെ ഇവിടുത്തെ എസ്റ്റേറ്റിൽ നടത്തുന്ന ഏറ്റവും പുതിയ വികസന പ്രവർത്തനങ്ങളാണിത്. ഇവിടെ നേരത്തെ തന്നെ മൂന്ന് ഹെലിപ്പാഡുകളും 14 ബെഡ്റൂമുകളുള്ള വീടും അതിനടുത്ത് 16 ബെഡ്റൂമുകളുള്ള മറ്റൊരു ലക്ഷ്വറി ഹണ്ടിങ് ലോഡ്ജും , സ്വിമ്മിങ്പൂളും ജിമ്മും നിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമെ പുതുതായി നിർമ്മിക്കുന്ന വീടിനായുള്ള പ്ലാൻ ഷെയ്ഖ് ഹൈലാൻഡ് കൗൺസിലിന് ഈ മാസം ആദ്യം സമർപ്പിച്ചിരുന്നു.

13.73 ബില്യൺ പൗണ്ട് വിലയ്ക്ക് 63,000 ഏക്കർ വരുന്ന ഈ എസ്റ്റേറ്റ് ഷെയ്ഖ് 20 വർഷങ്ങൾക്ക് മുമ്പായിരുന്നു വാങ്ങിയിരുന്നത്. ദുബായിൽ സമ്മറിലെ 50 ഡിഗ്രി ചൂടിൽ നിന്നും രക്ഷപ്പെട്ടെത്തി താമസിക്കാനാണ് ഷെയ്ഖും കുടുംബവും ഈ എസ്റ്റേറ്റിനെ പ്രയോജനപ്പെടുത്തുന്നത്. ഇപ്പോൾ നിർമ്മിക്കാനൊരുങ്ങുന്ന ഒമ്പത് ബെഡ് റൂം വീട് പ്ടാർമിഗൻ എന്നും പിന്നീട് നിർമ്മിക്കുന്ന 19 ബെഡ് റൂം വീട് ബെനുല എന്നുമായിരിക്കും അറിയപ്പെടുന്നത്.

പിന്നീട് ഒമ്പത് ബെഡ്റൂമുകളുള്ള സ്റ്റാഗ് ബേൺ ഹൗസ് കൂടി ഇവിടെ നിർമ്മിക്കാൻ ഷെയ്ഖ് ലക്ഷ്യമിടുന്നുണ്ട്. പന്തയ കുതിരകളിൽ ഭ്രമമുള്ള ഷെയ്ഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡോൽഫിൻ സ്റ്റേബൾസ്. 2006ലാണ് ഷെയ്ഖ് ദുബായുടെ ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയുമായി അധികാരമേറ്റത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP