Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആളുകൾ നോക്കിനിൽക്കെ, പൂർണനഗ്നയായി ഒരു യുവതി ടോയ്‌ലറ്റിൽനിന്ന് പുറത്തേക്കിറങ്ങി നടന്നു; അതേ ടോയ്‌ലറ്റിൽനിന്നിറങ്ങി വന്ന ഒരാൾ യുവതിയെ ടോയ്‌ലറ്റിനുള്ളിലാക്കി പുറത്ത് കാവൽനിന്നു; എന്താണ് അവിടെ സംഭവിച്ചതെന്ന് ചോദിച്ച് വീഡിയോ വൈറലാക്കി നാട്ടുകാർ

ആളുകൾ നോക്കിനിൽക്കെ, പൂർണനഗ്നയായി ഒരു യുവതി ടോയ്‌ലറ്റിൽനിന്ന് പുറത്തേക്കിറങ്ങി നടന്നു; അതേ ടോയ്‌ലറ്റിൽനിന്നിറങ്ങി വന്ന ഒരാൾ യുവതിയെ ടോയ്‌ലറ്റിനുള്ളിലാക്കി പുറത്ത് കാവൽനിന്നു; എന്താണ് അവിടെ സംഭവിച്ചതെന്ന് ചോദിച്ച് വീഡിയോ വൈറലാക്കി നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

ബാർസലോണ: പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ, പബ്ലിക് ടോയ്‌ലറ്റിൽനിന്ന് പൂർണ നഗ്നയായി യുവതി പുറത്തേക്കിറങ്ങിവന്നു. തൊട്ടുപിന്നാലെ അതേ ടോയ്‌ലറ്റിൽനിന്ന് ഉടുപ്പിടാതെ പുറത്തേക്കുവന്നയാൾ, യുവതിയെ ബലംപ്രയോഗിച്ച് തിരിച്ച് ടോയ്‌ലറ്റിനുള്ളിലാക്കി പുറത്ത് കാവൽനിന്നു. സ്‌പെയിലിനെ ബാഴ്‌സലോണയിൽനിന്നുള്ള ഈ വീഡിയോ ദൃശ്യം ആളുകൾ കൗതുകത്തോടെ പോസ്റ്റ് ചെയ്യുകയാണിപ്പോൾ. എന്തായിരിക്കും ടോയ്‌ലറ്റിൽ സംഭവിച്ചിരിക്കുകയെന്ന കമന്റുകളോടെ വീഡിയോ വൈറലായി കഴിഞ്ഞു.

ടോയ്‌ലറ്റിനുള്ളിൽനിന്ന് പുറത്തേക്കുവന്ന യുവതിയുടെ ചലനങ്ങളിൽനിന്ന് അകത്തെന്തോ ഇഷ്ടമല്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരുന്നതെന്ന് വ്യക്തമാണ്. പുറത്തേക്കുവന്നയാൾക്ക് യുവതിയെ ടോയ്‌ലറ്റിനുള്ളിലാക്കാൻ ബലപ്രയോഗം നടത്തേണ്ടിവന്നതും അതിനുദാഹരണം. ഗുണ്ടാവിളയാട്ടവും മയക്കുമരുന്നുപയോഗവും കൊണ്ട് കുപ്രസിദ്ധമായ റാവൽ ഡിസ്ട്രിക്്ടിൽനിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നു.

യുവതി ബലാൽസംഗത്തിന് ഇരയായതാണോ എന്നും ആശങ്കപ്പെടുന്നവരുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവതി മനോവൈല്യമുള്ളയാളാണെന്നും പ്രദേശത്ത് അലഞ്ഞുതിരിയാറുണ്ടെന്നും ഒരാൾ പറഞ്ഞു. ബാഴ്‌സലോണയിലെ പലഭാഗങ്ങളിൽനിന്നും ഇത്തരത്തിലുള്ള വീഡിയോകൾ പുറത്തുവരാറുണ്ട്. അടുത്തിടെ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നിൽ വേശ്യകൾ കൂട്ടംകൂടി വഴക്കുപിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

മയക്കുമരുന്ന് കച്ചവടക്കാർ തമ്മിലുള്ള അടിപിടിയും ചിലഭാഗങ്ങളെ കുപ്രസിദ്ധമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടക്കാർ തമ്മിൽ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടികൂടുന്ന വീഡിയോയും കുട്ടികളുടെ പ്ലേഗ്രൗണ്ടിൽ ഒരുസംഘം യുവതികൾ അടിപിടികൂടുന്നതും അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയായിരുന്നു. ബാഴ്‌സലോണ നഗരത്തിൽ ഭവനരഹിതരായ ഒട്ടേറെപ്പേരുണ്ടെന്നും അവരാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ് ഒരാളുടെ അഭിപ്രായം.

ഇത്തരം പ്രശ്‌നക്കാരെ ഒതുക്കുന്നതിനാവശ്യമായ നടപടികൾ മേയർ അഡ കോളോ സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ആർഭാടജീവിതവും വാർത്തകളിൽ സ്ഥാനം പിടിക്കലും മാത്രമാണ് മേയർക്ക് താത്പര്യമുള്ള വിഷയങ്ങളെന്നും അവർ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP