Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശനിയാഴ്ച യുകെയിലെ പാർലിമെന്റ് സ്‌ക്വയറിൽ എത്തിയാൽ മഞ്ഞ ബിക്കിനിയണിഞ്ഞ കൂറ്റൻ സാദിഖ് ഖാൻ ബലൂൺ കാണാം; ലണ്ടൻ മേയറുടെ റിപ്ലിക്ക ബലൂൺ ഇറക്കാൻ ട്രംപ് അനുകൂലികൾ മുടക്കുന്നത് ലക്ഷങ്ങൾ

ശനിയാഴ്ച യുകെയിലെ പാർലിമെന്റ് സ്‌ക്വയറിൽ എത്തിയാൽ മഞ്ഞ ബിക്കിനിയണിഞ്ഞ കൂറ്റൻ സാദിഖ് ഖാൻ ബലൂൺ കാണാം; ലണ്ടൻ മേയറുടെ റിപ്ലിക്ക ബലൂൺ ഇറക്കാൻ ട്രംപ് അനുകൂലികൾ മുടക്കുന്നത് ലക്ഷങ്ങൾ

ക്കഴിഞ്ഞ ജൂലൈയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുകെ സന്ദർശിച്ചപ്പോൾ ട്രംപ് വിരുദ്ധർ നാപ്പിയണിഞ്ഞ ട്രംപിന്റെ കോമാളി രൂപം ട്രംപ് ബേബി എന്ന പേരിൽ പറത്തിയിരുന്നുവല്ലോ. ഇതിനോടുള്ള പ്രതികാരമെന്നോണം ഈ വരുന്ന ശനിയാഴ്ച പാർലിമെന്റ് സ്‌ക്വയറിൽ മഞ്ഞ ബിക്കിനിയണിഞ്ഞ ലണ്ടൻ മേയർ സാദിഖ് ഖാന്റെ കോമാളി രൂപം ചിത്രീകരിക്കുന്ന ബലൂൺ പറത്താൻ ട്രംപ് അനുകൂലികൾ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ ലണ്ടൻ മേയറുടെ റിപ്ലിക്ക ബലൂൺ ഇറക്കാൻ ട്രംപ് അനുകൂലികൾ ലക്ഷങ്ങളാണ് മുടക്കുന്നത്.

ഖാനെ പരിഹസിച്ച് കൊണ്ടുള്ള ഈ ബലൂൺ രൂപം തയ്യാറാക്കി പറത്തുന്നതിനായി ട്രംപ് അനുകൂലികൾ ഓൺലൈനിലൂടെ സമാഹരിച്ചിരിക്കുന്നത് 58,000 പൗണ്ടാണ്. 20 അടി നീളമുള്ള കൂററൻ ബലൂണായിരുന്നു ലണ്ടന്റെ ആകാശത്തിലേക്ക് ട്രംപിനെ പരിഹസിക്കുന്നതിനായി ട്രംപ് വിരുദ്ധർ ഖാന്റെ പിന്തുണയോടെ പാർലിമെന്റ് സ്‌ക്വയറിൽ നിന്നും കഴിഞ്ഞ മാസം പറത്തിയിരുന്നത്. ഇതിനുള്ള തിരിച്ചടിയായി ട്രംപ് അനുകൂലികൾ ബിക്കിനിയണിഞ്ഞ ഖാനെ ചിത്രീകരിക്കുന്ന 29 അടി നീളമുള്ള ബലൂണാണ് പറത്താനൊരുങ്ങുന്നത്. ട്രംപ് ബലൂൺ പറത്തിയ അതേ വെസ്റ്റ് മിൻസ്റ്റർ ലൊക്കേഷനിൽ നിന്നാണ് ഖാൻ ബലൂണും പറത്തുന്നത്.

തലസ്ഥാനത്ത് പെരുകി വരുന്ന കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇല്ലാതാക്കുന്നതിന് ശ്രമിക്കുന്നതിന് പകരം ലണ്ടൻ മേയർ ട്രംപിനോട് പ്രതികാരം തീർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിൽ തനിക്കേറെ രോഷമുണ്ടെന്നാണ് ഖാനെ പരിഹസിക്കുന്നബലൂണിന് പിന്നിൽ പ്രവർത്തിക്കുന്ന 28കാരനായ മാർക്കറ്റിങ് മാനേജർ യാന്നി ബ്രൂറെ പ്രതികരിച്ചിരിക്കുന്നത്. ബിക്കിനി പോക്സ് ഫൺ അണിഞ്ഞ ഖാന്റെ രൂപമാണീ ബലൂണിൽ നിർമ്മിച്ചിരിക്കുന്നത്. ഫ്രീവേൾഡിന്റെ നേതാവായ ട്രംപ് ലണ്ടനിലെത്തിയപ്പോൾ അദ്ദേഹത്തെ പരിഹസിക്കുന്നതിനായി ബലൂൺ പറത്താൻ അനുവദിച്ചത് പരിഹാസ്യമായിപ്പോയെന്നാണ് ഖാന്റെ ബലൂൺ പറത്താനൊരുങ്ങുന്ന സംഘാടകർ ആരോപിക്കുന്നത്.

എന്നാൽ ട്രംപിനെതിരെ നടന്നത് തീർത്തും സമാധാനപരമായ പ്രതിഷേധമായിരുന്നുവെന്നും അതിനാലാണ് താൻ അതിന് അനുവാദം കൊടുത്തതെന്നുമായിരുന്നു ഖാൻ അന്ന് തന്റെ നിലപാടിനെ ന്യായീകരിച്ചിരുന്നത്. അമേരിക്കയ്ക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തെയും സംസാരിക്കാനുള്ള അവകാശത്തെയും സംരക്ഷിച്ച ദീർഘകാല ചരിത്രമുണ്ടെന്നും അതിനാൽ ആർക്കെങ്കിലും വേദനിക്കുമെന്ന് കരുതി സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനാവില്ലെന്നും ലണ്ടൻ മേയർ അന്ന് വിശദീകരണം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP