Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ ഇനി എത്ര കുട്ടികൾ വേണമെങ്കിലും ആകാം; നയം തിരുത്തുന്നത് യുവാക്കളുടെ എണ്ണം കുറഞ്ഞതിനാൽ; 2020ൽ പാർലമെന്റ് ചേരുമ്പോൾ അംഗീകാരം; യുവാക്കൾ കുറഞ്ഞത് സമ്പദ് വ്യവസ്തയ്ക്കും തിരിച്ചടി

ചൈനയിൽ ഇനി എത്ര കുട്ടികൾ വേണമെങ്കിലും ആകാം; നയം തിരുത്തുന്നത് യുവാക്കളുടെ എണ്ണം കുറഞ്ഞതിനാൽ; 2020ൽ പാർലമെന്റ് ചേരുമ്പോൾ അംഗീകാരം; യുവാക്കൾ കുറഞ്ഞത് സമ്പദ് വ്യവസ്തയ്ക്കും തിരിച്ചടി

ന്യൂസ് ഡെസ്‌ക്‌

ബെയ്ജിങ്: കുഞ്ഞുങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നയം ചൈന പിൻവലിച്ചേക്കുമെന്ന് സൂചന. ദശാബ്ദങ്ങളായി തുടരുന്ന നയത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമം തുടങ്ങിയെന്ന വാർത്ത ചൈനീസ് ഔദ്യോഗിക മാധ്യമം തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകമാകെ വ്യാപക വിമർശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979 ൽ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം. ടിബറ്റ്, ഉയ്ഗുർ വംശജർക്ക് ഇതിൽ ഇളവുണ്ടായിരുന്നു. ഇവരുടെ ആദ്യത്തെ കുട്ടി പെണ്ണാണെങ്കിൽ രണ്ടാമതൊരു കുട്ടികൂടി ആകാമെന്ന് മാത്രമാണ് ഇവർക്കുണ്ടായിരുന്ന ഇളവ്.

ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികളുണ്ടെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നതിനാൽ സ്ത്രീകൾ പലരും നിർബന്ധിത ഗർഭഛിദ്രത്തിനും ഗർഭ നിരോധന ശസ്ത്രക്രിയകൾക്കും വിധേയരാകുന്നത് വ്യാപകമായിരുന്നു. അനിയന്ത്രിതമായി വളരുന്ന ജനസംഖ്യാനിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഈ നയം നടപ്പിലാക്കിയത്. എന്നാൽ 2016 ൽ ദമ്പതികൾക്ക് രണ്ടുകുട്ടികൾ വരെ ആകാം എന്ന തരത്തിൽ നയത്തിൽ ഇളവ് കൊണ്ടുവന്നിരുന്നു.

അതിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടാനായില്ല. ശിശുജനന നിരക്കിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കാത്തതിനെ തുടർന്നാണ് നയം തന്നെ എടുത്തുകളയാൻ ചൈന ശ്രമിക്കുന്നതെന്നാണ് സൂചന. 2020 ൽ ചൈനീസ് പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് ചേരുമ്പോൾ പുതിയ തീരുമാനത്തിന് അംഗീകാരം നൽകും.

കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ലിംഗ സംന്തുലനത്തെ ബാധിച്ചിരുന്നു. മാത്രമല്ല രാജ്യത്ത് വൃദ്ധരായവരുടെ എണ്ണത്തിൽ വർധനവുണ്ടാവുകയും യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്തു. ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് കണ്ടതിനാണ് നയം മാറ്റുന്നതെന്നാണ് സൂചന.

നാഷൺ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മറ്റി പുതിയ തീരുമാനം ചർച്ചചെയ്തിട്ടുണ്ട്. മാത്രമല്ല വിവാഹ മോചനത്തിന് അപേക്ഷ നൽകുമ്പോൾ ഒരുമാസത്തെ കൂളിങ് ഓഫ് പീരിയഡ് അനുവദിക്കാൻ യോഗത്തിൽ നിർദ്ദേശമുയർന്നിട്ടുണ്ട്. ഈ സമയത്ത് അപേക്ഷ നൽകിയവർക്ക് ഇത് പിൻവലിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP