Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ പ്രളയദുരിതം ലോകത്തെ അറിയിച്ച് ടൈറ്റാനിക്കിലെ നായകൻ; കേരളം ദുരിതകയത്തിലെന്നും നൂറ്റാണ്ടിലെ വലിയ പ്രളയമെന്നും ഡികാപ്രിയോ

കേരളത്തിലെ പ്രളയദുരിതം ലോകത്തെ അറിയിച്ച് ടൈറ്റാനിക്കിലെ നായകൻ; കേരളം ദുരിതകയത്തിലെന്നും നൂറ്റാണ്ടിലെ വലിയ പ്രളയമെന്നും ഡികാപ്രിയോ

പ്രളയകെടുതിയിലായ കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ച് ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നാണ് കേരളത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിയറിഞ്ഞത്. ഈ വാർത്തയും പങ്കുവെച്ചുകൊണ്ടാണ് കേരളത്തിന്റെ അവസ്ഥ താരം തന്റെ ആരാധകരുമായി പങ്കുവെച്ചത്.

'നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നു നേരിട്ട ഇന്ത്യൻ സംസ്ഥാനമായ കേരളം ദുരിതകയത്തിൽ. 300ലധികം പേർ മരിച്ചു. നിരവധിപ്പേർക്ക് വീടു നഷ്ടമായി' തുടങ്ങിയ ദുരവസ്ഥകളും താരം പങ്കുവെച്ചു. ഓസ്‌കാർ ജേതാവായ താരം സജീവ പരിസ്ഥിതി പ്രവർത്തകനുമാണ്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിൽ ഇലവീഴ പൂഞ്ചിറയിലും താരം എത്തിയിട്ടുണ്ട്.എല്ലാ വർഷവും കോടിക്കണക്കിന് രൂപയാണ് പരിസ്ഥിതി-സാമുഹ്യ പ്രവർത്തനങ്ങൾക്കായി താരം നൽകുന്നത്. ലിയനാർഡോ ഡികാപ്രിയോ ഫൗണ്ടേഷൻ എന്ന സംരഭവും നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP