Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏറ്റവും തിരക്ക് പിടിച്ച നൈറ്റ് ഷിഫ്റ്റ് നൽകും; നിരന്തരമായി നഴ്സിങ് മാനേജർ ചീത്ത വിളിക്കും; യുകെയിലെ സ്വാൻസിയിലെ എൻഎച്ച്എസ് നഴ്സ് ആത്മഹത്യ ചെയ്തത് സമ്മർദം സഹിക്കാനാവാതെയെന്ന് പൊലീസ്

ഏറ്റവും തിരക്ക് പിടിച്ച നൈറ്റ് ഷിഫ്റ്റ് നൽകും; നിരന്തരമായി നഴ്സിങ് മാനേജർ ചീത്ത വിളിക്കും; യുകെയിലെ സ്വാൻസിയിലെ എൻഎച്ച്എസ് നഴ്സ് ആത്മഹത്യ ചെയ്തത് സമ്മർദം സഹിക്കാനാവാതെയെന്ന് പൊലീസ്

ലണ്ടൻ: യുകെയിലെ സൗത്ത് വെയിൽസിലെ സ്വാൻസിയിലെ സെഫിൻ കോയ്ഡ് മെന്റൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന എൻഎച്ച്എസ് നഴ്സും രണ്ട് കുട്ടികളുടെ അമ്മയുമായ റിയാൻ കോളിൻസ് എന്ന 30 കാരി തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ജോലിയിലുള്ള സമ്മർദം താങ്ങാനാവാതെയാണ് ഇവർ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഏറ്റവും തിരക്ക് പിടിച്ച നൈറ്റ് ഷിഫ്റ്റായിരുന്നു സ്ഥിരമായി ഇവർക്ക് നൽകിയിരുന്നതെന്നും നഴ്സിങ് മാനേജർ ഇവരെ നിരന്തരമായി ചീത്ത വിളിക്കാറുണ്ടായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ താങ്ങാനാവാതെ മനം മടുത്താണ് ഇവർ സ്വയം ജീവനെടുത്തിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.

വളരെ പ്രതികൂലമായ തൊഴിൽ സാഹചര്യങ്ങളിലൂടെയാണ് കോളിൻസ് കടന്ന് പോയിരുന്നതെന്നും അതവരെ ആത്മഹത്യതിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് കേസ് അന്വേഷിക്കുന്ന ഓഫീസറായ സെർജന്റ് നിയ ലാംബ്ലെ വെളിപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ സ്ഥലത്തെ മേലധികാരികളുടെ തുടർച്ചയായ കളിയാക്കലുകളും ചീത്തവിളിക്കലും സമ്മർദം നിറഞ്ഞ ഷിഫ്റ്റുകൾ മാത്രം നൽകി കഷ്ടപ്പെടുത്തലുമാണ് കോളിൻസിനെ ആത്മഹത്യയ്ക്ക് നിർബന്ധിതയാക്കിയതെന്നാണ് ലാംബ്ലെ കണ്ടെത്തിയിരിക്കുന്നത്. കടുത്ത മാനസിക സമ്മർദം മൂലം കോളിൻസ് പരിധി വിട്ട് തടിക്കാൻ തുടങ്ങിയിരുന്നുവെന്നും തൽഫലമായി അവർ ദിവസത്തിൽ നാല് തവണ വരെ ജിമ്മിൽ പോകാറുണ്ടായിരുന്നുവന്നും ലാംബ്ലെ പറയുന്നു.

അൺസോഷ്യബിൾ അവേർസിലെ കടുത്ത മാനസിക സമ്മർദം നിറഞ്ഞ ജോലി കോളിൻസിനെ താങ്ങാനാവാത്ത അവസ്ഥയിലെത്തിച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താൽ അവർ പുതിയൊരു ജോലി തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. 193 ബെഡുകളുള്ള തിരക്കേറിയ ഹോസ്പിറ്റലിലായിരുന്നു കോളിൻസ് ജോലി ചെയ്തിരുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ കോളിൻസ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പുള്ള ഏതാനും ദിവസങ്ങൾ പരിധി വിട്ട മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നു.

പരിധി വിട്ട് തടിക്കാൻ തുടങ്ങിയ ഈ നഴ്സ് ജിമ്മിൽ പോകുന്നതിന് പുറമെ സ്ലിമ്മിങ് പിൽസ് കഴിക്കാനും കുടുംബാംഗങ്ങളിൽ നിന്നും അകലം പാലിക്കാനും തുടങ്ങിയിരുന്നുവെന്നും ഇത് സംബന്ധിച്ച വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. താൻ കടലിലേക്ക് നടന്ന് പോകുമെന്ന് വരെ ഇവർ പതിവായി പറയാറുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തുന്നു. തന്റെ ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഭർത്താവായ ഡേവിഡ് റീഡ് പറയുന്നത്. മുറിയുടെ ഡോറിൽ മുട്ടി വിളിച്ചിട്ടും ഫോൺ വിളിച്ചിട്ടും കോളിൻസ് പ്രതികരിക്കാത്തതിനെ തുടർന്നായിരുന്നു റീഡ് പൊലീസിനെ വിളിച്ചത്.

തുടർന്ന് സ്വാൻസിയിലെ ഡൻവന്റ് റോഡിലെ വീട്ടിൽ അവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.മനഃപൂർവമുള്ള ആത്മഹത്യയായിരുന്നു കോളിൻസിന്റേതെന്നാണ് ആക്ടിങ് സീനിയർ കൊറോണറായ കോളിൻ ഫിലിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ ഇടപെടൽ ഈ ആത്മഹത്യയിലില്ലെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP