Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റുഡന്റ് വിസക്കാർക്ക് വിസ പുതുക്കാൻ വ്യാജ പ്ലേ സ്ലിപ്പ് നിർമ്മിച്ച് കൊടുത്ത അക്കൗണ്ടൻസി ഫേം പിടിയിൽ; ഓരോ പേ സ്ലിപ്പിനും 4000 പൗണ്ട് വരെ വാങ്ങിയ ഇന്ത്യൻ സംഘത്തെ ജയിലിൽ അടച്ചു; ഇന്ത്യയിലേക്ക് മുങ്ങിയ ചിലർക്കും ശിക്ഷ വിധിച്ച് കോടതി

സ്റ്റുഡന്റ് വിസക്കാർക്ക് വിസ പുതുക്കാൻ വ്യാജ പ്ലേ സ്ലിപ്പ് നിർമ്മിച്ച് കൊടുത്ത അക്കൗണ്ടൻസി ഫേം പിടിയിൽ; ഓരോ പേ സ്ലിപ്പിനും 4000 പൗണ്ട് വരെ വാങ്ങിയ ഇന്ത്യൻ സംഘത്തെ ജയിലിൽ അടച്ചു; ഇന്ത്യയിലേക്ക് മുങ്ങിയ ചിലർക്കും ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ: ഇമിഗ്രേഷൻ തട്ടിപ്പിന് സഹായിക്കുന്ന വിധത്തിൽ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയെന് കുറ്റത്തിന് പത്തോളം പേർ വരുന്ന ഇന്ത്യൻ സംഘത്തിന് ബ്രിട്ടനിലെ കാർഡിഫ് ക്രൗൺ കോടതി 28 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു. സ്റ്റുഡന്റ് വിസക്കാർക്ക് വിസ പുതുക്കാനായി വ്യാജ പ്ലേ സ്ലിപ്പ് നിർമ്മിച്ച് കൊടുത്ത അക്കൗണ്ടൻസി ഫേമിലെ അംഗങ്ങളാണ് പിടിയിലായിരിക്കുന്നത്. ഓരോ പേ സ്ലിപ്പിനും 4000 പൗണ്ട് വരെ വാങ്ങിയ സംഘമാണ് കുടുങ്ങിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ടവരും ഇന്ത്യയിലേക്ക് മുങ്ങിയവരുമായ ചിലർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

അനർഹരായവർക്ക് ബ്രിട്ടനിലേക്ക് കടന്ന് വരുന്നതിന് സഹായിക്കാനായി പ്രവർത്തിച്ചിരുന്ന നിയമവിരുദ്ധമായ ഇമിഗ്രേഷൻ റാക്കറ്റിന്റെ ഭാഗമായി നിന്ന് കൊണ്ടായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ഡിനൗട്ട് ശർമ എന്ന 56 കാരനാണ് ഈ അക്കൗണ്ടൻസി സ്ഥാപനത്തിന്റെ ഉടമയായി വർത്തിച്ച് തട്ടിപ്പിന് നേതൃത്വം നൽകിയിരിക്കുന്നത്. വേണ്ടത്ര വരുമാനമില്ലാത്തവരുടെ പങ്കാളികൾക്ക് വിസക്കായി അപേക്ഷിക്കാനും അല്ലെങ്കിൽ പങ്കാളികളെ വിദേശത്ത് നിന്നും ബ്രിട്ടനിലേക്ക് കൊണ്ട് വരുന്നതിനുമായിട്ടായിരുന്നു ഈ സ്ഥാപനം വ്യാജ പേ സ്ലിപ്പുകൾ നിർമ്മിച്ച് നൽകിയിരുന്നത്.

സൗത്ത് വെയിൽസിലെ ന്യൂ പോർട്ടുകാരനായ ശർമയായിരുന്നു ഈ തട്ടിപ്പിന്റെ ആസൂത്രകനും നെടുതൂണുമായി വർത്തിച്ചിരുന്നത്. ഇവരുടെ സൗകര്യം പ്രയോജനപ്പെടുത്തിയവരിൽ ഒരാളാണ് സാറാ ബിൻഡിൽ എന്ന 25കാരി. പഠനത്തിനായി ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തിയ 31കാരനായ സന്ദീപ് കുമാറിന്റെ ഭാര്യയാണ് സാറാ. തനിക്ക് ബ്രിട്ടനിലെത്തി സന്ദീപിനൊപ്പം താമസിക്കുന്നതിനായി ചുരുങ്ങിയത് 18,600 പൗണ്ടെങ്കിലും ശമ്പളമുണ്ടെന്ന് വ്യാജമായി തെളിയിക്കുന്നതിനായിട്ടായിരുന്നു സാറ ഈ തട്ടിപ്പ് സ്ഥാപനത്തിന്റെ സഹായം തേടിയിരുന്നത്. തുടർന്ന് 4500 പൗണ്ട് നൽകി വ്യാജ പേസ്ലിപ്പുകൾ സാറ ഇവരിൽ നിന്നും സമ്പാദിക്കുകയും ചെയ്തിരുന്നു.

ബിസിനസിൽ മാസ്റ്റേർസ് ഡിഗ്രിക്ക് പഠിക്കുന്നതിനായിരുന്നു സന്ദീപ് കുമാർ എഡ്യുക്കേഷൻ വിസയിൽ ഇന്ത്യയിൽ നിന്നും യുകെയിലെത്തിയതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ തന്റെ വിസയുടെ കാലാവധി തീർന്നതിനെ തുടർന്ന് ബ്രിട്ടൻ വിട്ട് പോകാൻ സന്ദീപ് നിർബന്ധിതനായിരുന്നു. മാക് ഡൊണാൾഡിൽ മാനേജരായി ജോലി ചെയ്ത് വരുകയായിരുന്നു സന്ദീപ്. ഇവിടെ കഴിയാൻ തന്നെ പിന്തുണയ്ക്കാൻ തന്റെ ഭാര്യയായ സാറയ്ക്ക് മതിയായ ശമ്പളമുണ്ടെന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു ഈ തട്ടിപ്പ് കമ്പനിയുടെ സഹായം സ്വീകരിക്കാൻ സന്ദീപ് സാറയെ പ്രേരിപ്പിച്ചിരുന്നത്.

സാറ അക്കൗണ്ടൻസി ബിസിനസിൽ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം സന്ദീപിനെ പിന്തുണക്കാൻ പര്യാപ്തമാണെന്നും സാക്ഷ്യപ്പെടുത്തുന്ന വ്യാജ പേസ്ലിപ്പുകളായിരുന്നു ശർമയുടെ സ്ഥാപനം സൃഷ്ടിച്ച് നൽകിയിരുന്നത്. എന്നാൽ ഒരു പൊലീസ് അന്വേഷണത്തിലൂടെ ഈ തട്ടിപ്പ് സംഘത്തിന്റെ തനിനിറം പുറത്ത് വന്നതോടെ സാറയുടെയും സന്ദീപിന്റെയും നീക്കം പാളുകയും ചെയ്തു. സാറയെ രണ്ട് വർഷത്തേക്കാണ് ജയിലിൽ ഇട്ടിരിക്കുന്നത്. എന്നാൽ സന്ദീപ് ഭാര്യയെ ബ്രിട്ടനിലിട്ട് ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് സൂചന. തട്ടിപ്പ് നടത്തുന്നതിനായി എസിഎസ് ലിമിറ്റഡ്, സ്റ്റോം പിഡബ്ല്യൂആർ എന്നീ രണ്ട് കമ്പനികൾ ശർമ നടത്തിയിരുന്നു. എന്നാൽ ഒരു അക്കൗണ്ടന്റ് എന്ന നിലയിൽ ശർമയ്ക്ക് യാതൊരു വിധ യോഗ്യതയുമില്ലായിരുന്നു.

ശർമയുടെ അസിസ്റ്റന്റുകളായി തട്ടിപ്പിന് കൂട്ട് നിന്ന പിരുൺ ഷെയ്ഖ് (42), അബ്ദുൾ ഷിഫാർ(43) എന്നിവരെയും ശിക്ഷിച്ചിട്ടുണ്ട്. ഇതിൽ ഷെയ്ഖിന് നാല് വർഷവും ഒമ്പത് മാസവും ഷിഫാറിന് നാല് വർഷവുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൽ നിന്നും വ്യാജ പേ സ്ലിപ്പുകൾ സംഘടിപ്പിച്ച് പങ്കാളികളെ യുകെയിലേക്ക് കൊണ്ടു വന്നതിന് മുഹമ്മദ് ഉദ്ദിൻ, അബ്ദുൾ മുഖിത്ത്, സുലെസ ബീഗം, സക്കിയ ബീഗം, ജഗ്ദീപ് സിങ് എന്നിവയെയും ശിക്ഷിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP