Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേൽവസ്ത്രമില്ലാതെ ലോകനേതാക്കളുടെ മുന്നിൽച്ചാടിവീണ് പ്രതിഷേധിക്കാൻ തുടങ്ങിയ ആദ്യ വനിത ആത്മഹത്യ ചെയ്തു; ഫെമൻ പ്രസ്ഥാനം തുടങ്ങിയശേഷം യുക്രൈനിൽനിന്നും രക്ഷപ്പെട്ട യുവതി പാരീസിലെ അപ്പാർട്ട്‌മെന്റിൽ വിഷം കഴിച്ച് മരിച്ചു

മേൽവസ്ത്രമില്ലാതെ ലോകനേതാക്കളുടെ മുന്നിൽച്ചാടിവീണ് പ്രതിഷേധിക്കാൻ തുടങ്ങിയ ആദ്യ വനിത ആത്മഹത്യ ചെയ്തു; ഫെമൻ പ്രസ്ഥാനം തുടങ്ങിയശേഷം യുക്രൈനിൽനിന്നും രക്ഷപ്പെട്ട യുവതി പാരീസിലെ അപ്പാർട്ട്‌മെന്റിൽ വിഷം കഴിച്ച് മരിച്ചു

ക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളുയർത്തി നഗ്നമായ മാറിടങ്ങൾ പ്രദർശിപ്പിച്ച് ലോകനേതാക്കൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമാി ചാടിവീണ് പ്രതിഷേധിച്ചിരുന്ന സ്ത്രീവാദി സംഘടനയുടെ നേതാവ് ആത്മഹത്യചെയ്തു. യുക്രൈൻകാരിയായ ഒക്‌സാന ഷാച്‌കോയെന്ന 31-കാരിയെയാണ് പാരീസിലെ അപ്പാർട്ട്‌മെന്റിൽ വിഷംകഴിച്ച് മരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

ഫെമൻ എന്ന സ്ത്രീപക്ഷ സംഘടനയുടെ സ്ഥാപകരിലൊരാളാണ് ഒക്‌സാന. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം പാരീസിലെ അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്. സംഘടനയ്ക്കും ആഗോളതലത്തിലുള്ള സ്ത്രീപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് ഒക്‌സാനയുടെ വിയോഗമെന്ന് ഫെമൻ സംഘടനയിലെ സഹപ്രവർത്തകയായ ഇന്ന ഷെവ്‌ചെങ്കോ പറഞ്ഞു. നിർഭയയായ പോരാളിയായിരുന്നു ഒക്‌സാനയെന്ന് ഫെമന്റെ സഹ സ്ഥാപകയായ അന്ന ഗുറ്റ്‌സോൾ പറഞ്ഞു.

2008-ൽ ഷാച്‌കോ ഉൾപ്പെടെ നാലുപേർ ചേർന്നാണ് ഫെമൻ പ്രസ്ഥാനത്തിന് രൂപം നൽകിയത്. 2013-ൽ ്ഫ്രാൻസിലേക്ക് രക്ഷപ്പെട്ട ഷാച്‌കോ പിന്നീട് പ്രസ്ഥാനം വിടുകയും ഒരു ആർട്ടിസ്റ്റായി ജോലി നോക്കുകയുമായിരുന്നു. നഗ്നമാറിടം കാട്ടിയുള്ള പ്രതിഷേധങ്ങളിലൂടെ ആഗോളതലത്തിൽ പ്രശസ്തയായ ഷാച്‌കോയുടെ പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. വിഷാദരോഗമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ഭരണകൂടത്തിനെതിരേയും വംശീയ വേർതിരുവുകൾക്കെതിരെയുമാണ് ഫെമൻ പ്രസ്ഥാനം പ്രതിഷേധം തുടങ്ങിയത്. വ്‌ളാദിമിർ പുട്ടിനുൾപ്പെടെയുള്ള ലോകനേതാക്കൾ ഇവരുടെ പ്രതിഷേധത്തിന് പാത്രമായി. ഫ്രാൻസിലെ വലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്രണ്ടിനെതിരെയും ശക്തമായ പ്രതിഷേധമുയർത്തി. എന്നാൽ, സംഘടനയ്ക്കുള്ളിൽ ഭിന്നിപ്പ് ഉടലെടുക്കുകയും അംഗങ്ങൾക്കെതിരേ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതോടെയാണ് ഷാച്‌കോ ഫ്രാൻസിലേക്ക് കടന്നത്.

ബെലാറൂഷ്യൻ നേതാവ് അലക്‌സാണ്ടർ ലൂക്കാസ്‌ചെങ്കോയ്‌ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ 2011-ൽ ഷാച്‌കോയെയും മൂന്ന് പ്രവർത്തകരെയും തട്ടിക്കൊണ്ടുപോവുകയും കാട്ടിൽ നഗ്നരാക്കി നടത്തുകയും ചെയ്തുവെന്ന് ഫെമൻ ആരോപിച്ചിരുന്നു. ഇവരെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുക്രൈനിൽ വ്‌ളാദിമിർ പുട്ടിന്റെ സന്ദർശനത്തിനുതൊട്ടുമുമ്പും ഷാച്‌കോയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. തുടർന്നാണ് ഇവർ സംഘടന വിടാൻ നിർബന്ധിതയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP