Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളണ്ടുകാരെക്കൊണ്ട് ബ്രിട്ടീഷുകാർ മടുത്തു; ഇനി അവരെ ഇങ്ങോട്ടുവരാൻ അനുവദിക്കരുതെന്ന് 70 ശതമാനം പേർ; ഹോം സെക്രട്ടറിയുടെ കണ്ണുതുറപ്പിക്കാൻ ഐടിവി സർവേ

പോളണ്ടുകാരെക്കൊണ്ട് ബ്രിട്ടീഷുകാർ മടുത്തു; ഇനി അവരെ ഇങ്ങോട്ടുവരാൻ അനുവദിക്കരുതെന്ന് 70 ശതമാനം പേർ; ഹോം സെക്രട്ടറിയുടെ കണ്ണുതുറപ്പിക്കാൻ ഐടിവി സർവേ

കുടിയേറ്റ നിയന്ത്രണം ലഘൂകരിക്കാൻ ശ്രമിക്കുന്ന പുതിയ ഹോം സെക്രട്ടറി സാജിദ് ജാവിദിന്റെ കണ്ണുതുറപ്പിക്കുന്നതാണ് ഐടിവി നടത്തിയ സർവേ ഫലങ്ങൾ. താൻ ഹോം സെക്രട്ടറിയായിരുന്ന കാലത്ത് നടപ്പിൽവരുത്തിയ നിർദേശങ്ങളൊന്നൊന്നായി ഇല്ലാതാകുന്നതു കണ്ട് അസ്വസ്ഥയായ പ്രധാനമന്ത്രി തെരേസ മെയ്‌ക്കും ആശ്വാസം പകരുന്നതാണ് ഈ ഫലങ്ങൾ. ബ്രെക്‌സിറ്റിനുശേഷം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം പരമാവധി കുറയ്ക്കണമെന്ന് സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

സർവേയിൽ പങ്കെടുത്ത 42 ശതമാനം പേരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് കടുത്ത നടപടികൾ വേണമെന്ന പക്ഷത്താണ്. 28 ശതമാനം പേർക്ക് കടുത്ത നടപടികളോട് യോജിപ്പില്ലെങ്കിലും കുടിയേറ്റം നിയന്ത്രിക്കണമെന്ന കാര്യത്തിൽ സംശയമില്ല. വെറും 14 ശതമാനം പേർ മാത്രമാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയേണ്ടതില്ലെന്ന വിശാലമനസ്ഥിതി പ്രകടമാക്കിയ ബ്രിട്ടീഷുകാർ.

ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുടിയേറ്റം അനായാസമാക്കുന്നതിന് ഇവർക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ അടുത്തിടെ ജാവിദ് ഒഴിവാക്കിയിരുന്നു. സ്‌കീൽഡ് വർക്കർമാർക്ക് ബ്രിട്ടനിലെത്തുന്നതിനും അഭയാർഥികളായെത്തുന്ന കുട്ടികൾക്ക് വിസ നൽകുന്നതിനും കൂടുതൽ ഉദാരമായ വ്യവസ്ഥകളും അദ്ദേഹം കൊണ്ടുവന്നിരുന്നു. ഇതെല്ലാം തെരേസ മേയുടെ കുടിയേറ്റ നിയന്ത്രണ സങ്കൽപ്പങ്ങൾക്ക് വിരുദ്ധവുമായിരുന്നു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിലന്വേഷകരെ പൂർണമായും ഇല്ലാതാക്കണമെന്ന പുതിയ സർവേ ഫലം സാജിദ് ജാവിദിനുള്ള മുന്നറിയിപ്പുകൂടിയാണ്. കോമൺവെൽത്തിൽനിന്നും യൂറോപ്പിൽനിന്നുമുള്ള കുടിയേറ്റക്കാരെ ഒരേപോലെ കാണണമെന്നും ഈ സർവേ സൂചിപ്പിക്കുന്നു. എന്നാൽ, ബ്രെക്‌സിറ്റിനുശേഷം യൂറോപ്യൻ പൗരന്മാർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതുപോലെ സഞ്ചാര സ്വാതന്ത്ര്യം നൽകുന്നതിൽ കുഴപ്പമില്ലെന്ന് വാദിക്കുന്നവരാണ് തെരേസ മേയുടെ മന്ത്രിസഭയിൽപ്പോലുമുള്ളവർ. അവർക്ക് ഈ സർവേ ഫലം ഉൾ്‌ക്കൊള്ളാനായെന്ന് വരില്ല.

കിഴക്കൻ യൂറോപ്പിൽനിന്നുള്ള കുടിയേറ്റമാണ് ബ്രി്ട്ടീഷുകാരെ കൂടുതൽ നിരാശരാക്കുന്നത്. പോളണ്ടിൽനിന്നും ബൾഗേറിയയിൽനിന്നുമുള്ളവർ തൊഴിലന്വേഷിച്ച് ബ്രിട്ടനിലെത്തുകയും യൂറോപ്യൻ യൂണിയൻ പൗരന്മാരെന്ന നിലയിൽ ബ്രിട്ടീഷുകാർക്ക് അർഹമായ ബെനഫിറ്റുകൾ സ്വന്തമാക്കുകയും ചെയ്യുന്നതിലുള്ള കടുത്ത അമർഷമാണ് ബ്രെക്‌സിറ്റ് ഹിതപരിശോധനയിലേക്കുതന്നെ രാജ്യത്തെ നയിച്ചത്. ആ എതിർപ്പ് സാധാരണക്കാർക്കിടയിൽ ഇപ്പോൾ കൂടുതൽ ഉച്ചസ്ഥായിയിലെത്തിയെന്നാണ് ഈ സർവേ തെളിയിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP