Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

43കാരി പ്രസവിക്കാൻ ഒരുങ്ങുന്നത് 21ാമത്തെ തവണ; അഞ്ച് നയാപൈസ ബെനഫിറ്റ് വാങ്ങാതെ ബ്രിട്ടനിൽ ഏറ്റവും വലിയ കുടുംബത്തെ നയിക്കുന്ന ദമ്പതികളുടെ കഥ

43കാരി പ്രസവിക്കാൻ ഒരുങ്ങുന്നത് 21ാമത്തെ തവണ; അഞ്ച് നയാപൈസ ബെനഫിറ്റ് വാങ്ങാതെ ബ്രിട്ടനിൽ ഏറ്റവും വലിയ കുടുംബത്തെ നയിക്കുന്ന ദമ്പതികളുടെ കഥ

ലണ്ടൻ: ലങ്കാഷെയറിലെ മോർകാംബെയിലെ നോയൽ റാഡ്ഫോർഡിന്റെയും ഭാര്യ സ്യൂ റാഡ്ഫോർഡിന്റെയും കുടുംബമാണ് നിലവിൽ ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. 20കുട്ടികളാണ് ഇവർക്കുള്ളത്. എന്നാൽ ഈ കുടുംബം ഇനിയും വളരാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് 43കാരി സ്യൂ തന്റെ 21ാമത്തെ കുട്ടിക്ക് ജന്മമേകാനാണ് ഇപ്പോൾ തയ്യാറെടുക്കുന്നത്. അഞ്ച് നയാ പൈസ ബെനഫിറ്റ് വാങ്ങാതെ ബ്രിട്ടനിൽ ഏറ്റവും വലിയ കുടുംബത്തെ നയിക്കുന്ന ദമ്പതികളുടെ കഥയാണിത്.

തങ്ങൾ മറ്റൊരു പെൺകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വിവരം യൂട്യൂബ് ചാനലിലൂടെയാണ് സ്യൂ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സ്യൂ തന്റെ 20ാമത്തെ കുഞ്ഞിന് ജന്മമേകിയിരുന്നത്. ഇത് തന്റെ അവസാന കുട്ടിയാണെന്ന് അന്നവർ സത്യം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് ലംഘിക്കപ്പെടാൻ പോവുകയാണ്. താൻ വീണ്ടും ഗർഭിണിയായിരിക്കുന്നുവെന്ന് വെളിപ്പെടുത്തി ഗർഭസ്ഥ ശിശുവിന്റെ സ്‌കാനിങ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ സ്യൂ പങ്ക് വച്ചിട്ടുമുണ്ട്. 21ാമത്തെ കുട്ടിയെ കാത്തിരുന്നു ക്ഷമനഃശിച്ചുവെന്നാണ് സ്യൂവും 47 കാരനായ ഭർത്താവ് നോയലും യൂട്യൂബ് വീഡിയോയിലൂടെ പറയുന്നത്.

തങ്ങളുടെ 20 കുട്ടികളെയും ചുറ്റും നിർത്തിയാണ് അടുത്തതായി തങ്ങൾക്ക് ഒരു പെൺകുഞ്ഞ് കൂടി പിറക്കാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ദമ്പതികൾ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ദമ്പതികൾ ആദ്യമായി കണ്ടുമുട്ടിയിരുന്നത് സ്യൂവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു. സ്യൂവിന് 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ കുട്ടിയായ ക്രിസ് പിറന്നത്. ക്രിസിന് ഇപ്പോൾ 28 വയസാണ്. തുടർന്ന് ദമ്പതികൾ വിവാഹിതരാവുകയും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തന്റെ 17ാം വയസിൽ സ്യൂ രണ്ടാമത്തെ കുഞ്ഞായ സോഫിക്ക് ജന്മമേകി. കഴിഞ്ഞ സെപ്റ്റംബറിൽ പിറന്ന 20ാമത്തെ കുട്ടിയാണ് ആർച്ചി. ഇവരുടെ 11ാമത്തെ ആൺകുട്ടിയുമാണിത്.

ഈ ദമ്പതികൾക്ക് 2014ൽ ലുണ്ടായ ആൽഫി എന്നൊരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിച്ചിരുന്നു. 2016 ജൂലൈയിലായിരുന്നു ഇവർക്ക് ഫോയ്ബെ എന്ന 19ാമത്തെ കുട്ടി പിറന്നത്. ച്ലോയ്, ജാക്ക്, ഡാനിയേൽ, ലൂക്ക്, മില്ലി, കാത്തി, ജെയിംസ്, എല്ലി, എയ്മീ, ജോഷ്, മാക്സ്, ടില്ലി, ഓസ്‌കർ, കാസ്പെർ, ഹാലി, ഫോയ്ബെ, ആർച്ചി എന്നിവരാണ് ദമ്പതികളുടെ മറ്റ് സന്തതികൾ. സോഫിയെന്ന മൂത്തമകൾക്ക് മൂന്ന് കുട്ടികൾ പിറന്നതിലൂടെ നോയലും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയുമായിട്ടുമുണ്ട്. 240,000 പൗണ്ട് മൂല്യമുള്ള വലിയ വിക്ടോറിയൻ ഹൗസിലാണ് കുടുംബം താമസിക്കുന്നത്.ഇതൊരു മുൻ കെയർഹോമായിരുന്നു. 11 വർഷങ്ങൾക്ക് മുമ്പ് ഈ കുടുംബം ഈ വീട് വാങ്ങുകയായിരുന്നു.

വർഷത്തിൽ 30,000 പൗണ്ടാണ് ഇവർ കുട്ടികളെ വളർത്താൻ വേണ്ടി ചെലവഴിക്കുന്നത്. ഗ്രോസറികൾക്കായി ആഴ്ചയിൽ 300 പൗണ്ട് ചെലവാക്കുന്നുണ്ട്. എല്ലാദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്‌സ് സെറിലും 18 പിന്റ്‌സ് പാലുമെത്തുന്നുണ്ട്.കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ഇവർ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാൽ ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാനായി 100പൗണ്ട് മുതൽ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്.

ഇതിനൊക്കെ പുറമെ ഈ വലിയ കുടുംബമൊന്നാകെ എല്ലാ വർഷവും വിദേശത്ത് ടൂറിനും പോകാറുണ്ട്. ഇതിനൊന്നും സർക്കാരിൽ നിന്നും അഞ്ച് പൈസ പോലും ബെനഫിറ്റ് വാങ്ങുന്നില്ലെന്ന കാര്യത്തിൽ റാഡ്‌ഫോർഡ് ദമ്പതികൾ ഏറെ അഭിമാനിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP