Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുരുന്ന് മക്കളുടെ ജീവൻ എടുത്ത് ബാത്ത് ടബിൽ മുക്കിപ്പിടിച്ചു; എന്നിട്ടും കലി തീരാതെ സ്വന്തം വീടിന് തീയിട്ടു; ലിവർപൂളിലെ ഏഷ്യക്കാരനായ കൊടും ക്രൂരന് ഇനി ജീവിതം തടവിൽ ഒറ്റയ്ക്ക്

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുരുന്ന് മക്കളുടെ ജീവൻ എടുത്ത് ബാത്ത് ടബിൽ മുക്കിപ്പിടിച്ചു; എന്നിട്ടും കലി തീരാതെ സ്വന്തം വീടിന് തീയിട്ടു; ലിവർപൂളിലെ ഏഷ്യക്കാരനായ കൊടും ക്രൂരന് ഇനി ജീവിതം തടവിൽ ഒറ്റയ്ക്ക്

ലണ്ടൻ: കഴിഞ്ഞ വർഷം മെയ് 30ന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ലിവർപൂളിലെ ഏഷ്യക്കാരനായ സമി സാലെം എന്ന 30കാരന് ലിവർപൂൾ ക്രൗൺ കോടതി ചുരുങ്ങിയത് 31 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തന്റെ ഭാര്യയായ അരീന സയിദിനെ(30) ശ്വാസം മുട്ടിച്ച് കൊന്ന സമി മക്കളായ ഷാദിയ(7), റാമി(4) എന്നിവരെ ബാത്ത് ടബിൽ മുക്കിപ്പിടിച്ചാണ് വകവരുത്തിയതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. എന്നിട്ടും കലി തീരാതിരുന്ന ഈ യുവാവ് സ്വന്തം വീടിന് തീയിടുകയും ചെയ്തിരുന്നു. ഈ കൊടും ക്രൂരൻ ചെയ്ത് കൂട്ടിയ പാതകങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് കോടതി ദീർഘകാലത്തേക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കൊലപാതകങ്ങൾ നിർവഹിച്ച ശേഷം സമി യാതൊരു കൂസലുമില്ലാതെ ടിവി കണ്ട് ഡിന്നർ കഴിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.തുടക്കത്തിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ഇയാൾ തറപ്പിച്ച് പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടന്ന വിചാരണയിൽ ഇയാൾ കുറ്റക്കാരനാണെന്ന് നിസംശയം തെളിയുകയായിരുന്നു.ഇന്നലെയാണ് സമിക്ക് തടവ് ശിക്ഷയേകാനുള്ള നിർണായക വിധിയുണ്ടായിരിക്കുന്നത്.കൊലപാതകങ്ങൾ നിർവഹിച്ച ശേഷം ഇയാൾ അധികം വൈകാതെ തങ്ങളുടെ ഫ്ലാറ്റിന് പെട്രോൾ ഒഴിച്ച് തീകൊടുക്കുകയും ചെയ്തിരുന്നു.

ഫ്ലാറ്റിന് തീ ആളിപ്പടർന്നതിനെ തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിലുള്ളവരെ അടിയന്തിരമായി ഒഴിപ്പിച്ചിരുന്നു.കുടുംബക്കാർ സമിയുടെ ഫ്ലാറ്റ് തുറന്ന് നോക്കിയപ്പോൾ മൂന്ന് മൃതദേഹങ്ങളും ബെഡില് കിടക്കുന്ന നിലയിലായിരുന്നു. അതിനടുത്ത് ലഹരിയടിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന സമിയെയും കണ്ടെത്തിയിരുന്നു.സമി അഷ് വർത്തിലെ സൈക്യാട്രിക് ഹോസ്പിറ്റലിൽ നാല് ജീവനക്കാരുടെ അകമ്പടിയിലാണ് ഇപ്പോൾ കഴിയുന്നതെന്ന് വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.കടുത്ത മാനസികപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടു.

2009ൽ യെമനിൽ വച്ച് വിവാഹം ചെയ്ത ഭാര്യയോട് കടുത്ത പൊസസിവ് നെസായിരുന്നു സമിക്കുണ്ടായിരുന്നതെന്ന് ജസ്റ്റിസ് ഹോൽഗേറ്റ് പറയുന്നു.ഭാര്യ ഇന്റർനെറ്റും മൊബൈലും ഉപയോഗിക്കുന്നതിന് സമി കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം മെയിൽ ഭാര്യയിൽ നിന്നും വിവാഹമോചനവും സമി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ സമി സ്‌കിസോഫെറിന അനുഭവിച്ചിരുന്നുവെന്നാണ് താൻ കരുതുന്നതെന്നാണ് ഫോറൻസിക് സൈക്യാട്രിസ്റ്റായ ഡോ. മുഹമ്മദ് റഹ്മാൻ ലിവർപൂൽ ക്രൗൺ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP