Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹാരിക്കും മേഗനും ലഭിക്കുന്ന വിവാഹ സമ്മാനങ്ങൾ പലതും ഇന്ത്യയിലേക്ക് വരും; മുംബൈ ചേരിയിലെ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സംഘനടക്ക് നൽകാൻ നിർദേശിച്ചത് മേഗൻ തന്നെ; സമ്മാനങ്ങൾക്ക് പകരം പണം നൽകാനും ശ്രമം

ഹാരിക്കും മേഗനും ലഭിക്കുന്ന വിവാഹ സമ്മാനങ്ങൾ പലതും ഇന്ത്യയിലേക്ക് വരും; മുംബൈ ചേരിയിലെ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സംഘനടക്ക് നൽകാൻ നിർദേശിച്ചത് മേഗൻ തന്നെ; സമ്മാനങ്ങൾക്ക് പകരം പണം നൽകാനും ശ്രമം

മേയ് 19ന് ഹാരി രാജകുമാരിയും മേഗൻ മാർകിളും വിൻഡ്സർ കാസിലിൽ വച്ച് വിവാഹിതരാകാൻ പോവുകയാണല്ലോ. ലോകമെമ്പാട് നിന്നും ഈ രാജകീയ ദമ്പതികൾക്ക് വിവാഹസമ്മാനങ്ങളുടെ പ്രവാഹമുണ്ടാകുമെന്നുറപ്പാണ്. എന്നാൽ തങ്ങൾക്ക് കിട്ടുന്ന ഈ വിലകൂടിയ സമ്മാനങ്ങൾ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കാനൊന്നും ഇവർ ഉദ്ദേശിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പകരം അവ ലോകമാകമാനമുള്ള ഏഴ് ഓർഗനൈസേഷനുകൾക്ക് ചാരിറ്റിയായി സംഭാവന ചെയ്യാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിൽ ഒരു സംഘടനയാണ് മുംബൈ ചേരികൾ കേന്ദ്രീകരിച്ച് സ്ത്രീകളുടെ ക്ഷമേത്തിന് വേണ്ടി പ്രവർത്തിക്കുന്ന മൈന മഹിളാ ഫൗണ്ടേഷൻ. 

തൽഫലമായി ഹാരിക്കും മേഗനും ലഭിക്കുന്ന വിവാഹ സമ്മാനങ്ങൾ പലതും ഇന്ത്യയിലേക്ക് വരുമെന്നുറപ്പായിരിക്കുകയാണ്. മുംബൈ ചേരിയിലെ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സംഘനടക്ക് സമ്മാനങ്ങൾ നൽകാൻ നിർദേശിച്ചത് മേഗൻ തന്നെയാണ്.തങ്ങൾക്ക് വിവാഹത്തിന് സമ്മാനങ്ങൾ നൽകാനാഗ്രഹിക്കുന്നവരോട് പകരം പണം നൽകാനാണ് ഇവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം മുംബൈയിലെത്തിയപ്പോൾ മേഗൻ മൈന മഹിളാ ഫൗണ്ടേഷൻ സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് സഹായം നൽകാൻ അവർ തീരുമാനമെടുത്തിരിക്കുന്നത്.

ഈ ഫൗണ്ടേഷൻ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ മേഗൻ ടൈം മാഗസസിനിൽ എഴുതുകയും ചെയ്തിരുന്നു. നിലവിൽ സഹായം നൽകാൻ തെരഞ്ഞെടുത്തിരിക്കുന്ന സംഘനടകളുമായി ദമ്പതികൾക്ക് ഔപചാരിക ബന്ധങ്ങളൊന്നുമില്ലെന്നാണ് കെൻസിങ്ടൺ പാലസ് ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയാണ് ഹാരിയും മേഗനും സഹായിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് കൊട്ടാരം പറയുന്നത്. സാമൂഹിക മാറ്റം,സ്ത്രീശാക്തീകരണം, വനവൽക്കരണം, പരിസ്ഥിതി സംരക്ഷണം, എച്ച്ഐവി നിവാരണം, തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളടക്കമുള്ളവയ്ക്കാണ് ഇവർ വിവാഹസമ്മാനത്തിൽ നിന്നും സഹായം നൽകുന്നതെന്ന് കൊട്ടാരം ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ സഹായം നൽകാൻ തെരഞ്ഞെടുത്ത സംഘനടനകളിൽ മിക്കവയും താരതമ്യേന ചെറുതാണ്. എങ്കിലും ഈ സേവനസന്നദ്ധതയിലൂടെ രാജകീയ ദമ്പതികൾക്ക് ജനമനസുകളിലുള്ള സ്ഥാനം വർധിക്കുമെന്നുറപ്പാണ്. മുംബൈയിലെ നാഗരിക ചേരികളിലെ സ്ത്രീകളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മൈന മഹിളാ ഫൗണ്ടേഷൻ .വിശ്വാസ്യയോഗ്യമായ നെറ്റ് വർക്കുകൾ അവർക്ക് പ്രദാനം ചെയ്തുകൊണ്ടാണിത് സാധ്യമാക്കുന്നത്. സ്ത്രീകളെ വ്യക്തിപരമായും തൊഴിൽപരമായും ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതിലൂടെ നിരവധി പേരെ വ്യക്തിപരമായും സംരംഭകരായും വരെ വളർത്താൻ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് തങ്ങളുടെ വീടിനോട് ചേർന്ന് സ്ഥിരമായ തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്ന നിരവധി പ്രവർത്തനങ്ങൾ ഈഫൗണ്ടേഷൻ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ പോലുള്ളവ ഇവ സ്ത്രീകൾക്ക് നൽകി അവരുടെ ശുചിത്വം ഉറപ്പാക്കുന്നുമുണ്ട്. ഇത്തരം പാഡുകൾ ഈ സമൂഹങ്ങളിലെ സ്ത്രീകൾ തന്നെയാണ് നിർമ്മിക്കുന്നത്.2015ൽ സുഹാനി ജലോട്ട സ്ഥാപിച്ച ഈ ഫൗണ്ടേഷൻ സ്ത്രീകൾക്ക് പലവിഷയങ്ങളിൽ ട്രെയിനിങ് നൽകിയും ശാക്തീകരണം നടത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP