Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യൂട്യൂബിനെ ആക്രമിക്കാൻ കാരണം തന്റെ വീഡിയോകൾ സെൻസർ ചെയ്തതും പ്രതിഫലം കുറച്ചതിനുമുള്ള വൈരാഗ്യം; ആക്രമണം നടത്തിയത് കാലിഫോർണിയ സ്വദേശിനി നാസിം അഗ്ദാം; പരിക്കേറ്റ രണ്ട് സ്ത്രീകളുൾപ്പെടെ യൂട്യൂബിലെ മൂന്നു ജീവനക്കാർക്ക്; യൂട്യൂബ് ആസ്ഥാനത്തെ യുവതിയുടെ ആക്രമണത്തിന് കാരണം ഇങ്ങനെ

യൂട്യൂബിനെ ആക്രമിക്കാൻ കാരണം തന്റെ വീഡിയോകൾ സെൻസർ ചെയ്തതും പ്രതിഫലം കുറച്ചതിനുമുള്ള വൈരാഗ്യം; ആക്രമണം നടത്തിയത് കാലിഫോർണിയ സ്വദേശിനി നാസിം അഗ്ദാം; പരിക്കേറ്റ രണ്ട് സ്ത്രീകളുൾപ്പെടെ യൂട്യൂബിലെ മൂന്നു ജീവനക്കാർക്ക്; യൂട്യൂബ് ആസ്ഥാനത്തെ യുവതിയുടെ ആക്രമണത്തിന് കാരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: അമേരിക്കയെയും ടെക് ലോകത്തെയും നടുക്കിയ വെടിവെയ്പാണ് ഇന്ന് യുട്യൂബ് ആസ്ഥാനത്ത് നടന്നത്. യൂ ട്യൂബ് ആസ്ഥാനത്തെ യുവതിയുടെ തോക്ക് ആക്രമണം വീഡിയോകളിൽ കത്രികവച്ചതിനും പ്രതിഫലം കുറച്ചതിനുമുള്ള വൈരാഗ്യമാണെന്ന് റിപ്പോർട്ട്. ദക്ഷിണ കാലിഫോർണിയയിലെ സാൻ ഡിഗോ സ്വദേശിനിയായ നാസിം അഗ്ദാമാണ് യൂ ട്യൂബ് ആസ്ഥാനത്ത് ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ യൂ ട്യൂബിലെ മൂന്നു ജീവനക്കാർക്കാണ് പരിക്കേറ്റത്. ആക്രമണത്തിനു ശേഷം നാസിം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

സ്ഥിരമായി വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകൾ യൂ ട്യൂബിൽ പോസ്റ്റ് ചെയ്യുന്ന ആളാണ് നാസിം. എന്നാൽ ഇവരുടെ ചില വീഡിയോകൾ യൂ ട്യൂബ് തന്നെ സൈറ്റിൽനിന്ന് നീക്കുകയും ഇവർക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ കുറവു വരുത്തുകയും ചെയ്തിരുന്നു. ഇതിൽ ഇവർക്ക് കടുത്ത അമർഷം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

പ്രാദേശിക സമയം ചൊവ്വാഴ്ച പകൽ 12.45നായിരുന്നു സംഭവം. പരിക്കേറ്റവരെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ചു.

അപ്രതീക്ഷിതമായി വെടിവെപ്പണ്ടായതോടെ എന്താണ് സംഭിവിക്കുന്നതെന്ന ആശങ്കയായിരുന്നു എല്ലാവർക്കും. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കാരണം പുറത്ത് വന്നത്. സംഭവത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. പൊലീസ് നടപടികൾ തുടരുകയാണ്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP