Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു ചെറുപ്പക്കാർക്കുകൂടി ഇന്നലെ ലണ്ടൻ അണ്ടർഗ്രൗണ്ടിനുപുറത്ത് വെടിയേറ്റു; ഏഴുദിവസത്തിനിടെ എട്ട് കൗമാരക്കാർ കൊല്ലപ്പെട്ട ലണ്ടനിലെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റമില്ല; എന്തുചെയ്യണമെന്നറിയാതെ പൊലീസ്

രണ്ടു ചെറുപ്പക്കാർക്കുകൂടി ഇന്നലെ ലണ്ടൻ അണ്ടർഗ്രൗണ്ടിനുപുറത്ത് വെടിയേറ്റു; ഏഴുദിവസത്തിനിടെ എട്ട് കൗമാരക്കാർ കൊല്ലപ്പെട്ട ലണ്ടനിലെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റമില്ല; എന്തുചെയ്യണമെന്നറിയാതെ പൊലീസ്

ലണ്ടൻ: ലണ്ടൻ നഗരത്തിന്റെ സമാധാനം സ്ഥിരമായി ഇല്ലാതാവുകയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അവിടുന്നുള്ള വാർത്തകൾ. കുറ്റകൃത്യങ്ങൾ പെരുകുന്ന തലസ്ഥാന നഗരത്തിൽ ഏഴുദിവസത്തിനിടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും രണ്ടു ചെറുപ്പക്കാർക്ക് വെടിയേറ്റതോടെ ജനങ്ങളും ആശങ്കയിലാണ്. പൊലീസിനും ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് ലണ്ടൻ നഗരത്തിന്റെ പോക്ക്.

ഈസ്റ്റ് ലണ്ടനിലെ മൈൽ എൻഡ് അണ്ടർഗ്രൗണ്ട് ട്യൂബ് സ്‌റ്റേഷനുപുറത്തുവച്ചാണ് ഇന്നലെ രണ്ടുയുവാക്കൾ്ക് വെടിയേറ്റത്. രാത്രി പത്തരയോടെയാണ് സംഭവം. 20-ഉം 25-ഉം വയസ്സ് പ്രായമുള്ള രണ്ടുയുവാക്കൾക്കാണ് വെടിയേറ്റത്. ഇരുവരെയും പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘമായ ട്രിഡന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മെട്രൊപ്പൊലിറ്റൻ പൊലീസ് പറഞ്ഞു.

രണ്ടുയുവാക്കൾക്ക് വെടിയേറ്റ സംഭവത്തിന് ഏതാനും മണിക്കൂർമുമ്പ് സൗത്ത് ലണ്ടനിൽ മറ്റൊരാൾക്ക് കുത്തേറ്റു. രാവിലെ പതിനൊന്നരയോടെ കെന്നിങ്‌സൺ റോഡിലാണ് സംഭവം. 30 വയസ്സുള്ളയാൾക്കാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. നഗരമധ്യത്തിലുണ്ടായ ആക്രമണം പൊലീസിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി 16 കത്തിക്കുത്ത് കേസുകൾ ലണ്ടനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ എട്ടുപേരാണ് ലണ്ടനിലും പരിസരപ്രദേശത്തുമായി കൊല്ലപ്പെട്ടത്. മാർച്ച് 14-ന് എസ്സക്‌സിൽ ജോസഫ് വില്യം ടോറെസ് എന്നയാൾ വെടിയേറ്രുമരിച്ചു. അന്നുതന്നെ ചാഡ്‌വെൽ ഹീത്തിൽ ലിൻഡൻ ഡേവിസ് എന്ന 18-കാരനെ കുത്തിക്കൊന്നു. മാർച്ച് 17-ന് എൻഫീൽഡിലെ സൗത്ത് സ്ട്രീറ്റിൽ 20-കാരനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 18-ന് ഹൗൺസ്ലോയിലെ വീട്ടിൽ ഒരു ട്രാൻസ് വുമണിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അന്നുതന്നെ ഹാക്ക്‌നിയിലെ ടോപ്പാത്ത് വോക്കിൽ 42-കാരൻ കുത്തേറ്റുമരിച്ചു

മാർച്ച് 19-ന് സൗത്താളിലെ മാൽബറോ റോഡിൽ 48-കാരൻ കുത്തേറ്റുമരിച്ചു. വാൽത്താംസ്‌റ്റോവിലെ വാലന്റൈൻ റോഡിൽ 20-കാരനും കുത്തേറ്റുമരിച്ചു. പിറ്റേന്ന് കൊലപാതക വാർത്തയെത്തിയത് സ്ട്രാറ്റ്ഫഡ് സെന്ററിൽനിന്നായിരുന്നു. 20-കാരനായ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP