Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർശന ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെ സ്വന്തം വിവാഹച്ചടങ്ങ് മാറ്റി വച്ച് ജസീന്ത ആർഡൻ; ന്യൂസിലാന്റിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് പ്രധാനമന്ത്രി

കർശന ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെ സ്വന്തം വിവാഹച്ചടങ്ങ് മാറ്റി വച്ച് ജസീന്ത ആർഡൻ; ന്യൂസിലാന്റിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: കർശനമായ കോവിഡ് നിയന്ത്രണങ്ങളാണ് ന്യൂസിലാൻഡിൽ. കോവിഡ് ബാധിച്ച ഒരാൾക്ക് പുറത്തിറങ്ങണമെങ്കിൽ 24 ദിവസത്തെ നിർബന്ധിച്ച ക്വാറന്റീൻ സംവിധാനം അടക്കം ഏർപ്പെടുത്തുകയുണ്ടായി. ഇങ്ങനെ ജനങ്ങൾക്ക് മേൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമല്ല ന്യൂസിലാൻഡ് പ്രധാനമന്ത്രി ചെയ്തത്, മറിച്ച് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വിവാഹ ചടങ്ങും മാറ്റിവെച്ചു ജസീന്ത ആർഡൻ.

കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റിവക്കാൻ ജസീന്ത തീരുമാനിച്ചത്.

'ന്യൂസിലാന്റിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവക്കേണ്ടി വന്ന പലരേയും എനിക്കറിയാം. എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹച്ചടങ്ങും ഞാൻ മാറ്റിവക്കുകയാണ്'. ജസീന്ത പറഞ്ഞു. പൂർണമായും വാക്സിൻ എടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താമെന്ന നിർദേശമുണ്ടെങ്കിലും തന്റെ വിവാഹച്ചടങ്ങ് മാറ്റിവക്കാനാണ് ജസീന്തയുടെ തീരുമാനം.

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. ഇരുവർക്കും മൂന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചത്.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് കൂട്ടക്കൊല മുതൽ തന്റെ നിലപാടുകൾ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മാതൃകയാണ് ജസീന്ത ലോകത്തിന് സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP