Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാമോഫോബിക് പാമർശങ്ങൾ നടത്തിയത് സോഷ്യൽ മീഡിയയിലൂടെ; ഇന്ത്യൻ നേതാവിനെതിരെ നടപടിയുമായി ന്യൂസിലന്റ്

ഇസ്ലാമോഫോബിക് പാമർശങ്ങൾ നടത്തിയത് സോഷ്യൽ മീഡിയയിലൂടെ; ഇന്ത്യൻ നേതാവിനെതിരെ നടപടിയുമായി ന്യൂസിലന്റ്

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ: ഇസ്‌ലാമോഫോബിക് പരാമർശം നടത്തിയ ഇന്ത്യൻ നേതാവിനെതിരെ ന്യൂസിലന്റിൽ നടപടി. കിവി- ഇന്ത്യൻ നേതാവ് കാൻടിലാൽ ഭാഗഭായിയെ ആണ് വെല്ലിങ്ടൺ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയത്. സാമൂഹ്യമാധ്യമങ്ങളിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി. ഇസ്‌ലാമോഫോബിക് പരാമർശങ്ങൾക്കെതിരെ അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയതിനു പിന്നാലെയാണ് ന്യൂസിലന്റിന്റെയും നടപടി.

ന്യൂസിലന്റിലെ ഉന്നതമായ അസോസിയേഷനാണ് വെല്ലിങ്ടൺ ജസ്റ്റിസ് ഓഫ് പീസ്. കാൻടിലാലിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി നീതി മന്ത്രാലയത്തോട് ഇദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ തങ്ങൾ മാപ്പ് പറയുകയാണെന്നും അതിന്റെ പരിണിതഫലം അദ്ദേഹം അനുഭവിക്കുമെന്നും അതിനു വേണ്ട നടപടിയിലാണെന്നും പീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻ ക്ലാർക്ക് പറഞ്ഞു. 2004 ൽ ക്യൂൻ സർവീസ് മെഡൽ, 2005 ൽ പ്രൈഡ് ഇന്ത്യൻ അവാർഡ് തുടങ്ങിയ നേടിയ ആളാണ് കാൻടിലാൽ. ഓഖ്‌ലാന്റ് ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും വെല്ലിങ്ടൺ ഇന്ത്യൻ അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു ഇയാൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP