Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മസൂദ് അസർ, ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹീം; ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി അടുത്തിടെ പാസാക്കിയ പുതിയ ഭീകരവിരുദ്ധ നിയമം അനുസരിച്ച്

മസൂദ് അസർ, ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹീം; ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി അടുത്തിടെ പാസാക്കിയ പുതിയ ഭീകരവിരുദ്ധ നിയമം അനുസരിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെയ്ഷ ഇ മുഹമ്മദ് നേതാവ് മസൂദ് അസർ, ലഷ്‌കർ ഇ തോയിബ സ്ഥാപകൻ ഹാഫിസ് സയീദ്, 1993ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ദാവൂദ് ഇബ്രാഹീം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുർ റഹ്മാൻ ലഖ്വി എന്നിവരെ ഭീകരവാദികളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അടുത്തിടെ പാർലമെന്റ് പാസാക്കിയ പുതിയ ഭീകരവിരുദ്ധ നിയമം അനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇവരെ ഭീകരവാദികളായി പ്രഖ്യാപിച്ചത്.

ഇത്രയും നാൾ സംഘടനകളെയാണ് ഭീകരവാദി സംഘടനകളായി പ്രഖ്യാപിച്ചിരുന്നത്.ഇത്തരം സംഘടനയിൽ പ്രവർത്തിക്കുന്നവരെ ഭീകരരായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ഇതിലെ അംഗങ്ങൾ മറ്റു പേരിൽ സംഘടന രൂപീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമം ഭേദഗതി ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമഭേദഗതി അനുസരിച്ച് വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാൻ അനുമതി നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.

ഓഗസ്റ്റ് രണ്ടിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കിയതോടെയാണ് പാർലമെന്റിന്റെ അംഗീകാരം നേടാൻ വഴിയൊരുങ്ങിയത്. മൗലാന മസൂദ് അസറും ഹാഫിസ് സെയ്ദും തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നടപടി.

മുുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ തടങ്കലിൽ കഴിയുകയാണ്. ലഷ്‌കറെ തയിബ സ്ഥാപകനായ സയീദ്, സംഘടനയെ നിരോധിച്ചതോടെ ജമാഅത്തുദ്ദഅവ സ്ഥാപിച്ച് അതിന്റെ തലവനായി. ഇയാളെ പിടികൂടാൻ വിവരം നൽകുന്നവർക്ക് യുഎസ് ഒരു കോടി ഡോളർ (70 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

അതേസമയം സായുധ പരിശീലനം നേടി കശ്മീരിലും അഫ്ഗാനിസ്ഥാനിലും പ്രവർത്തിച്ച 30,000 40,0000 ഭീകരർ ഇപ്പോഴും തന്റെ രാജ്യത്തുണ്ടെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കുറ്റസമ്മതം നടത്തിയിരുന്നു. നാൽപതോളം ഭീകരസംഘങ്ങൾ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവരം മുൻ ഭരണകൂടങ്ങൾ യുഎസിൽനിന്നു മറച്ചുവയ്ക്കുകയായിരുന്നുവെന്ന് ഇമ്രാൻ വെളിപ്പെടുത്തി. 'ഭീകരതയ്‌ക്കെതിരായ യുഎസ് പോരാട്ടത്തിൽ പാക്കിസ്ഥാനും പങ്കാളികളാണ്. പക്ഷേ, പാക്കിസ്ഥാനിലെ യഥാർഥ സ്ഥിതി വിശേഷത്തെക്കുറിച്ച് യുഎസിന് അറിയിക്കാത്തിൽ ഞങ്ങൾ തന്നെയാണ് കുറ്റക്കാർ' ഇമ്രാൻഖാൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP