Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 390 പേർക്ക്; ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോ​ഗബാധ

സൗദി അറേബ്യയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 390 പേർക്ക്; ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോ​ഗബാധ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന രോ​ഗബാധിതരുടെ എണ്ണം ആറുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലായി. ഞായറാഴ്ച 390 പോസിറ്റീവ് കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. 511 പേർ സുഖം പ്രാപിച്ചു. 25 പേർ കോവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 336,387 പോസിറ്റീവ് കേസുകളിൽ 321485 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4875 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10027 പേരാണ്. അതിൽ 955 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. ഞായറാഴ്ച 39,340 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,678,019 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP