Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകരാക്രമണത്തിൽ തളരാതെ മുന്നോട്ടു തന്നെ; ഷാർലി എബ്‌ദോ വീണ്ടും പുറത്തിറങ്ങി; പുതിയ പതിപ്പിലെ കാർട്ടൂണുകളിൽ മാർപാപ്പയും സർക്കോസിയും

ഭീകരാക്രമണത്തിൽ തളരാതെ മുന്നോട്ടു തന്നെ; ഷാർലി എബ്‌ദോ വീണ്ടും പുറത്തിറങ്ങി; പുതിയ പതിപ്പിലെ കാർട്ടൂണുകളിൽ മാർപാപ്പയും സർക്കോസിയും

പാരിസ്: നിശബ്ദരാകാൻ ഒരുക്കമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരിക ഷാർലി എബ്‌ദോ വീണ്ടും പുറത്തിറങ്ങി. ഫ്രാൻസിസ് മാർപ്പാപ്പയെയും ഫ്രഞ്ച് നേതാവ് നിക്കൊളാസ് സർക്കോസിയെയും ഉൾക്കൊള്ളിച്ചുള്ള കാർട്ടൂണുകളുമായി വാരികയുടെ 25 ലക്ഷം കോപ്പികളാണ് ഇന്ന് പുറത്തിറങ്ങിയത്.

ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിന് ശേഷം വരയായും വാക്കുകളായും ലോകം നൽകിയ പിന്തുണയ്ക്കു ശേഷമാണ് ഷാർലി എബ്‌ദോ വീണ്ടും ലോകത്തിനു മുന്നിൽ എത്തുന്നത്. കൂടുതൽ കടുത്ത വിമർശനവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയാണ് വാരിക വീണ്ടും പുറത്തിറങ്ങിയത്.

ഞങ്ങൾ വീണ്ടുമെത്തുന്നു എന്നാണ് പുതിയ പതിപ്പിന്റെ തലവാചകം. വീണ്ടും അച്ചടിക്കുമ്പോൾ ഫ്രാൻസിസ് മാർപ്പാപ്പയെയും ഫ്രഞ്ച് രാഷ്ട്രീയ നേതാവ് നിക്കൊളാസ് സർക്കോസിയെയും നായ്ക്കളുമായി ബന്ധിപ്പിച്ച് ആക്ഷേപഹാസ്യ രൂപത്തിലുള്ള കാർട്ടൂണുകളാണ് പുതിയ പതിപ്പിന്റെ കവർ പേജിൽ ഇടംപിടിച്ചിരിക്കുന്നത്. വാരികയുടെ കോപ്പി കടിച്ചു പിടിച്ചോടുന്ന നായ്ക്കുട്ടിയെ പ്രമുഖർ പിന്തുടർന്ന് ഓടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രശസ്ത ഫ്രഞ്ച് കാർട്ടൂണ്‌സ്റ്റ് റെനാൾഡ് ലൂസിയറാണ് മുഖചിത്രം ഒരുക്കിയിരിക്കുന്നത്.

ജനുവരി ഏഴിന് പാരിസിലെ ആസ്ഥാനത്ത് നടന്ന ഭീകരരുടെ ആക്രമണത്തിൽ എഡിറ്റർ ഇൻ ചീഫും, നാല് കാർട്ടൂണിസ്റ്റുകളുമടക്കം 12 പേരാണ് മരിച്ചത്. പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. അന്നു വെടിവയ്‌പ്പിൽ മരിച്ച തങ്ങളുടെ മാദ്ധ്യപ്രവർത്തകരുടെ സ്ഥാനങ്ങൾ അതേപടി ഒഴിച്ചിട്ടാണ് വാരിക പ്രസിദ്ധീകരണം വീണ്ടുമാരംഭിച്ചത്.

ആക്രമണം നടന്ന് ഒരാഴ്ചക്കകം നിലനിൽപ്പിന്റെ പതിപ്പ് എന്ന പേരിൽ ഇടക്കാല പതിപ്പ് പുറത്തിറക്കിയ വാരിക അന്ന് 80 ലക്ഷത്തിലധികം കോപ്പികൾ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കൂടുതൽ കടുത്ത വിമർശനങ്ങളുമായി വീണ്ടുമെത്തുകയാണ് ഈ വാരിക. ഭയത്തിനും തോക്കുകൾക്കും മുന്നിൽ നിശ്ശബ്ദരാകാൻ ഒരുക്കമല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ചാണ് രണ്ടാം വരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP