Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർലമെന്റിൽ വിശ്വാസം തെളിയിക്കാനാകാതെ കെ പി ശർമ ഓലി; വിശ്വാസ വോട്ടെടുപ്പിൽ 93നെതിരെ 124 വോട്ടുകൾക്ക് പരാജയപ്പെട്ടു; നേപ്പാളിൽ വീണ്ടും ഭരണ പ്രതിസന്ധി

പാർലമെന്റിൽ വിശ്വാസം തെളിയിക്കാനാകാതെ കെ പി ശർമ ഓലി; വിശ്വാസ വോട്ടെടുപ്പിൽ 93നെതിരെ 124 വോട്ടുകൾക്ക് പരാജയപ്പെട്ടു; നേപ്പാളിൽ വീണ്ടും ഭരണ പ്രതിസന്ധി

ന്യൂസ് ഡെസ്‌ക്‌

കാഠ്മണ്ഡു: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നേപ്പാളിൽ വീണ്ടും ഭരണപ്രതിസന്ധി. വിശ്വാസ വോട്ടെടുപ്പിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഓലിപരാജയപ്പെട്ടു. 93നെതിരെ 124 വോട്ടുകൾക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സർക്കാരിനു വിശ്വാസം തെളിയിക്കാൻ വേണ്ടിയിരുന്നത്.

പുഷ്പകമൽ ദഹൽ (പ്രചണ്ഡ) നേതൃത്വം നൽകുന്ന മാവോയിസ്റ്റ് സെന്റർ (സിപിഎൻ) കഴിഞ്ഞ ദിവസം സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെയാണു വിശ്വാസ വോട്ടെടുപ്പിലേക്ക് ഓലി നീങ്ങിയത്. 275 അംഗ പാർലമെന്റിൽ ഓലിയുടെ സിപിഎൻയുഎംഎലിന് 121 അംഗങ്ങളാണുള്ളത്. അതിൽ മാധവ് നേപ്പാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലെ വിമത വിഭാഗത്തിന് 21 പേരുടെ പിന്തുണയുണ്ട്.

ചെറു കക്ഷികളുടെ പിന്തുണയിൽ വിശ്വാസവോട്ട് നേടാമെന്ന ഓലിയുടെ പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. ഓലിയുടെ നിർദേശപ്രകാരം പ്രസിഡന്റ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് പിരിച്ചുവിട്ടു. എന്നാൽ ഫെബ്രുവരിയിൽ സുപ്രീം കോടതി അതു റദ്ദാക്കി പാർലമെന്റ് പുനഃസ്ഥാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP