Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; നേപ്പാളിൽ അറസിറ്റാലായത് പാർലമെന്റ് സ്പീക്കർ;  കമ്യൂണിസ്റ്റ് നേതാവിനെതിരെ യുവതി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ആദ്യം പൊലീസിന് നൽകിയ പരാതി പിൻവലിച്ചത് ഭീഷണിയെ തുടർന്ന്; വീണ്ടും പരാതി നൽകിയത് മാധ്യമങ്ങളിൽ വാർത്ത ആയതോടെ

വനിതാ ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; നേപ്പാളിൽ അറസിറ്റാലായത് പാർലമെന്റ് സ്പീക്കർ;  കമ്യൂണിസ്റ്റ് നേതാവിനെതിരെ യുവതി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ആദ്യം പൊലീസിന് നൽകിയ പരാതി പിൻവലിച്ചത് ഭീഷണിയെ തുടർന്ന്; വീണ്ടും പരാതി നൽകിയത് മാധ്യമങ്ങളിൽ വാർത്ത ആയതോടെ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു; നേപ്പാളിലെ മുൻ പാർലമെന്റ് സ്പീക്കർ കൃഷ്ണ ബഹാദൂർ മഹറ പീഡനക്കേസിൽ അറസ്റ്റിൽ. നിയമസഭയിലെ വനിതാ ജീവനക്കാരി നൽകിയ പരാതിയിന്മേലാണ് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ കൃഷ്ണ ബഹാദൂർ മഹറയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ കൈകളിലും കാലുകളിലുമേറ്റ പരിക്കുകളുടെ ദൃശ്യങ്ങളടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടു. എന്നാൽ യുവതിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വാദിച്ച് മഹറ രംഗത്തെത്തിയെങ്കിലും സമ്മർദ്ദം ശക്തമായതോടെ സ്പീക്കർ സ്ഥാനം ഒഴിയേണ്ടിവന്നിരുന്നു.

കഴിഞ്ഞയാഴ്ചയാണ് മഹറയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് യുവതി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. നേപ്പാളിലെ ഹംറാക്കുറ.കോം എന്ന ന്യൂസ് വെബ്‌സൈറ്റാണ് യുവതിയുമായുള്ള വീഡിയോ ഇന്റർവ്യൂ പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് മുൻ സ്പീക്കർക്കെതിരെ യുവതി ഉന്നയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 29 നാണ് സംഭവം. മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തിയ മഹറ മദ്യം നൽകിയശേഷം ബലപ്രയോഗത്തിലൂടെ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ അറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ മഹറ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

പൊലീസ് യുവതിയുടെ വീട്ടിൽ നിന്നും മദ്യക്കുപ്പികളും മഹറയുടേതെന്ന് കരുതുന്ന പൊട്ടിയ കണ്ണടകളും കണ്ടെത്തിയിരുന്നു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വലിയ രീതിയിലുള്ള ഭീഷണിയുയരുന്നതോടെ യുവതി പരാതി പിൻവലിച്ചു. തുടർന്ന് സംഭവം വലിയ വാർത്തയായതോടെ വെള്ളിയാഴ്ച ഇവർ വീണ്ടും പരാതി നൽകി. ജില്ലാകോടതിയുടെ ഉത്തരവിനെത്തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണെന്നും കാഠ്മണ്ഡു പൊലീസ് വക്താവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP