Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹിറ്റ്‌ലറുടെ ഒരു അടയാളവും ഇവിടെ വേണ്ട'; ഹിറ്റ്‌ലർ ഭക്തരായ നിയോ നാസികൾ കാലാകാലങ്ങളായി നടത്തിവരുന്ന സംഗീത വിരുന്നിൽ നിന്നും മദ്യത്തെ ഒഴിവാക്കി നാട്ടുകാരും പൊലീസും; പിടിച്ചെടുത്തത് 4200 ലിറ്റർ ബിയർ; നിയോ നാസികൾക്ക് മേൽ തടയിടാൻ ഓസ്ട്രീറ്റ് നീക്കങ്ങൾ ഇങ്ങനെ

'ഹിറ്റ്‌ലറുടെ ഒരു അടയാളവും ഇവിടെ വേണ്ട'; ഹിറ്റ്‌ലർ ഭക്തരായ നിയോ നാസികൾ കാലാകാലങ്ങളായി നടത്തിവരുന്ന സംഗീത വിരുന്നിൽ നിന്നും മദ്യത്തെ ഒഴിവാക്കി നാട്ടുകാരും പൊലീസും; പിടിച്ചെടുത്തത് 4200 ലിറ്റർ ബിയർ; നിയോ നാസികൾക്ക് മേൽ തടയിടാൻ ഓസ്ട്രീറ്റ് നീക്കങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബർളിൻ: ഹിറ്റ്‌ലറുടെ പിന്തുടർച്ചക്കാരായ നിയോ നാസികളുടെ സംഗീത പരിപാടിയിൽ മദ്യത്തിനും ബിയറിനും പൂട്ടിട്ട് നാട്ടുകാരും പൊലീസും. ജർമ്മനിയിലെ ഓസ്ട്രിറ്റ്സിൽ നിയോ നാസികൾ നടത്തിയ റോക്ക് ബാൻഡിന് നാട്ടുകാരും പൊലീസും ചേർന്ന് ബിയർ 'നിരോധനം' ഏർപ്പെടുത്തിയത്. നിയോ നാസികളുടെ റോക്ക് ബാൻഡ് ആഘോഷത്തിന് മദ്യവിരുന്ന് വ്യാപകമായിരുന്നു. കാലാകാലങ്ങളായി നടത്തി വരുന്ന ഈ മദ്യ വിരുന്നിന് കടിഞ്ഞാണിട്ടാണ് ഇത്തവണ പൊലീസ് മദ്യം പിടിച്ചെടുത്തത്.

സംഗീത വിരുന്നിൽ ഒരുക്കാനായി എത്തിച്ച 4200 ലിറ്റർ മദ്യം പിടിച്ചെടുത്തിട്ടും 200 ലിറ്ററോളം ബിയർ വിവിധ സൂപ്പർമാർക്കറ്റുകളിലായി പിന്നീടും മിച്ചം വന്നിരുന്നു. ഇതറിഞ്ഞതോടെയാണ് നാട്ടുകാർ കൂട്ടമായെത്തി സൂപ്പർമാർക്കറ്റുകളിൽ നിന്ന് ബിയർ പിടിച്ചെടുത്തത്. ഹിറ്റ്‌ലർ ഭക്തരായ നിയോ നാസികൾ തങ്ങളുടെ തീവ്ര ആശയത്തെ വീണ്ടും പൊതുസമൂഹത്തിൽ കൊണ്ടുവരാനാണ് സംഗീതനിശയിലും മദ്യവിരുന്നിലൂടെയുമെല്ലാം ശ്രമിക്കുന്നതെന്നാണ് ഓസ്ട്രീറ്റ് നിവാസികളുടെ വാദം. കഴിഞ്ഞ തവണ ആയിരത്തി അഞ്ഞൂറോളം പേരാണ് സംഗീത നിശയ്ക്കെത്തിയത്.

എന്നാൽ ബിയർ ഇല്ലെന്ന് വ്യക്തമായതോടെ ഇക്കുറി അറുന്നൂറിൽ താഴെ ആളുകൾ മാത്രമാണ് എത്തിയത്. ഓസ്ട്രിറ്റ്സ് നിവാസികളുടെ കൂട്ടായ പരിശ്രമത്തിലൂടെ നിയോ നാസികളുടെ സംഗീത നിശ പൊളിയുകയായിരുന്നു. ഹിറ്റ്ലറിന്റെ ക്രൂരതയുടെ പാരമ്പര്യം പിൻതുടരുന്നവരെയാണ് നിയോ നാസികൾ എന്നറിയപ്പെടുന്നത്. ഇക്കൂട്ടർ ഹിറ്റ്ലറിന്റെ തന്ത്രങ്ങൾ തന്നെയാണ് ആവിഷ്‌കരിക്കുന്നതും ആവർത്തിക്കുന്നതും. റോക്ക് സംഗീത കച്ചേരികൾ അടക്കമുള്ള പരിപാടികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇവർ തങ്ങളുടെ തീവ്ര ആശയഗതികളും വെറുപ്പും വിദ്വേഷവും പരോക്ഷമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഹിറ്റ്ലറിനെ അധികാരത്തിലേറിച്ചതും കരുത്തനാക്കിയതും ബിയർ ഒഴുകുന്ന സംഗീത നിശകളാണെന്ന വിശ്വാസത്തിലാണ് നിയോ നാസികൾ അത്തരം പരിപാടികൾ തുടർന്ന് വരുന്നത്. ഇവരുടെ ഹിറ്റലർ നയങ്ങളുടെ ആവിഷ്‌കരണത്തിന് കൂട്ടായി എതിർക്കുകയാണ് ജർമൻ ജനത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP