Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും കോവിഡ്; പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് - നവാസ് അധ്യക്ഷനായ ഷെഹബാസ് ഷെരീഫ് കാൻസർ രോ​ഗിയും

മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും കോവിഡ്; പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് - നവാസ് അധ്യക്ഷനായ ഷെഹബാസ് ഷെരീഫ് കാൻസർ രോ​ഗിയും

മറുനാടൻ മലയാളി ബ്യൂറോ

ഇസ്‌ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരൻ ഷെഹ്ബാസ് ഷെരീഫിന് കോവിഡ് 19 സ്ഥിരീകരിച്ചു. പാക് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി, റെയിൽവെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് എന്നിവർക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന പാക്കിസ്ഥാനിലെ പ്രമുഖ നേതാവാണ് ഷെഹബാസ് ഷെരീഫ്. പാക്കിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് - നവാസ് (പിഎംഎൽ -എൻ) അധ്യക്ഷനാണ് ഇദ്ദേഹം. പാക്കിസ്ഥാനിലെ പ്രവിശ്യാ മന്ത്രി അടക്കമുള്ളവർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 1,19,536 പേർക്കാണ് പാക്കിസ്ഥാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2356 പേർ മരിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചകാര്യം പിഎംഎൽ - എൻ നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാക്കിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) യ്ക്ക് മുന്നിൽ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഷെഹബാസ് ഷെരീഫ് കാൻസർ രോഗി ആയതിനാൽ അദ്ദേഹത്തിന് പ്രതിരോധ ശേഷി കുറവാണെന്നകാര്യം എൻഎബിയെ പലതവണ അറിയിച്ചിരുന്നുവെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെട്ടു. വൈറസ് ബാധിക്കുമെന്ന ആശങ്കമൂലം ക്വാറന്റീനിൽ കഴിഞ്ഞ അദ്ദേഹത്തിന് എൻഎബിക്ക് മുന്നിൽ ഹാജരാകാൻ വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ടിവന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും എൻഎബിക്കും ആയിരിക്കുമെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP