Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമൂഴത്തിലും രാജ്യമാകെ തരംഗം സൃഷ്ടിച്ച നരേന്ദ്ര മോദിയെ ഏറ്റെടുത്ത് ലോകജനത; ബ്രിട്ടീഷ് ഹെരാൾഡ് നടത്തിയ സർവേയിൽ ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്; മോദി നേടിയത് 30.9 ശതമാനം വോട്ടുകൾ; പുടിനും ട്രംപും ജിൻപിങും പിന്നാലെ

രണ്ടാമൂഴത്തിലും രാജ്യമാകെ തരംഗം സൃഷ്ടിച്ച നരേന്ദ്ര മോദിയെ ഏറ്റെടുത്ത് ലോകജനത; ബ്രിട്ടീഷ് ഹെരാൾഡ് നടത്തിയ സർവേയിൽ ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്; മോദി നേടിയത് 30.9 ശതമാനം വോട്ടുകൾ; പുടിനും ട്രംപും ജിൻപിങും പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യം നൽകിയ രണ്ടാം വിജയത്തിന് പിന്നാലെ നരേന്ദ്ര മോദി ലോകജനതയ്ക്കും പ്രിയപ്പെട്ടവനാകുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബ്രിട്ടീഷ് പത്രം. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് ഹെരാൾഡ് മാഗസിനാണ്. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെറാൾഡ് വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിലാണ് മോദി 2019ലെ ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. 30.9 ശതമാനം പേരാണ് മോദിക്ക് വോട്ട് നൽകിയത്.

വിവിധ രാജ്യങ്ങളിൽ നിന്നായി 25 നേതാക്കളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും നാല് പേരെ അവസാന റൗണ്ടിലേയ്ക്കായി തെരഞ്ഞെടുത്തു. ശേഷം മോദി ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

റഷ്യൻ പ്രസിഡന്റായ വ്‌ലാദിമിർ പുടിൻ ആണ് ശക്തരായ ലോകനേതാക്കളിൽ രണ്ടാം സ്ഥാനത്ത്. 2.9 ശതമാനം വോട്ടുകളാണ് പുടിന് സ്വന്തമാക്കാനായത്. 21.9 ശതമാനം വോട്ടുകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൂന്നാം സ്ഥാനത്തും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് 18.1 ശതമാനം വോട്ടുകളുമായി നാലാം സ്ഥാനത്തുമുണ്ട്.

ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതും നരേന്ദ്ര മോദി സർക്കാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2014ലേതിനേക്കാൾ ശക്തമായ ജനവിധിയോടെയാണ് രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയത്. നേരത്തെയും ലോകനേതാക്കളുടെ പട്ടികകളിൽ ഇടംപിടിച്ചിട്ടുണ്ട് ഇന്ത്യൻ പ്രധാനമന്ത്രി. ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും ശക്തരായ പത്ത് ഭരണാധികാരികളിൽ ഒൻപതാമനായി മോദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച ശക്തരായ നൂറ് വ്യക്തികളുടെ പട്ടികയിലും ഒരു തവണ മോദി ഇടം പിടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP