Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

മ്യാന്മാർ ഇന്ത്യക്ക് കൈമാറിയത് 22 തീവ്രവാദി നേതാക്കളെ; നടപടി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനാ നേതാക്കളെ കൈമാറണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന്

മ്യാന്മാർ ഇന്ത്യക്ക് കൈമാറിയത് 22 തീവ്രവാദി നേതാക്കളെ; നടപടി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനാ നേതാക്കളെ കൈമാറണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 22 തീവ്രവാദി നേതാക്കളെ ഇന്ത്യക്ക് കൈമാറി മ്യാന്മർ. കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെയാണ് മ്യാന്മർ കൈമാറിയത്. എൻ.എഫ്.ഡി.ബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജെൻ ഡെയ്മറിയും ഈ സംഘത്തിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീവ്രവാദികളെ ഇന്ത്യക്ക് കൈമാറാൻ മ്യാന്മാർ തയ്യാറായത്.

ഇന്ത്യ കൃത്യമായ വിവരം നൽകിയതിനെ തുടർന്ന് മ്യാന്മർ സൈന്യം നടത്തിയ ഓപ്പറേഷനിലാണ്‌ ഇവർ വലയിലായത്. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന കൊടും തീവ്രവാദികളാണ് ഇവർ. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ – മ്യാന്മർ ബന്ധം ശക്തമായതിന്റെ സൂചനയാണ് തീവ്രവാദികളുടെ കൈമാറ്റമെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മ്യാന്മർ മിലിട്ടറി കമാൻഡർ ഇൻ ചീഫ് മിൻ‌ ഓംഗ് ഹയാംഗും സംയുക്തമായി പ്രവർത്തിച്ചാണ് തീവ്രവാദികളെ പിടികൂടിയതും ഇന്ത്യക്ക് കൈമാറിയതും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ പരിശീലന ക്യാമ്പുകൾ നടത്തുന്നത് 1600 കിലോമീറ്റർ വരുന്ന ഇന്ത്യ – മ്യാന്മർ അതിർത്തിയിലെ കൊടും വനത്തിലാണ്. ഇന്ത്യൻ സൈന്യത്തെ ആക്രമിച്ചതിനു ശേഷം മ്യാന്മർ അതിർത്തിയിലെ വനത്തിലെക്ക് മടങ്ങുകയായിരുന്നു ഇവരുടെ പതിവ്. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം മ്യാന്മറുമായുള്ള ബന്ധങ്ങൾ ശക്തമായിരുന്നു. ഇതെ തുടർന്ന് അതിർത്തിയിൽ സൈനിക നീക്കങ്ങൾക്കുള്ള പിന്തുണ ഇന്ത്യക്ക് മ്യാന്മർ നൽകിയിരുന്നു. ഇതേ തുടർന്നാണ് 2015 ൽ ഇന്ത്യയുടെ കമാൻഡോകൾ അതിർത്തിയിൽ ആക്രമണം നടത്തി ഭീകര ക്യാമ്പുകൾ തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP