Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ജോലിക്കാരുടെ മുന്നിൽ വച്ച് എന്റെ തുണി വലിച്ചൂരി; അവരെന്നെ പിടിച്ചുവെക്കുകയും ഭർത്താവ് എന്റെ മുടി വടിക്കുകയും ചെയ്തു; എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു....പൂർണ്ണ നഗ്നയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാൾ ഭീഷണി മുഴക്കി'; സുഹൃത്തുക്കളുടെ മുൻപിൽ വെച്ച് നൃത്തം ചെയ്യാൻ വിസ്സമ്മതിച്ചതിന് ഭർത്താവ് തന്റെ മുടി മുറിച്ചെന്ന് പാക്ക് വനിത; കൊടുംക്രൂരത പുറം ലോകമറിഞ്ഞത് യുവതിയുടെ വീഡിയോ വഴി

'ജോലിക്കാരുടെ മുന്നിൽ വച്ച് എന്റെ തുണി വലിച്ചൂരി; അവരെന്നെ പിടിച്ചുവെക്കുകയും ഭർത്താവ് എന്റെ മുടി വടിക്കുകയും ചെയ്തു; എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു....പൂർണ്ണ നഗ്നയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാൾ ഭീഷണി മുഴക്കി'; സുഹൃത്തുക്കളുടെ മുൻപിൽ വെച്ച് നൃത്തം ചെയ്യാൻ വിസ്സമ്മതിച്ചതിന് ഭർത്താവ് തന്റെ മുടി മുറിച്ചെന്ന് പാക്ക് വനിത; കൊടുംക്രൂരത പുറം ലോകമറിഞ്ഞത് യുവതിയുടെ വീഡിയോ വഴി

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: ഭർതൃപീഡനം അനുഭവിക്കേണ്ടി വരുന്ന ഒട്ടേറെ വനിതകളുടെ കഥ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കൂട്ടുകാരുടെ മുന്നിൽവെച്ച് നൃത്തം ചെയ്യാൻ വിസമ്മതിച്ച വനിതയുടെ തല മൊട്ടയടിച്ച ഭർത്താവിന്റെ കൊടും ക്രൂരത. പാക്കിസ്ഥാനിൽ നിന്നുമാണ് നടുക്കുന്ന വാർത്ത പുറത്ത് വരുന്നത്. പാക്ക് വനിതയായ അസ്മ അസീസിനെ ഭർത്താവ് മിയാൻ ഫൈസൽ ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നയാക്കി നിർത്തിയെന്നും തല മൊട്ടയടിച്ചെന്നുമാണ് ഇപ്പോൾ പരാതി പുറത്ത് വരുന്നത്.

ഇയാളുടെ ജോലിക്കാരെ കൊണ്ട് വനിതയെ പിടിച്ച് വയ്ക്കുകയും ഈ സമയം ഭർത്താവ് തല മൊട്ടയടിക്കുകയുമായിരുന്നെന്നാണ് യുവതി വ്യക്തമാക്കിയത്. സംഭവം വിവരിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെയാണ് അസ്മയ്ക്ക് അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത ലോകമറിയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ വിഷയത്തിൽ ഇടപെട്ട് മുന്നോട്ട് വന്നിരുന്നു.

ലാഹോറിലെ അപ്മാർക്കറ്റ് ഹൗസിങ് അതോരിറ്റിയിലാണ് ദമ്പതികൾ താമസിക്കുന്നത്. കഴിഞ്ഞ മാസം 26നാണ് അസ്മ സമൂഹ മാധ്യമത്തിലൂടെ വീഡിയോ പുറത്ത് വിടുന്നത്. മിയാന്റെ സുഹൃത്തുക്കൾ സംഭവ ദിവസം വീട്ടിൽ വരികയും അവരുടെ മുന്നിൽ വച്ച് നൃത്തം ചെയ്യാൻ ഭർത്താവ് തന്നോട് ആവശ്യപ്പെട്ടെന്നും അസ്മ പറയുന്നു. എന്നാൽ ഇത് അസ്മ നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ഭർത്താവും ജോലിക്കാരും ചേർന്ന് തന്നെ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തതെന്നും അസ്മ പറയുന്നു.

'അയാൾ ജോലിക്കാരുടെ മുന്നിൽ വച്ച് എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാർ എന്നെ പിടിച്ചുവെക്കുകയും ഭർത്താവ് എന്റെ മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പിൽ ബന്ധിച്ചു. ഫാനിൽ കെട്ടിതൂക്കി. വിവസ്ത്രയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാൾ ഭീഷണി മുഴക്കി'-അസ്മ പറഞ്ഞു.

പിന്നീട് സംഭവത്തെ പറ്റി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തി. എന്നാൽ അസ്മയുടെ പ്രസ്താവനയെ പൊലീസ് നിഷേധിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അസ്മയുടെ വീട്ടിൽ പൊലീസുകാർ പോയിരുന്നുവെന്നും എന്നാൽ വീട് പൂട്ടിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് സംഭവം ആഭ്യന്തര മന്ത്രി ഷെഹ്രയാർ ഖാൻ അഫ്രീദിയുടെ ശ്രദ്ധയിൽപ്പെടുകയും പരാതിയെടുക്കാൻ പൊലീസിനോട് നിർദ്ദേശവും നൽകി.

തുടർന്ന് മിയാനെയും ഇയാളുടെ സഹായിയായ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അസ്മയുടെ ആരോപണം മിയാൻ നിഷേധിക്കുകയായിരുന്നു. എന്നാൽ പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ വൈദ്യ പരിശോധനയിൽ അസ്മയുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കാവശ്യമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങൾ വഴി അസ്മയ്ക്കു നേരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP