Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാൾക്ക് സാന്നിധ്യം ഇഷ്ടപ്പെട്ടില്ല; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് മുസ്ലിം വനിതയെ ഇറക്കിവിട്ടു; വിവാദമായതിന് പിന്നാലെ വാക്കുതർക്കമാണ് നടപടിക്ക് പിന്നിലെന്ന് അധികൃതരും

മറുനാടൻ ഡെസ്‌ക്‌

ന്യൂജഴ്‌സി: ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നു ജോർദാൻ-അമേരിക്കൻ മുസ്ലിം യുവതിയെ ഇറക്കിവിട്ടു. ഈ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിച്ച അമാനി അൽ ഖതേബ് എന്ന 29 വയസുള്ള യുവതിയെയാണ് പുറത്താക്കിയത്.

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാൾക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്നു പറഞ്ഞു. തുടർന്ന് ഇവരെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. അതേസമയം, പ്രീ ചെക്കിനിടയിൽ തന്നെ യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി പറയുന്നു. അയാൾക്കു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് ആരോപിച്ചാണ് യുവതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാരനും തമ്മിൽ തർക്കം ആരംഭിച്ചത്.

ബഹളം ഉണ്ടാക്കിയതിനും ഗതാഗതം വൈകിപ്പിച്ചതിനും അൽ ഖതത്‌ബെയെ ഡീറ്റൈൻ ചെയ്തതായി പോർട്ട് അഥോറിറ്റി പൊലീസ് അറിയിച്ചു. ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു. അതേസമയം, യുവതി ഹിജാബ് ധരിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ എയർലൈൻസ് സംഭവത്തെക്കുറിച്ച് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP