Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്‌നി പർവ്വതം പുകയുന്നു; ആകാശം നിറഞ്ഞ് പുകയും പൊടിപടലങ്ങളും; ബ്രിട്ടനിൽ നിന്നടക്കം നിരവധി അവധിക്കാല യാത്രാ വിമാനങ്ങൾ റദ്ദാക്കി

ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്‌നി പർവ്വതം പുകയുന്നു; ആകാശം നിറഞ്ഞ് പുകയും പൊടിപടലങ്ങളും; ബ്രിട്ടനിൽ നിന്നടക്കം നിരവധി അവധിക്കാല യാത്രാ വിമാനങ്ങൾ റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

റോം: ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്‌നി പർവ്വതത്തിൽ നിന്നും ഭീകരമായ തോതിൽ പുകയും പൊടിപടലങ്ങളും പറന്നതോടെ ആയിരക്കണക്കിന് അവധിക്കാല യാത്രക്കാർ ദുരിതത്തിലായി. നിരവധി ഹാഫ് ടേം വിമാനങ്ങളാണ് എയർലൈനുകൾ കാൻസർ ചെയ്തത്. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്‌നി പർവതമാണ് മൗണ്ട് എറ്റ്ന. ഇവിടെ നിന്നും ഇന്നലെ രാവിലെയോടെയാണ് ആകാശം ചാരവും പുകയും നിറഞ്ഞത്. 20 മൈൽ അകലെയുള്ള ഗ്രാമങ്ങളിലെ കാറുകളെയും തെരുവുകളെയും വരെ അത് മൂടി. ഫെബ്രുവരിയിൽ ആരംഭിച്ച സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഈ വർഷം എറ്റ്‌നയിൽ നിന്ന് വരുന്ന ഏറ്റവും അക്രമാസക്തമായ പ്രവർത്തനമാണിത്.

യുകെയിൽ നിന്നും മറ്റ് യൂറോപ്യൻ വിമാനത്താവളങ്ങളിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ വൈകി റദ്ദാക്കുന്നതിനും ഇതു കാരണമായി. പുറപ്പെടാൻ ഒരു മാത്രം ശേഷിക്കേ ലണ്ടൻ ഹീത്രൂവിൽ നിന്ന് ഏഥൻസിലേക്കുള്ള വിമാനം റദ്ദാക്കിയപ്പോൾ ബ്രിട്ടീഷ് എയർവേയ്‌സിലെ ചില യാത്രക്കാർ രോഷാകുലരായി. എയർലൈൻസിന് രണ്ട് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഈജിയൻ എയർലൈൻസ് വിമാനങ്ങൾക്ക് ചെറിയ കാലതാമസം നേരിട്ടു.

അതേസമയം, 'അഗ്നിപർവ്വത ചാരം കാരണം ഏഥൻസ് വിമാനം മാറ്റിവച്ചതിൽ ഹീത്രൂ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം തീർത്തും അപര്യാപ്തമാണ്' എന്നാണ് ഒരാൾ ബ്രിട്ടീഷ് എയർവേയ്‌സിനോട് ട്വീറ്റ് ചെയ്തത്. തെക്കൻ ദ്വീപായ സിസിലിയുടെ കിഴക്കൻ തീരത്തുള്ള എറ്റ്നയുടെ സ്ഥാനം കാരണം, ഇറ്റലിയിലുടനീളമുള്ള മിക്ക ഫ്ലൈറ്റുകളും ചെറിയ തടസ്സങ്ങൾ മാത്രമാണ് നേരിട്ടത്. ഫ്രഞ്ച് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഗ്രാഫുകൾ നൽകുന്ന സൂചന പ്രകാരം അഗ്‌നി പർവത ചാരം ഗ്രീസിനു മുകളിലൂടെ നേരിട്ട് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ അത് ഏറ്റവും കൂടുതൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും.

കാനറി ദ്വീപുകളിലെ ലാ പാൽമയിലെ അഗ്നിപർവ്വതം പ്രദേശവാസികൾക്ക് നാശം വിതച്ചുകൊണ്ടിരിക്കെയാണ് എറ്റ്നയിൽ നിന്നുള്ള ഏറ്റവും പുതിയ പ്രവർത്തനം. പൊട്ടിത്തെറികൾ ആരംഭിച്ച് ഒരു മാസത്തിലേറെയായിട്ടും ലാവാ പ്രവാഹങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ്. കൂടുതൽ കെട്ടിടങ്ങൾ തകർത്ത് കടലിൽ എത്തിയ ലാവകൾ അവിടെ പുതിയ സ്ഥലം രൂപപ്പെടുത്തുകയാണ്. അഗ്നിപർവ്വതത്തിൽ നിന്നുള്ള നിർത്താതെയുള്ള ശബ്ദങ്ങളും താഴ്ന്ന നിലയിലുള്ള ഭൂകമ്പങ്ങളും പദേശവാസികൾക്ക് അനുഭവപ്പെടുന്നുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ തുടങ്ങി നിരവധി തവണ എറ്റ്ന പൊട്ടിത്തെറിച്ചു. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനം അക്രമാസക്തമാണെന്നാണ് റിപ്പോർട്ട്. ആഫ്രിക്കൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എറ്റ്ന അഗ്‌നി പർവ്വതം വ്യത്യസ്ത അളവിലുള്ള നിരന്തരമായ പൊട്ടിത്തെറികളാണ് സൃഷ്ടിക്കുന്നത്. ഓരോ വർഷവും ഇത് മില്യൺ കണക്കിന് ടൺ ലാവയും ഏഴു മില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡും ജലവും സൾഫർ ഡയോക്സൈഡും ഉത്പാദിപ്പിക്കുന്നു. സമീപകാലത്തെ ഏറ്റവും രൂക്ഷമായ പൊട്ടിത്തെറി നടന്നത് 2017 മാർച്ചിലാണ്, ഒരു ഡസനോളം പേർക്ക് പരിക്കേറ്റു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP