Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാർശ്വഫലങ്ങൾ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാർശ്വഫലങ്ങൾ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

മരുന്ന് നിർമ്മാതാക്കളായ മൊഡേണയുടെ വാക്സിൻ കോവിഡ് വൈറസിനെതിരെ ഫലപ്രദമെന്ന് പഠനം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കാൻ മൊഡേണ കോവിഡ് വാക്സിന് കഴിയുമെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോർട്ട്. അറ്റ്ലാന്റയിലെ എമോറി സർവ്വകലാശാലയിലെ ഗവേഷകരിൽ ഒരാളായ ഡോ ഇവാൻ ആൻഡേഴ്സണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

വാക്സിൻ സ്വീകരിച്ച പ്രായമായവരിൽ നടത്തിയ പഠനത്തിൽ ചെറുപ്പക്കാരിൽ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാൻ ഉതകുന്ന ആന്റിബോഡി ഉത്പാദിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഉള്ളപോലെയുള്ള പാർശ്വഫലങ്ങൾ ഉള്ളതായും ഗവേഷകർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 18-55 വരെ പ്രായമുള്ളവരിലും 56 -76 വയസ് പ്രായമുള്ളവരിലുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷിച്ചത്. രണ്ട് അളവുകളിലുള്ള വാക്സിനുകളാണ് പരീക്ഷിച്ചത്. രണ്ട് ഡോഡ് 100 മൈക്രോഗ്രാം വാക്സിൻ ലഭിച്ച പ്രായമുള്ളവരിൽ ചെറുപ്പക്കാരിൽ കാണുന്നതിന് അനുസൃതമായ മാറ്റങ്ങളാണ് കണ്ടത്.

അംഗീകാരത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് മൂന്നാംഘട്ടത്തിൽ കൂടിയ അളവിലാണ് മൊഡേണ മരുന്ന് പരീക്ഷണം നടത്തുന്നത്. തലവേദന, ക്ഷീണം, ശരീര വേദന, വാക്സിൻ കുത്തിവെച്ച സ്ഥലത്തെ വേദന തുടങ്ങിയവയാണ് വാക്സിന്റെ പാർശ്വഫലങ്ങൾ. സാധാരണ ഗതിയിൽ വാക്സിൻ സ്വീകരിച്ച ഉടൻ പാർശ്വഫലങ്ങൾ ഉണ്ടാവുകയും അത് വേഗത്തിൽ അപ്രത്യക്ഷമായതായും ആൻഡേഴ്സൺ വ്യക്തമാക്കി. ഉയർന്ന തോതിലുള്ള ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിച്ചിട്ടുള്ള പ്രായമായവരിൽ ഉണ്ടാകുന്ന പ്രയാസങ്ങൾത്തന്നെയാണ് ഇതിലും കാണപ്പെടുന്നത്. അവർക്ക് ക്ഷീണമോ പനിയോ വരാമെന്നും ആൻഡേഴ്സൺ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP