Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിൽ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം; ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബിലെ ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം കല്ലേറ് നടത്തി: ഗുരുദ്വാരയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത് അനകം വിശ്വാസികൾ: പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാനിൽ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം; ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബിലെ ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം കല്ലേറ് നടത്തി: ഗുരുദ്വാരയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത് അനകം വിശ്വാസികൾ: പ്രതിഷേധം അറിയിച്ച് ഇന്ത്യ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഗുരുദ്വാരയ്ക്ക് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണം. നങ്കനാ സാഹിബ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്ക് നേരെ കല്ലേറ് നടത്തി. ജനം ഗുരുദ്വാര വളഞ്ഞതോടെ അനേകം സിഖ് മത വിശ്വാസികളാണ് ഗുരുദ്വാരയ്ക്കുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഗുരുദ്വാര വളഞ്ഞു ജനക്കൂട്ടം കല്ലേറു നടത്തിയത്. സംഭവം. നൂറുകണക്കിന് ആളുകളാണ് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തത്. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ രംഗത്തെത്തി. സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ പാക് ഭരണകൂടത്തോട് നിർദ്ദേശിച്ചു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങൾ അകാലിദൾ എംഎൽഎ മഞ്ജീന്ദർ സിങ് സിർസ പുറത്തുവിട്ടു.

സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അഭ്യർത്ഥിച്ചു. പാക്കിസ്ഥാനിൽ ഇത്തരത്തിലുള്ള വർഗീയ സംഘർഷങ്ങൾ വർധിക്കുന്നത് അവിടുത്തെ സിഖ് വിഭാഗക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉടൻ ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഇമ്രാൻ ഖാനോട് അഭ്യർത്ഥിച്ചു. ഗുരുദ്വാരയിൽ കുടുങ്ങിയ വിശ്വാസികളെ രക്ഷപ്പെടുത്തണമെന്നും ചരിത്രത്തിൽ ഇടംനേടിയ ഗുരുദ്വാര സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച വൈകീട്ട് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഗുരുദ്വാരയുടെ ചുമതലയുള്ള വ്യക്തിയുടെ മകളെ ഒരു ആൺകുട്ടി തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നാണ് പ്രദേശവാസികൾ ഗുരുദ്വാര വളഞ്ഞതെന്നാണ് സൂചന. ആൺകുട്ടിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ജനക്കൂട്ടം സംഘടിച്ചത്.

ആൺകുട്ടിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച വൈകിട്ട് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP