Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈമൺ വാക്കുപാലിച്ചു; മുൻകൂട്ടി പ്രഖ്യാപിച്ചതുപോലെ ഇന്നലെ സ്വിസ് ക്ലിനിക്കിൽ ആത്മഹത്യ ചെയ്തു; മൃതദേഹം യുകെയിലേക്ക്

സൈമൺ വാക്കുപാലിച്ചു; മുൻകൂട്ടി പ്രഖ്യാപിച്ചതുപോലെ ഇന്നലെ സ്വിസ് ക്ലിനിക്കിൽ ആത്മഹത്യ ചെയ്തു; മൃതദേഹം യുകെയിലേക്ക്

ലണ്ടൻ: മുമ്പ് പ്രഖ്യാപിച്ചിരുന്നതു പോലെ സൈമൺ ബിന്നർ തന്റെ മരണം ഇന്നലെ തെരഞ്ഞെടുത്തു. സ്വിറ്റ്‌സർലണ്ടിലെ ബേസലിലെ ഒരു ക്ലിനിക്കിൽ വൈദ്യ സഹായത്തോടെയുള്ള മരണം വരിക്കുകയായിരുന്നു 57കാരനായ സൈമൺ. സോഷ്യൽ നെറ്റ് വർക്കായ LinkedIn-ലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ ബേസലിലെ ഇറ്റേണൽ സ്പിരിറ്റ് സെന്ററിലാണ് സൈമൺ ബിന്നർ മരണം വരിച്ചത്.

ഈ വർഷം ജനുവരിയിലാണ് ബിന്നർ മാരകമായ മോട്ടോർ ന്യൂറോൺ ഡിസീസിനു (motor neurone disease) പിടിയിലാണെന്നു തിരിച്ചറിയുന്നത്. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരക രോഗമായ എംഎൻഡിയാണ് തനിക്കെന്നു തിരിച്ചറിഞ്ഞതോടെ മരണത്തിന് കീഴടങ്ങാൻ മാനസികമായി തയ്യാറെടുക്കുകയായിരുന്നു സൈമൺ ബിന്നർ. രോഗത്തിന്റെ കാഠിന്യം വർധിക്കും മുമ്പു തന്നെ സൈമൺ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഭാര്യ ഡെബ്ബി വെളിപ്പെടുത്തുന്നു.

എന്നാൽ ആത്മഹത്യ പാപമാണെന്ന ചിന്തയിൽ ഡെബ്ബി സൈമണെ ഇതിൽ നിന്നു പിന്തിരിപ്പിക്കുയായിരുന്നു. എന്നാൽ രോഗം മൂർഛിക്കുന്തോറും സൈമൺ മരണം വരിക്കുന്നതിനെ കൂറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ടിരുന്നു. ഇതിനിടയ്ക്കാണ് സൈമണും ഭാര്യ ഡെബ്ബിയും സ്വിറ്റ്‌സർലണ്ടിലെ ഇറ്റേണൽ സ്പിരിറ്റ് ക്ലിനിക്ക് സന്ദർശിക്കാൻ ഇടയാകുന്നത്. മാരക രോഗം ബാധിച്ച് മരണം കാത്തു കഴിയുന്നവർക്ക് വൈദ്യ സഹായത്തോടെ മരിക്കുന്നതിന് സഹായം ചെയ്തു കൊടുക്കുന്ന ഇറ്റേണൽ ക്ലിനിക്കിലെ ഡോക്ടറും സൈമന്റെ അഭിപ്രായത്തെ പിന്താങ്ങുകയായിരുന്നു. തന്റെ പ്രിയതമൻ ഒരു ജീവച്ഛവം പോലെ ജീവിച്ചിരിക്കുന്നതിലും ഭേദം മരിക്കുകയാണെന്ന് പിന്നീട് ഡെബ്ബിയും തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ സൈമന്റെ ഇംഗീതത്തിന് കാര്യങ്ങൾ വിടുകയും ചെയ്തു.

ലണ്ടനിലെ സറേ സ്വദേശിയും എൻജീനീയറുമായ സൈമൺ അവസാനം തന്റെ മരണദിനം LinkedIn-ൻ കുറിച്ചു. 2015 ഒക്ടോബർ 19 തിങ്കളാഴ്ച താൻ സ്വിറ്റ്‌സർലണ്ടിൽ വച്ച് മരിക്കുന്നു. സംസ്‌കാരം 2015 നവംബർ 13 വെള്ളിയാഴ്ചയായിരിക്കുമെന്നും സൈമൺ കുറിച്ചിട്ടുണ്ട്.
എന്നാൽ സ്വദേശമായ ലണ്ടനിൽ വച്ചു തന്നെ മരിക്കണമെന്നായിരുന്നു സൈമന്റെ ആഗ്രഹമെന്നും ഡെബ്ബി വെളിപ്പെടുത്തുന്നു. തനിക്ക് ക്രിസ്മസ് വരെ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും യുകെയിൽ മാരകരോഗികൾക്ക് വൈദ്യസഹായത്തോടെ മരണം വരിക്കുന്നത് അനുവദിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരണമെന്നും സൈമൺ തന്റെ അവസാന നാളുകളിൽ എടുത്ത വീഡിയോകളിൽ സൂചിപ്പിക്കുന്നുണ്ട്.

പ്രതീക്ഷിച്ചതിലും വേഗത്തിൽ രോഗം മൂർച്ഛിച്ചതോടെയാണ് ക്രിസ്മസിനു മുമ്പേ തന്നെ മരണത്തിന്റെ കൈകളിലേക്ക് സ്വയം ഏൽപ്പിക്കാൻ സൈമൺ തീരുമാനിച്ചത്. സംസാരിക്കാനും മറ്റും ബുദ്ധിമുട്ടുകൾ നേരിട്ടു തുടങ്ങിയതോടെ എത്രയും പെട്ടെന്നു തന്നെ ഇഹലോക വാസം വെടിയാൻ സൈമൺ തീരുമാനിക്കുകയായിരുന്നു. അതേസമയം താൻ എന്തുകൊണ്ട് മരണം തെരഞ്ഞെടുക്കുന്നുവെന്നും യുകെയിൽ ഇത്തരത്തിൽ മരണം കാത്തു കഴിയുന്ന രോഗികൾക്ക് ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും സൈമൺ ഡെബ്ബിയുടെ സഹായത്തോടെ റെക്കോർഡ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തുന്നു.

ഭർത്താവ് ധീരതയോടെ മരണം വരിക്കുന്നതിന് സാക്ഷിയായി ഡെബ്ബിയും മറ്റ് കുടുംബാംഗങ്ങളും സൈമന്റെ സമീപത്തു തന്നെയുണ്ടായിരുന്നു. സൈമന്റെ മൃതദേഹം നാട്ടിലെത്തിച്ച് അടക്കുന്നതിന്റെ നടപടികൾ ചെയ്തുകൊണ്ടിരിക്കുകയാണ് സ്‌കൈ ന്യൂസ് മുൻ പ്രസന്റർ കൂടിയായ ഡെബ്ബി സൈമൺ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP