Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദരി മാത്രമല്ല ലെസ്‌ബിയനുമാണ്; തല ഉയർത്തി വിശ്വസുന്ദരിയാകാൻ സ്വെ സിൻ എത്തിയത് സ്വർഗാനുരാഗം ക്രിമിനൽ കുറ്റമായി കരുതുന്ന മ്യാന്മറിൽ നിന്നും; ടോപ്പ് 20ൽ പോലും എത്തിയില്ലെങ്കിലും മിസ് യൂണിവേഴ്‌സ് മത്സര വേദിയിൽ താരമായി മിസ് മ്യാന്മർ

സുന്ദരി മാത്രമല്ല ലെസ്‌ബിയനുമാണ്; തല ഉയർത്തി വിശ്വസുന്ദരിയാകാൻ സ്വെ സിൻ എത്തിയത് സ്വർഗാനുരാഗം ക്രിമിനൽ കുറ്റമായി കരുതുന്ന മ്യാന്മറിൽ നിന്നും; ടോപ്പ് 20ൽ പോലും എത്തിയില്ലെങ്കിലും മിസ് യൂണിവേഴ്‌സ് മത്സര വേദിയിൽ താരമായി മിസ് മ്യാന്മർ

മറുനാടൻ മലയാളി ബ്യൂറോ

അത്‌ലാന്റ: ടോപ്പ് 20ൽ പോലും എത്തിയില്ലെങ്കിലും മ്യാന്മറിൽ നിന്നും മിസ് യൂണിവേഴ്‌സ് മത്സരാർത്ഥിയായി എത്തിയ സ്വെ സിൻ തെറ്റ് ചരിത്രമെഴുതുകയായിരുന്നു. സ്വെ സിൻ വെറുമൊരു സുന്ദരിയല്ല, ലെസ്‌ബിയൻ സുന്ദരിയാണ്. സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമായി കാണുന്ന മ്യാന്മറിൽ നിന്നും സ്വന്തം സ്വത്വം വെളിപ്പെടുത്തിയാണ് സ്വെ സിൻ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തതും.

മിസ് മ്യാന്മറായ സ്വെ സിന് ഇരുപത് വയസാണ് പ്രായം. ടോപ്പ് 20യിൽ പോലും ഇടം നേടാൻ സ്വെ സിന് കഴിഞ്ഞില്ല. ക്വീർ സമൂഹത്തെ പ്രതിനിധീകരിച്ച സ്വെ സിൻ ചരിത്രം രചിച്ചുകഴിഞ്ഞെന്നാണ് ആരാധകർ പറയുന്നത്. എൽജിബിടി സമൂഹം അംഗീകരിക്കപ്പെടണമെന്നും സന്തോഷം കണ്ടെത്താൻ അവർക്ക് ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാൻ അവകാശം നൽകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നത്. സമത്വത്തിനുള്ളതും അതുപോലെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സ്വെ സിൻ പറഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സോസിബിനി തുൻസിയാണ് മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. 2011ൽ ലൈല ലോപ്പസിനു ശേഷം മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന കറുത്തവർഗ്ഗക്കാരിയാണിവർ. ദക്ഷിണാഫ്രിക്കയിൽ നിന്നും മൂന്നാമത് മിസ് യൂണിവേഴ്‌സ് പട്ടം ലഭിക്കുന്ന വനിതയാണ് തുൻസി. 2017ലെ വിജയത്തിനുശേഷമാണ് സൗത്ത് ആഫ്രിക്കയെ മിസ് യൂണിവേഴ്‌സ് പട്ടം തേടിയെത്തുന്നത്.

ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.സ്ത്രീയെന്നതിന്റെ പേരിൽ നേരിടുന്ന വിവേചനത്തെയും അടിച്ചമർത്തലുകളെയും അതിക്രമങ്ങളെയും തടയുന്നതിന് വേണ്ടി നിരവധി സോഷ്യൽ മീഡിയാ കാമ്പെയിനുകൾ സോസിബിനി നടത്തിയിട്ടുണ്ട്. സ്വഭാവിക സൗന്ദര്യത്തിന്റെ വക്താവ് കൂടിയാണ് ഇവർ. തന്റെ ബാഹ്യരൂപം എങ്ങനെയാണോ അതിനെ അപ്രകാരം തന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും പഠിക്കണമെന്നാണ് സോസിബിനിയുടെ പക്ഷം.

മത്സരത്തിൽ മിസ് യൂണിവേഴ്സ് പ്യൂർട്ടോറിക്കോ, മിസ് യൂണിവേഴ്സ് മെക്സികോ എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. ആദ്യപത്തിൽ ഇടം നേടാൻ ഇന്ത്യൻ സുന്ദരി വർതിക സിങ്ങിന് കഴിഞ്ഞില്ല. ഞായറാഴ്ച അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ സ്വിംസ്യൂട്ട്, ഈവനിങ് ഗൗൺ, ചോദ്യോത്തരം എന്നീ റൗണ്ടുകളിലൂടെയാണ് തൊണ്ണൂറോളം മത്സരാർഥികളിൽ നിന്ന് മിസ് യൂണിവേഴ്സിനെ ജഡ്ജസ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP