Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞിൽ പൊതിഞ്ഞ പർവ്വത നിരകളിൽ നിന്നും ട്രെയിൻ തെന്നി വീണിട്ടും ഒരാൾ പോലും മരിച്ചില്ല; സ്വിറ്റ്‌സർലന്റിലെ ദുരന്ത കാഴ്ചകൾ നമ്മളെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ട്?

മഞ്ഞിൽ പൊതിഞ്ഞ പർവ്വത നിരകളിൽ നിന്നും ട്രെയിൻ തെന്നി വീണിട്ടും ഒരാൾ പോലും മരിച്ചില്ല; സ്വിറ്റ്‌സർലന്റിലെ ദുരന്ത കാഴ്ചകൾ നമ്മളെ അത്ഭുതപ്പെടുത്തുന്നത് എന്തുകൊണ്ട്?

സ്വന്തം ലേഖകൻ

ഈ ട്രെയിൻ അപകട ദൃശ്യങ്ങൾ നോക്കൂ. വലിയൊരു പർവ്വത നിരയുടെ അരിക് ചേർന്ന് പോകുന്ന ട്രെയിൻ പാളം തെറ്റി മല നിരകളിൽ ചിതറി കിടക്കുന്നു. പല കംപാർട്ടുമെന്റുകളും പാലത്തിൽ നിന്നും മാറി തൂങ്ങി കിടക്കുകയാണ്. സ്വിറ്റ്‌സർലന്റിലെ ഈ ദുരന്തത്തിൽ പക്ഷെ ഒരാൾ പോലും മരിച്ചില്ല. അത്ര വേഗമാണ് ഹെലികോപ്റ്ററിൽ എത്തി അപകടത്തിൽ പെട്ടവരെ മുഴുവൻ രക്ഷപ്പെടുത്തുന്നത്. സമതല പ്രദേശത്ത് പാളം തെറ്റിയാൽ പോലും അനേകം പേർ മരിക്കുന്ന ഇന്ത്യയിൽ ഇതൊരു അത്ഭുതം തന്നെയാണ്.

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലാണ് ആൽപൈൻ പർവത നിരകളിലൂടെ പോകുന്ന നാരോ ഗേജ് ട്രെയിനിനെ അപകടത്തിൽ പെടുത്തിയത്. മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. ഇവയിലൊന്ന് മലയിടുക്കിലേക്ക് വീണ് മരങ്ങളിൽ തങ്ങി നിന്നും. മറ്റൊന്നിന്റെ പകുതി ഭാഗം താഴ്ചയിലേക്ക് തൂങ്ങിക്കിടന്നു. ഇതിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഒരു വശത്തേക്ക് മാറി ബാലൻസ് ചെയ്തതു കൊണ്ടു മാത്രമാണ് ഈ ബോഗി മലയിടുക്കിലേക്ക് വീഴാതിരുന്നത്. അപകടത്തില്പെട്ട ട്രെയിനിൽ 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പതിനൊന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമായിരുന്നു. ഇവരെ എല്ലാവരെയും ശരവേഗത്തിലാണ് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അപകടത്തില്പെട്ട ഈ സ്വകാര്യ ട്രെയിൻ വേനലവധിക്കാലത്ത് വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന വണ്ടിയാണ്.

അപകടസ്ഥലത്തെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. എങ്കിലും താമസിയാതെ എല്ലാ യാത്രക്കാരെയും രക്ഷിക്കാൻ കഴിഞ്ഞു. കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാൽ രക്ഷാ പ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ കെട്ടിത്തൂങ്ങിയാണ് രക്ഷാപ്രവർത്തകർ മരങ്ങളിൽ തങ്ങിക്കിടക്കുകയായിരുന്ന ബോഗിയിൽ നിന്ന് പരിക്കേറ്റവരെ രക്ഷിച്ചത്. എഞ്ചിനു തൊട്ടു പിന്നിലുള്ള ആദ്യ ബോഗിയാണ് മലയിടുക്കിലേക്ക് വീണ് 100 അടി താഴെ മരങ്ങളിലും പാറകളിലുമായി തങ്ങിനിന്നത്. ഇതു താഴെ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് വീണേക്കാമെന്ന് മുൻകൂട്ടി കണ്ട് പൊലീസ് മുങ്ങൽ വിദഗ്ധരെ നദിയിൽ ഒരുക്കി നിർത്തുകയും ചെയ്തിരുന്നു.

ഉരുൾപ്പൊട്ടലുണ്ടായതിനെ തുടർന്ന് പാളം തടസ്സപ്പെട്ടത് ശ്രദ്ധയില്പെട്ടതിനെ തുടർന്ന് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിനിടയാക്കിയത്. പെട്ടെന്നുള്ള ബ്രേക്കിങിന്റെ ആഘാതത്തിൽ രണ്ട് ബോഗികൾ പാളം തെറ്റുകയായിരുന്നു. റോഡു മാർഗം തൊട്ടടുത്തൊന്നും എത്താൻ സാധിക്കാത്തതിനാൽ രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചത്. ലോകത്തെ ഏറ്റവും സുരക്ഷിത റെയിൽവേ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വിസ്സ് റെയിൽവേ നെറ്റ്‌വർക്കിലുണ്ടായ ഈ അപകടത്തിനു മൂന്ന് ദിവസം മുമ്പ് മധ്യ സ്വിറ്റ്‌സർലാന്റിലെ ഒരു ലെവർ ക്രോസിങിൽ ഒരു മിനിബസ് അപകടത്തില്പെട്ട് മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP