Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയിടുക്കിൽ കുടുങ്ങിപ്പോയ കാറിൽ നിന്നും ഏഴ് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; അപകടമുണ്ടായത് കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോഴെന്നും യുവതി

മലയിടുക്കിൽ കുടുങ്ങിപ്പോയ കാറിൽ നിന്നും ഏഴ് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; അപകടമുണ്ടായത് കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോഴെന്നും യുവതി

കാലിഫോർണിയ: കാറപകടത്തിൽ പെട്ട് മലയിടുക്കിൽ കുടുങ്ങിപ്പോയ യുവതിയെ ഏഴു ദിവസത്തിനു ശേഷം അത്ഭുതകരമായി രക്ഷപെടുത്തി. കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ഏഴ് ദിവസം യുവതി ജീവൻ നിലനിർത്തിയത്.ഒരാഴ്‌ച്ച മുമ്പാണ് ഏഞ്ചല ഫെർണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത്. പോർട്ട്ലാന്റിലെ വീട്ടിൽ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാൻ പോയതായിരുന്നു ഏഞ്ചല. ഹൈവേയിലെ ഒരു പെട്രോൾ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

വഴിയിൽ കുറുകെ ചാടിയ ഏതോ മൃഗത്തെ രക്ഷിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഏഞ്ചല പറഞ്ഞു. കാർ മലയിടുക്കിലേക്ക് വീണുപോവുകയായിരുന്നു. റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താൻ ദിവസവും കഴിഞ്ഞതെന്നും ഏഞ്ചല പറഞ്ഞു. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അർദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല. അപകടത്തിൽ തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കിൽ നിന്ന് കാർ കടലിലേക്ക് വീണുപോവാഞ്ഞത് അത്ഭുതമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP