Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

ഈ വർഷം ചെറുബോട്ടുകളിൽ കടൽ താണ്ടി യു കെയിൽ എത്തിയത് 12,000 ൽ ഏറെ ആഫ്രിക്കൻ അഭയാർത്ഥികൾ; നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടു കടത്താനാവാതെ ബ്രിട്ടൻ; ഇനി മുതൽ പിടിയിലാവുന്ന് ബോട്ട് ഡ്രൈവർമാരെ ജീവപര്യന്ത കുറ്റം ചുമത്തി ജയിലിലടയ്ക്കും

ഈ വർഷം ചെറുബോട്ടുകളിൽ കടൽ താണ്ടി യു കെയിൽ എത്തിയത് 12,000 ൽ ഏറെ ആഫ്രിക്കൻ അഭയാർത്ഥികൾ; നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടു കടത്താനാവാതെ ബ്രിട്ടൻ; ഇനി മുതൽ പിടിയിലാവുന്ന് ബോട്ട് ഡ്രൈവർമാരെ ജീവപര്യന്ത കുറ്റം ചുമത്തി ജയിലിലടയ്ക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടന് വലിയൊരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ് അനധികൃത കുടിയേറ്റ വിഷയം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് തടയാനാവാതെ വന്നതോടെയാണ് അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനിൽ നിന്നും നാടുകടത്തുന്നറുവാണ്ടൻ പദ്ധതിക്ക് പ്രീതി പട്ടേൽ തുടക്കം കുറിച്ചത്. പക്ഷെ മനുഷ്യാവകാശ പ്രവർത്തകരുടെയും നിയമജ്ഞരുടെയും എതിർപ്പിനെ തുടർന്ന് നിയമത്തിന്റെ നൂലാമാലകളിൽ പെട്ട ആ പദ്ധതി തത്ക്കാലത്തേക്ക് നിർത്തി വയ്ക്കേണ്ടതായി വന്നു.

എന്തുതന്നെ സംഭവിച്ചാലും അനധികൃത കുടിയേറ്റം തടയും എന്ന നിശ്ചയദർഢ്യത്തിലാണ് പക്ഷെ സർക്കാർ. ഇപ്പോഴിതാ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ പുതിയ നിയമവും കൊണ്ടുവന്നു. ബോട്ടുകളുടെ ഡ്രൈവർമാർക്ക് ആജീവനാന്തം ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമം വലിയൊരു പരിധി വരെ അനധികൃത കുടിയേറ്റം തടയാൻ ഉപകരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നലെയും ജീവൻ അപകടത്തിലാകുന്ന തരത്തിൽ അതിസാഹസികമായ യാത്ര കഴിഞ്ഞ് ഒരുകൂട്ടം അനധികൃത കുടിയേറ്റക്കാർ ബ്രിട്ടനിലെത്തിച്ചേര്ന്നു. തീരെ ചെറിയ ബോട്ടുകളിലാണ് അവർ തിരകൾ ഗർജ്ജിക്കുന്ന കടൽ കടന്നെത്തുന്നത്. കലയ്സിനും ഡോവറിനും ഇടയിലയി ഇവർ സഞ്ചരിക്കുന്ന ബോട്ട് ശ്രദ്ധയിൽപ്പെട്ട ചിലർ നൽകിയ വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 50 ഓളം വരുന്ന സംഘത്തെ ഡോവറിൽ വെച്ച് പൊലീസ് പിടികൂടി.

അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് കുടിയേറാൻ സഹായിക്കുന്ന മനുഷ്യക്കടത്ത് സംഘാംഗങ്ങൾക്ക് 14 വർഷം വരെ തടവ് ലഭിക്കുന്ന നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. അതിനു പുറമേയാണ് ഇപ്പോൾ ബോട്ട് ഡ്രൈവർമാർക്ക് ആജീവനാന്ത തടവ് നൽകുന്നതിനുള്ള നിയമം. അനധികൃത കുടിയേറ്റത്തിന് നേതൃത്വം നൽകുന്നവരും അതിന് സഹായിക്കുന്നവരും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും.

പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജൂൺ 27 തിങ്കളാച്ച നാല് ബോട്ടുകളിലായി 153 അനധികൃത കുടിയേറ്റക്കാർ പിടിയിലായിട്ടുണ്ട്. ഇതോടെ ജൂൺ മാസത്തിൽ മാത്രം ഇവിടെയെത്തുന്ന അഭയാർത്ഥികളുടെ എണ്ണം 2,800 ആയി ഉയർന്നു. ഇന്നലെ പിടിയിലായവരുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP