Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബെയ്റൂട്ട് സ്ഫോടനത്തിലെ ഇരകൾക്കായി കണ്ണട ലേലത്തിന് വയക്കാനൊരുങ്ങി മിയ ഖലീഫ; മിയയടെ കണ്ണടയ്ക്കായി പണം ഒഴുകുന്നു; ഇതുവരെ ലഭിച്ചത് 98,000 ഡോളർ

മറുനാടൻ ഡെസ്‌ക്‌

പ്രശസ്ത മുൻ പോൺ താരം മിയ ഖലീഫ ബെയ്റൂട്ട് സ്ഫോടനത്തിനു ശേഷമുള്ള ലെബനൻ ജനതക്കായി നടക്കുന്ന സഹായത്തിൽ കൈകോർക്കുന്നു. തന്റെ പോൺ കരിയർ കാലയളവിൽ ഉപയോഗിച്ചിരുന്ന കണ്ണടയാണ് മിയ ഖലീഫ ഓൺലൈൻ ലേലത്തിനു വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത പോൺ താരങ്ങളിലൊരാളായ മിയ ഖലീഫയുടെ കണ്ണടയും വൻ ജനപ്രീതി നേടിയിരുന്നു. ലോകത്താകമാനമുള്ള നൂറു കോടിയിലേറെ പേർ കണ്ട കണ്ണട എന്നാണ് മിയ ഖലീഫ തന്റെ കണ്ണടയെ വിശേഷിപ്പിച്ചത്. ലേലം വിളി ഇതിനകം തന്നെ 98,000 ഡോളർ കടന്നിട്ടുണ്ട്. ഇത്തരമൊരു നീക്കം നടത്തിയ മിയ ഖലീഫയെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്.

ബെയ്റൂട്ട് സ്ഫോടനത്തിനു ശേഷം ലെബനനിൽ നടക്കുന്ന സഹായ പ്രവർത്തനങ്ങൾക്ക് ഈ തുക നൽകുമെന്നാണ് മിയ ഖലീഫ പറയുന്നത്.
ലോകത്തിലെ ഏറ്റവും പ്രശ്സ്ത പോൺ അഭിനേത്രികളിലൊരാളായിരുന്ന മിയ ഖലീഫ ജനിച്ചത് ലെബനനിലാണ്. ബെയ്റൂട്ടിലെ സ്ഫോടനത്തിനു ശേഷം ഇവർ സോഷ്യൽ മീഡിയകളിലൂടെ നിരന്തരം ലെബനനു വേണ്ടി സംസാരിക്കുന്നുണ്ട്.

Stories you may Like

ഓഗസ്റ്റ് നാലിനാണ് ബെയ്റൂട്ട് തുറമുഖ നഗരത്തിൽ വമ്പൻ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെടുകയും ആറായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP